കാർത്തിക നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
ചിങ്ങം:വിജയസാധ്യതകളെപ്പറ്റി വിലയിരുത്തി, പൊതുജന ആവശ്യം അന്വേഷിച്ചറിഞ്ഞ് പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും.

കന്നി:കൂടുതൽ പ്രവർത്തിച്ച് അൽപം അനുഭവഫലങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
തുലാം:സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ ഉണ്ടാകും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. വാഹനാപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി, വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കേണ്ടിവരും. അതിലൂടെ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും.
വൃശ്ചികം:വേറിട്ടു താമസിച്ചിരുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യമുണ്ടാകും. സജീവസാന്നിധ്യത്താൽ വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി, നിലനിൽപ് ഉണ്ടാകും. റോഡ് വികസനത്തിനു ഭൂമി വിട്ടുകൊടുക്കുവാനിടവരും. ദുരാചാരങ്ങൾ ഉപേക്ഷിച്ച് സദാചാരപ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനമുണ്ടാകും. നഷ്ടസാധ്യതകൾ വിലയിരുത്തി ചില കർമമണ്ഡലങ്ങളിൽ നിന്നു വിട്ടുനിൽക്കും.
ധനു:മൂത്രാശയ–കരൾ–നാഡീരോഗ പീഡകൾക്കു വിദഗ്ധചികിത്സയും ശസ്ത്രക്രിയയും വേണ്ടിവരും. ആസൂത്രിതപദ്ധതികളിൽ അന്തിമമായി അനുകൂലവിജയം ഉണ്ടാകും. മറ്റൊരു രാജ്യത്തു സ്ഥിരതാമസമാക്കാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. പദ്ധതി ആസൂത്രണങ്ങളിൽ വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും.
മകരം:വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ചു പ്രവർത്തിച്ചാൽ തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവു നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി കാരണത്താൽ മാറിത്താമസിക്കാനിടവരും. ഈശ്വരപ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. ഉപകാരം ചെയ്തു കൊടുത്ത ബന്ധുക്കളിൽ ചിലർ വിരോധികളായിത്തീരും.
കുംഭം:കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് അപമാനം വന്നുചേരും. ആഡംബര, ആർഭാടങ്ങൾ ഒഴിവാക്കുവാൻ നിർബന്ധിതനാകും. ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കാൻ വളരെ പരിശ്രമം വേണ്ടിവരും. നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും.
മീനം:ജലോദ്ഭവ– ജലാശ്രിത പ്രവൃത്തികളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും. അവിചാരിതമായ തടസ്സങ്ങളെ അതിജീവിക്കാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധ കൊണ്ടു ദേഹത്തിൽ മുറിവുകളും വീഴ്ചയും ഉണ്ടാകും.
മേടം:ജീവിതപങ്കാളിക്കു ചികിത്സ വേണ്ടിവരാനിടയുണ്ട്. പുതിയ കരാർ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകില്ല. അമിതാധ്വാനത്താൽ ദേഹക്ഷീണമനുഭവപ്പെടും. പലപ്പോഴും അവധിയെടുക്കാനിടവരും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത വേണം. അമിതചെലവു നിയന്ത്രിക്കണം.
ഇടവം:വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. ഏറ്റെടുത്ത ദൗത്യം നിഷ്കർഷയോടു കൂടി ചെയ്തുതീർക്കാൻ പലപ്പോഴും രാത്രിയും പ്രവർത്തിക്കേണ്ടിവരും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട യാത്രാക്ലേശവും സമ്മർദ്ദങ്ങളും കൂടും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാലും ദീർഘവീക്ഷണത്തോടു കൂടിയതുമാകയാൽ സ്വീകരിക്കും.
മിഥുനം:സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങൾക്കു നിയന്ത്രണം വേണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനും കുടുംബബന്ധങ്ങൾക്ക് അതൃപ്തിയുണ്ടാകുവാനുമിടയുണ്ട്. അർഹമായ പൂർവികസ്വത്ത് ലഭിക്കാൻ നിയമസഹായം തേടും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ സ്വയം ശ്രദ്ധ വേണം. ജോലിരംഗത്തു പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും.
കർക്കടകം:ശത്രുതാമനോഭാവത്തിലായിരുന്ന പലരും മിത്രങ്ങളായി മാറും. സഹപ്രവർത്തകർ തമ്മിലുള്ളതോ ബന്ധുക്കൾക്കിടയിലുള്ളതോ ആയ തർക്കങ്ങൾ രമ്യതയിൽ പരിഹരിക്കാൻ സാധിക്കും. വേണ്ടപ്പെട്ടവർക്കു സാമ്പത്തികസഹായം ചെയ്യുവാനിട വരുമെങ്കിലും സുരക്ഷിതമായ രേഖകൾ വാങ്ങാൻ മടിക്കരുത്.