ചൊവ്വ രാശിമാറ്റം; ജൂലൈ 12 മുതൽ ഈ 5 കൂറുകാർക്ക് ഇരട്ടി നേട്ടങ്ങൾ
2024 ജൂലൈ 12ന് സ്വക്ഷേത്ര ബലവാനായി നിന്നിരുന്ന ചൊവ്വ, മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഇടവത്തിലാകട്ടെ വ്യാഴം ശുക്രക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നു. ജൂലൈ 12 മുതൽ ഈ വ്യാഴത്തോട് ചൊവ്വ യോഗം ചെയ്യുന്നു. ഗുരുമംഗളയോഗം സംഭവിക്കുന്നു. ഈ യോഗത്താൽ എല്ലാവർക്കും ഇരട്ടി നേട്ടങ്ങൾ
2024 ജൂലൈ 12ന് സ്വക്ഷേത്ര ബലവാനായി നിന്നിരുന്ന ചൊവ്വ, മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഇടവത്തിലാകട്ടെ വ്യാഴം ശുക്രക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നു. ജൂലൈ 12 മുതൽ ഈ വ്യാഴത്തോട് ചൊവ്വ യോഗം ചെയ്യുന്നു. ഗുരുമംഗളയോഗം സംഭവിക്കുന്നു. ഈ യോഗത്താൽ എല്ലാവർക്കും ഇരട്ടി നേട്ടങ്ങൾ
2024 ജൂലൈ 12ന് സ്വക്ഷേത്ര ബലവാനായി നിന്നിരുന്ന ചൊവ്വ, മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഇടവത്തിലാകട്ടെ വ്യാഴം ശുക്രക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നു. ജൂലൈ 12 മുതൽ ഈ വ്യാഴത്തോട് ചൊവ്വ യോഗം ചെയ്യുന്നു. ഗുരുമംഗളയോഗം സംഭവിക്കുന്നു. ഈ യോഗത്താൽ എല്ലാവർക്കും ഇരട്ടി നേട്ടങ്ങൾ
2024 ജൂലൈ 12ന് സ്വക്ഷേത്ര ബലവാനായി നിന്നിരുന്ന ചൊവ്വ, മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഇടവത്തിലാകട്ടെ വ്യാഴം ശുക്രക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നു. ജൂലൈ 12 മുതൽ ഈ വ്യാഴത്തോട് ചൊവ്വ യോഗം ചെയ്യുന്നു. ഗുരുമംഗളയോഗം സംഭവിക്കുന്നു. ഈ യോഗത്താൽ എല്ലാവർക്കും ഇരട്ടി നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. സ്വത്ത് സംബന്ധമായ കാര്യങ്ങൾക്കായിരിക്കും കൂടുതൽ ഗുണപ്രദം. ഭൂമി ലാഭം, കുടുംബ സ്വത്ത് അതായത് പിതൃസ്വത്തോ മാതൃസ്വത്തോ സ്വന്തം പേരിൽ ആകാനും ഭൂമി ഇടപാടുകൾ ലാഭകരമാകാനും ഇടയുണ്ട്. വീട്, മറ്റ് സ്ഥാപനങ്ങൾ, ധനാഗമനം എന്നിവ പൂർണമായും പ്രതീക്ഷിക്കാം. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്കും സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്കും വളരെയധികം ഗുണപ്രദമാണ്. പുതിയതായി തൊഴിൽ പ്രവേശിക്കാൻ ഇരിക്കുന്നവർക്കും ആഗ്രഹപൂർത്തീകരണം ഉണ്ടാകും. പങ്കാളിയിൽ നിന്നും സ്വത്ത് ലഭിക്കാനും ഇടയുണ്ട്. ദമ്പതികളുടെ ഇടയിൽ ഉണ്ടായിരുന്ന തർക്കങ്ങൾ എല്ലാം മാറി വരുന്നതായി കാണാം. ഈ ശുഭസ്ഥിതി പ്രകാരം ഏതു പദ്ധതികൾക്ക് ഇറങ്ങി പുറപ്പെട്ടാലും ശുഭപ്രദം ആയിരിക്കും. വിവാഹ കാര്യങ്ങൾക്കും അനുകൂലയോഗമാണ്.
12 രാശിയിലുൾപ്പെടുന്ന 27 നക്ഷത്രക്കാരിൽ ചില നക്ഷത്രക്കാർക്ക് കൂടുതൽ ഗുണാനുഭവങ്ങൾ ലഭിക്കാനിടയാകും.
