അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം
അശ്വതി : മുൻകാല സുഹൃത്തുക്കളുമായി ഒത്തു ചേരൽ. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും. ഭരണി : ആരോഗ്യപരമായി വാരം അനുകൂലമാണ്. രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം. സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർധന. പണമിടപാടുകളിൽ നേട്ടം. കാർത്തിക : ഭൂമി
അശ്വതി : മുൻകാല സുഹൃത്തുക്കളുമായി ഒത്തു ചേരൽ. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും. ഭരണി : ആരോഗ്യപരമായി വാരം അനുകൂലമാണ്. രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം. സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർധന. പണമിടപാടുകളിൽ നേട്ടം. കാർത്തിക : ഭൂമി
അശ്വതി : മുൻകാല സുഹൃത്തുക്കളുമായി ഒത്തു ചേരൽ. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും. ഭരണി : ആരോഗ്യപരമായി വാരം അനുകൂലമാണ്. രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം. സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർധന. പണമിടപാടുകളിൽ നേട്ടം. കാർത്തിക : ഭൂമി
അശ്വതി : മുൻകാല സുഹൃത്തുക്കളുമായി ഒത്തു ചേരൽ. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും.
ഭരണി : ആരോഗ്യപരമായി വാരം അനുകൂലമാണ്. രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം. സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർധന. പണമിടപാടുകളിൽ നേട്ടം.
കാർത്തിക : ഭൂമി വിൽപനയിൽ തീരുമാനമാനമുണ്ടാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃത്തുക്കൾ വഴി ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം.
രോഹിണി : ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും.
മകയിരം : വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. വിദേശ തൊഴിലിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത ഉടലെടുക്കും. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും.
തിരുവാതിര : ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃത്തുക്കളിൽ നിന്നുള്ള സഹായം വർധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി കൈവരിക്കും.
പുണർതം : സാമ്പത്തിക വിഷമം നേരിടും. സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.
പൂയം : ചികിത്സകളിൽ കഴിയുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും. ധനപരമായി വാരം പൊതുവെ അനുകൂലമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
ആയില്യം : അനാവശ്യമായ പണച്ചെലവ് നേരിടും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. കൂടുതൽ യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം. ബിസിനസ് പുഷ്ടിപ്പെടും.
മകം : അവിചാരിത യാത്രകൾ വേണ്ടിവരും. എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വർധിക്കും. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാക്കുറപ്പിച്ച ഭൂമി വിൽപന മാറിപ്പോകും.
പൂരം : ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ബിസിനസിൽ നേട്ടം.
ഉത്രം : പൊതുവെ അനുകൂലമായ വാരം. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കൈമോശം വന്ന സാധനങ്ങൾ തിരികെ ലഭിക്കും.
അത്തം : ബന്ധുക്കൾ തമ്മിലുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. ധനപരമായി അനുകൂല വാരമാണ്. പ്രണയ ബന്ധിതർക്ക് മുതിർന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കും.
ചിത്തിര : കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മ വർധിക്കും. അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായ പുരോഗതി.
ചോതി : പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസിൽ ധനനഷ്ടം നേരിടും. മംഗള കർമങ്ങളിൽ സംബന്ധിക്കും.
വിശാഖം : പുതിയ വാഹനം വാങ്ങുവാൻ അവസരമൊരുങ്ങും. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. വ്യവഹാരങ്ങളിൽ വിജയം.
അനിഴം: ഉല്ലാസയാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബസുഖ വർധനയുണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വസ്ത്രാഭരണങ്ങൾ ഉപഹാരമായി ലഭിക്കും. വിവാഹം വാക്കുറപ്പിക്കും.
തൃക്കേട്ട : സന്താനങ്ങൾക്കായി പണച്ചെലവ്. ഇരുചക്ര വാഹനം മൂലം ധനനഷ്ടം. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ഉദരസംബന്ധമായ വിഷമതകൾക്കായി ഔഷധസേവ വേണ്ടി വരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത.
മൂലം : തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാൻ ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദപരമായ സമീപനം പ്രതീക്ഷിക്കാം.
പൂരാടം : കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിക്കും.
ഉത്രാടം : വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.
തിരുവോണം : അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ജീവിത പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും.
അവിട്ടം : വാക്സാമര്‍ഥ്യം മുഖേന കാര്യവിജയം. സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.
ചതയം : ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ശമിക്കും. ഇന്റര്‍വ്യൂകളിൽ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങൾ കഠിനമായിരിക്കും. തൊഴില്‍രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല. വിവാഹ കാര്യത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും.
പൂരുരുട്ടാതി : മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും.
ഉത്തൃട്ടാതി : കര്‍മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത. യാത്രകള്‍ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
രേവതി : ജലജന്യരോഗ സാധ്യത. പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജന സഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും. പഠനരംഗത്ത് മികവ് പുലര്‍ത്തും. സ്വദേശം വിട്ട് സഞ്ചരിക്കേണ്ടിവരും.