ചോതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചോതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:ജീവിതനിലവാരം ഉയരുമെങ്കിലും അമിതമായ സാമ്പത്തികച്ചെലവുകളും അഹംഭാവവും ഉപേക്ഷിക്കണം. ആശയങ്ങളും ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചു ചെയ്യുന്നതു സ്വന്തം ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ലെങ്കിലും അന്യർക്കു വേണ്ടി ചെയ്യുന്നതു ഫലപ്രദമാകും. ഉദ്ദേശിച്ച വിഷയത്തിൽ നിന്നു വ്യതിചലിച്ച് ഉപരിപഠനത്തിനു ചേരേണ്ടിവരും.

ADVERTISEMENT

കന്നി:പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലം കുറയും. അധഃപതിച്ചുകൊണ്ടിരിക്കുന്ന വ്യാപാരം നിർത്തിവയ്ക്കും. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. പുതിയ വിദ്യ അ ഭ്യസിച്ചുതുടങ്ങും.

തുലാം:പറഞ്ഞുഫലിപ്പിക്കുവാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ പ്രകടമാക്കുവാൻ സാധിക്കും. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാൻ തയാറായ പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്. വീട്ടിൽ നിന്നു മാറിത്താമസിക്കും. ചിന്താമണ്ഡലത്തിൽ ഒതുങ്ങാത്ത വിഷയങ്ങൾ ഉപേക്ഷിച്ച്, ലഭിച്ച ജീവിതത്തെ മനസ്സമാധാനത്തോടുകൂടി ആസ്വദിക്കുവാൻ തയാറാകും.

വൃശ്ചികം:ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. നിലവിലുള്ള ഉദ്യോഗവും പ്രവൃത്തിമണ്ഡലങ്ങളും ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നതു ക്ലേശകരമാകും. വിദേശത്തുള്ളവർക്ക് അവധിയിൽ വരുന്ന സാഹചര്യത്തിൽ ഉദ്യോഗം നഷ്ടപ്പെടാനിടയുണ്ട്. മേലധികാരിയുടെ സ്വകാര്യവിഷയങ്ങളിൽ അഭിപ്രായം പറയുവാനിടവരുമെങ്കിലും ദുഃസ്വാതന്ത്ര്യം അരുത്.

ധനു:അനുചിതപ്രവൃത്തികളിൽ ഏർപ്പെട്ടിരുക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നു പിന്മാറുവാനുള്ള ആത്മപ്രചോദനം ഭാവിയിലേക്ക് ഉപകാരപ്രദമാകും. പൗരാണികസംസ്കാരവും ആധുനികസമ്പ്രദായവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. വ്യാപാര–വിപണന–വിതരണ മേഖലകളിൽ നിന്നു പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകുമെങ്കിലും മുൻകരുതലുകൾ വേണം.

ADVERTISEMENT

മകരം:വിജയപ്രതീക്ഷകൾ സഫലമാകും. അവതരണശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനാൽ സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും. പണം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധങ്ങൾക്കു വഴിയൊരുക്കും.

കുംഭം:താരതമ്യേന കുറഞ്ഞ വിലയ്ക്ക് പൂർവികസ്വത്ത് വാങ്ങുവാൻ അവസരമുണ്ടാകും. അസൂയാ–മദ–മാത്സര്യങ്ങളിൽ നിന്നു പിന്മാറുവാനുള്ള ആത്മപ്രചോദനം ഭാവിയിലേക്ക് ഗുണകരമാകും. സൽക്കർമങ്ങൾക്കു പണം ചെലവാക്കുന്നതുവഴി ആശ്വാസവും ആത്മസംതൃപ്തിയും ഉണ്ടാകും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. സഹപാഠികളോടൊപ്പം താമസിച്ചു പഠിക്കുവാൻ അവസരമുണ്ടാകുമെങ്കിലും ആത്മനിയന്ത്രണം വേണ്ടിവരും.

മീനം:പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ സാധിക്കും. പല രംഗത്തും പിന്തതള്ളപ്പെടുന്ന അവസ്ഥയെ അതിജീവിക്കുവാൻ കഴിയും. പുണ്യതീർഥ–ദേവാലയ–ഉല്ലാസ–വിനോദയാത്രയ്ക്കു സാധ്യതയുണ്ട്. ഗൃഹനിർമാണം പൂർത്തിയാക്കി താമസിച്ചുതുടങ്ങും. സുതാര്യതയുള്ള സമീപനത്താൽ ഊഹാപോഹങ്ങളെ അതിജീവിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാൻ സാധ്യതയില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരുന്നതിനെക്കുറിച്ച് ആലോചിക്കും.

മേടം:നിർണായക വിഷയങ്ങളിൽ അനുരഞ്ജനശ്രമം അന്തിമനിമിഷത്തിൽ വിജയിക്കും. വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം.ഉദര–നീർദോഷരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഏറ്റെടുത്ത ജോലികൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്നതിനാൽ ബൃഹത്പദ്ധതികൾ വന്നുചേരും.

ADVERTISEMENT

ഇടവം:വിനയത്തോടു കൂടിയുള്ള സമീപനം കൊണ്ടു വിപരീതസാഹചര്യങ്ങളെ അതിജീവിക്കും. ആത്മസുഹൃത്തിന്റെ നിർദേശത്താലും പിൻബലത്താലും ജീവിതത്തിനു വഴിത്തിരിവുണ്ടാകുന്ന തൊഴിൽമേഖലകൾ തുടങ്ങും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ചാരിതാർഥ്യമുണ്ടാകും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കുന്നതുവഴി ആശ്വാസമുണ്ടാകും.

മിഥുനം:മഹാന്മാരുടടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ നിഷ്ഠകൾ പാലിക്കേണ്ടിവരും. നടപടിക്രമങ്ങളിലുള്ള ആത്മാർഥതയും നിഷ്കർഷയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും മാതൃകാപരമായതിനാൽ ആത്മാഭിമാനം തോന്നും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ രേഖകൾ സസൂക്ഷ്മം പരിശോധിക്കേണ്ടതാണ്. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത്.

കർക്കടകം:ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനസൗഭാഗ്യത്തിനു സാധ്യതയുണ്ട്. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. പ്രവർത്തനപുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുപ്രവൃത്തികളിൽ നിന്നു വന്നുചേരുന്നതിനാൽ ആത്മവിശ്വാസം കൂടും. ജീവിതനിലവാരം വർധിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള വീടു വാങ്ങുവാൻ തയാറാകും. അനന്തസാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും.

English Summary:

1200 Yearly Prediction for Birth Star Chothi