കർക്കടക്കൂറ്: പുണർതത്തിന്റെ നാലാം പാദം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടക കൂറുകാർക്ക് പതിനൊന്നാം ഭാവത്തിലാണ് വ്യാഴവും ചൊവ്വയും കൂടിച്ചേരുന്നത്. അഞ്ചും പത്തും കൂറിന്റെ അധിപനായ ചൊവ്വ - യോഗ കാരകനും കർമാധിപനുമായ ചൊവ്വ എല്ലാ അനുഗ്രഹങ്ങളും ചൊരിയാനായി വ്യാഴത്തോട് യോഗം ചെയ്യുന്നു. ഭാഗ്യാധിപനായ വ്യാഴം പതിനൊന്നാം ഭാവത്തിൽ നേട്ടങ്ങൾ ചൊരിഞ്ഞു കൊണ്ട് നിൽക്കുന്നു. സന്താനങ്ങൾക്ക് അത്യധികമായ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പലവിധ ഗുണാനുഭവങ്ങളും ചൊരിഞ്ഞ് ഗുരുമംഗളയോഗം പ്രദാനം ചെയ്യുന്നു. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്ന കാലഘട്ടമാണ്. വളരെയധികം ദൈവാധീനമുള്ള കാലം. ഗുരുക്കന്മാരുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നതാണ്. പിതൃസ്വത്ത്, മാതൃസ്വത്ത്, മനഃ സന്തോഷം, കാര്യവിജയം എന്നിവ ലഭിക്കാം
വൃശ്ചികക്കൂറ്: വിശാഖത്തിന്റെ നാലാം പാദം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന് വൃശ്ചികക്കൂറുകാർക്ക് രാശ്യാധിപനും ആറാം ഭാവാധിപനുമായ കുജൻ ഏഴാം ഭാവത്തിൽ വ്യാഴത്തോട് യോഗം ചെയ്യുന്നു. വ്യാഴം ഏഴാം ഭാവത്തിൽ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു നിൽക്കുകയാണ്. ആ വ്യാഴത്തോടൊപ്പം രാശ്യാധിപനായ ചൊവ്വ യോഗം ചെയ്യുന്നു. നിങ്ങളുടെ രാശിയിലേക്കും രണ്ടാം ഭാവത്തിലേക്കും കർമ ഭാവത്തിലേക്കും ദൃഷ്ടി ചെയ്യുന്നു.കർമ പുഷ്ടി ഉണ്ടാകും. വിവാഹ കാര്യങ്ങൾ ഉറപ്പായും തീരുമാനമാകുന്നതാണ്. അപ്രതീക്ഷിതമായ ധനാഗമനം പ്രതീക്ഷിക്കാം. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്ക് ഗുണപ്രദമാണ്. പങ്കാളിയുമായി യോജിച്ചു പോകാൻ ആകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടത്തിന്റെ ഒന്നാം പാദം ചേർന്ന ധനു രാശിക്കാർക്ക് അഞ്ചും പന്ത്രണ്ടും ഭാവാധിപനായ ചൊവ്വ ആറാം ഭാവത്തിൽ വ്യാഴത്തോട് യോഗം ചെയ്യുന്നു. ആറിൽ വ്യാഴം ഗുണപ്രദമല്ലാത്ത അവസ്ഥയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാലം. എന്നാൽ ഗുരുമംഗളയോഗത്താൽ ജൂലൈ പന്ത്രണ്ടാം തീയതി മുതൽ അപ്രതീക്ഷിതമായ ധനനേട്ടം, വസ്ത്രാഭരണാദി നേട്ടം, പ്രശസ്തി, രോഗശമനം, സർവകാര്യ വിജയം എന്നിവയാണ് ഫലം. ഇതുവരെയുണ്ടായിരുന്ന എല്ലാ വഴക്കുകൾക്കും ഒരു പരിഹാരം കാണാനാകും. ആറിൽ നിൽക്കുന്ന വ്യാഴത്തെക്കൊണ്ടുള്ള ദോഷം ഒരു പരിധിവരെ ഈ ചൊവ്വയുടെ യോഗത്താൽ മാറിക്കിട്ടും.
മകരക്കൂറ്: നാലും പതിനൊന്നും ഭാവാധിപനായ ചൊവ്വ, അഞ്ചാം ഭാവത്തിൽ വ്യാഴത്തോട് യോഗം ചെയ്യുന്നു. മാതൃസ്വത്തു ലഭിക്കാനും ധാരാളം നേട്ടങ്ങൾ കൊയ്യാനുമാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. ചൊവ്വ ഉച്ചനാകുന്ന ക്ഷേത്രമാണ് മകരം രാശി.
മീനക്കൂറ് :പൂരുരുട്ടാതിയുടെ നാലാം പാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക്, രണ്ടാം കൂറിന്റെയും ഒമ്പതാം കൂറിന്റെയും അധിപനായ ചൊവ്വ, മൂന്നാം ഭാവത്തിലേക്ക് സംക്രമിക്കപ്പെടുന്നു. മൂന്നാം ഭാവത്തിൽ വ്യാഴത്തോട് യോഗം ചെയ്യുമ്പോൾ മീനക്കൂറുകാർക്ക് വളരെയധികം ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. അപ്രതീക്ഷിത ധനലാഭം, ശത്രുപരാജയം, സുഖം, വസ്ത്രാഭരണാദി നേട്ടങ്ങൾ എന്നിവ ഉണ്ടാകും. ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. കാര്യവിജയം കാണുന്നു. പാർട്ണർഷിപ്പ് ബിസിനസിൽ ധാരാളം നേട്ടങ്ങൾ കൊയ്യാനാകും. പിതൃസ്വത്ത് ലഭിക്കാനും അച്ഛനോ അച്ഛൻ ബന്ധുക്കളിൽ നിന്നോ പലവിധ നേട്ടങ്ങളും സഹായങ്ങളും പ്രതീക്ഷിക്കാം. രോഗദുരിതങ്ങൾ കുറഞ്ഞു വരുന്നതായി കാണാം. കുടുംബത്തിൽ ധനനേട്ടം, ഐക്യം, ശത്രുത കുറഞ്ഞു വരുന്നതായും നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
ഈ പറഞ്ഞ അഞ്ചു കൂറുക്കാർക്കാണ് കൂടുതൽ ഗുണാനുഭവങ്ങൾ ലഭിക്കുന്നത്. ഇതിൽ തന്നെ കർക്കടകം, മീനം കൂറുകാർക്ക് വളരെയധികം ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. അപ്രതീക്ഷിതമായ നേട്ടങ്ങൾ സ്വത്ത് സംബന്ധമായ നേട്ടങ്ങൾ, ധനപരമായ നേട്ടങ്ങൾ സന്തോഷം എന്നിവ അനുഭവത്തിൽ വരുന്നതാണ്.