ചിങ്ങം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടിവരും. കാർഷികമേഖലയിൽ ആദായം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാര വ്യവസായമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ വളരെ പരിശ്രമം

ചിങ്ങം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടിവരും. കാർഷികമേഖലയിൽ ആദായം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാര വ്യവസായമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ വളരെ പരിശ്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടിവരും. കാർഷികമേഖലയിൽ ആദായം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാര വ്യവസായമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ വളരെ പരിശ്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടിവരും. കാർഷികമേഖലയിൽ ആദായം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാര വ്യവസായമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ വളരെ പരിശ്രമം വേണ്ടിവരും. 

കന്നി: നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. ജലോദ്ഭവ– ജലാശ്രിത പ്രവൃത്തികളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും. ആരോഗ്യം തൃപ്തികരമായിരിക്കും.

ADVERTISEMENT

തുലാം: സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലസാഹചര്യം വന്നുചേരും. സഹപ്രവർത്തകരുമായി വിജയാഹ്ലാദം പങ്കുവയ്ക്കാൻ അവസരമുണ്ടാകും. നിശ്ചയിച്ച വിവാഹത്തിനു കാലതാമസമുണ്ടാകും. വിട്ടുവീഴ്ചമനോഭാവത്താൽ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

വൃശ്ചികം: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധ കൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടുപോകും.

ADVERTISEMENT

ധനു: സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും.

മകരം:ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ കൂടും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. വാഹനാപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം.

ADVERTISEMENT

കുംഭം:അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി, വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ വീടു വാങ്ങി താമസിച്ചുതുടങ്ങും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.

മീനം:ഈശ്വരപ്രാർഥനകളാലും ആയുർവേദ–പ്രകൃതിചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പാരമ്പര്യപ്രവൃത്തികൾക്കു പരിശീലനം നേടി പ്രവർത്തനതലത്തിൽ കൊണ്ടുവരും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആദരം തോന്നും. ജനോപകാരപ്രദമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് ആശ്വാസത്തിനും മനസ്സംതൃപ്തിക്കും അംഗീകാരത്തിനും വഴിയൊരുക്കും.

മേടം:സത്യസന്ധമായ പ്രവർത്തനങ്ങൾ വിമർശനങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ഏകാഗ്രതയോടും ദീർഘസമഗ്ര വീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകുംവിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണശക്തി തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.

ഇടവം:വിദ്യാർഥികൾക്കു പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽപോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിച്ചെന്നുവരില്ല. കാണുന്നതെല്ലാം ശരിയാണെന്ന മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികവരുമാനം കുറയും. പുതിയ തലമുറയിലുള്ളവരുടെ അനൈക്യതത്താൽ കുടുംബത്തിൽ നിന്നു മാറിത്താമസിക്കാൻ നിർബന്ധിതനാകും.

മിഥുനം:ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കു കൂടുതൽ പണം ചെലവാകും. വാഹനാപകടമുണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. മാതാവിനും മാതൃസഹോദരങ്ങൾക്കും ഈ വർഷം ദോഷകാലമാണ്. വിൽപനോദ്ദേശ്യത്തോടെ ഭൂമി വാങ്ങുവാനിടവരും. ശ്രമകരമായ പ്രവർത്തനങ്ങൾ വിജയപഥത്തിലെത്തിക്കാൻ സാധിക്കും.

കർക്കടകം:ഔദ്യോഗികമായി മാനസികസംഘർഷം കൂടും. ഗർഭിണികൾക്കു പൂർണവിശ്രമവും ഗർഭപരിരക്ഷയും വേണ്ടിവരും. പുരാണം, ഇതിഹാസം, ആധ്യാത്മിക– ആത്മീയ വിഷയങ്ങൾ തുടങ്ങിയവയിൽ താൽപര്യമുണ്ടാകും. ആത്മനിയന്ത്രണം അത്യാവശ്യമാണ്. അശരണർക്കും അനാഥർക്കും അന്നവസ്ത്രദാനാദികൾ നടത്തുന്നതിനാൽ ആശ്വാസമുണ്ടാകും.

English Summary:

Aswathy Yearly Star Prediction by Kanippayyur Narayanan Namboodiripad