ചിത്തിര നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
ചിത്തിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിത്തിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിത്തിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിത്തിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:സത്യസന്ധവും നീതിയുക്തവുമായ സമീപനത്താൽ ആദരം ലഭിക്കും. ഫലപ്രദമായ നിർദേശങ്ങൾ സ്വീകരിച്ചു തുടങ്ങുന്ന തൊഴിൽ മേഖലകളിൽ നിന്ന് അൽപം കഴിഞ്ഞാലെങ്കിലും സാമ്പത്തികനേട്ടമുണ്ടാകും. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനിടവരും. അനുഭവഫലമുണ്ടാകാൻ അൽപം കാലതാമസമുണ്ടാകും. വിനോദയാത്ര മംഗളകരമാകും.
കന്നി:വിജയശതമാനം കുറഞ്ഞതിനാൽ ഉദ്ദേശിച്ച വിഷയത്തിനു പണം കൊടുത്തു ചേരേണ്ടിവരും. വ്യക്തിത്വത്തിനു യോജിക്കാത്ത പ്രവൃത്തിയിൽ നിന്നു പി ന്മാറുന്നതു ഭാവിയിലേക്ക് ഉപകാരപ്രദമാകും. ജീവിതനിലവാരം മെച്ചപ്പെടുവാനും വീടു വാങ്ങുവാനും അവസരമുണ്ടാകും. ഈശ്വരപ്രാർഥനകളാലും കൃത്യമായ ചികിത്സ ലഭിക്കുന്നതിനാലും സന്താനഭാഗ്യമുണ്ടാകും. എന്നാൽ പൂർണവിശ്രമം വേണ്ടിവരും.
തുലാം:യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുന്നതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. തൊഴിൽ സ്ഥാപനത്തിന്റെ നിലനിൽപിനായി അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. അനുബന്ധഭൂമി മോഹവില കൊടുത്തു വാങ്ങുവാൻ ധാരണയാകും. രക്തദൂഷ്യ–ഉദര–വാതരോഗങ്ങൾക്ക് പ്രകൃതി–ആയുർവ്വേദചികിത്സകളും പ്രാണായാമവും വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടിവരും. അറിവു നേടാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും.
വൃശ്ചികം:സ്വസ്ഥവും സമാധാനപരവുമായ കുടുംബജീവിതം നയിക്കുവാൻ സാധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളും പാഠ്യപദ്ധതിസമർപ്പണവും സാധിക്കും. ഡിസംബറിനു ശേഷമേ ശരിയായ അംഗീകാരം ലഭിക്കൂ. വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനാൽ കൃതാർഥതയുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.
ധനു:ഈശ്വരപ്രാർഥനകളാലും ആത്മനിയന്ത്രണത്താലും സൗമ്യസമീപനത്താലും അർപ്പണമനോഭാവത്താലും അനിഷ്ടഫലങ്ങളെ അതിജീവിച്ച് ആശ്വാസമേകുന്ന ഘടകങ്ങൾ എല്ലാ പ്രകാരത്തിലും വന്നുചേരും. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം ലഭിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. വിദഗ്ധചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും അസുഖങ്ങളെ അതിജീവിച്ച് ആരോഗ്യം നിലനിർത്തുവാൻ സാധിക്കും.
മകരം:അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും. അവസ്ഥാഭേദങ്ങൾക്കനുസരിച്ചു മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക തോന്നും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. പുത്രന്റെ കുടുംബസംരക്ഷണച്ചുമതലയിൽ ആശ്വാസം തോന്നും. ഉദ്യോഗത്തിനോടനുബന്ധമായോ ഉദ്യോഗം ഉപേക്ഷിച്ചോ ഉപരിപഠനത്തിനു ചേരുന്നതു ഭാവിയിലേക്ക് ഉപകാരപ്രദമാകും.
കുംഭം:മാസത്തിലൊരിക്കൽ കുടുംബത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വ ന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ചെയ്യുന്ന കാര്യങ്ങൾ, പറയുന്ന വാക്കുകൾ, ചിന്തിക്കുന്ന ആശയങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്കു ഫലപ്രദമായിത്തീരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ ജൂൺ മുതൽ ഫലപ്രദമാകും. അസുഖത്തിന് അനാവശ്യമായി ശസ്ത്രക്രിയയും മറ്റും നിർദേശിക്കപ്പെടും.
മീനം:അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കില്ല. വേണ്ടപ്പെട്ടവർ കാരണമില്ലാതെ വിരോധികളായിത്തീരും. ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും പ്രതികൂലസാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേ ണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാകും ഭാവിയിലേക്കു നല്ലത്.
മേടം:വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു വിൽപനയ്ക്ക് അവസരം അടുത്തു വന്നുചേരും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും വേണ്ടവിധത്തിൽ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. അവ്യക്തമായ പണമിടപാടിൽ നിന്നു പിന്മാറുവാനുള്ള ആത്മപ്രചോദനം ആശ്വാസത്തിനു വഴിയൊരുക്കും. ഗർഭിണികൾക്ക് പൂർണണവിശ്രമവും പരിരക്ഷകളും വേണ്ടിവരും.
ഇടവം:സമയബന്ധിതമായ പ്രവർത്തനങ്ങൾ ചെയ്തുതീർക്കാൻ പരസഹായവും പ്രതീക്ഷിച്ചതിലുപരി പണച്ചെലവും അനുഭവപ്പെടും. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടിവരും. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും.
മിഥുനം:ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനു ലഭിക്കാത്തതിനാൽ ഉപരിപഠനത്തിനു ചേരും. പ്രായോഗികവിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. പൊ തുപ്രവർത്തനങ്ങളിൽ ശോഭിക്കും. ആധുനികസംവിധാനവും പൗരാണികസംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾക്കു രൂപകല്പന ചെയ്യുവാനിടവരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടാൽ അബദ്ധങ്ങൾ വന്നുചേരും.
കർക്കടകം:ജീവിതച്ചെലവു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. ആജ്ഞാനുപ്രവൃത്തികളിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആശ്വാസം തോന്നും. സത്യാവസ്ഥ ബോധിപ്പിച്ചാലും മറ്റുള്ളവർക്കു യഥാർഥമായി തോന്നുകയില്ല. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. യുക്തമായ തീരുമാനങ്ങൾക്കു ജീവിതപങ്കാളിയുടെ നിർദേശം സ്വീകരിക്കുകയാകും നല്ലത്. പകർച്ച വ്യാധിപിടിപെടാതിരിക്കാൻ ജാഗ്രത വേണം.