ഉത്രാടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ഉത്രാടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾക്കു രൂപം നൽകാൻ കഴിയും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. ജന്മനാട്ടിൽ ഓണാഘോഷം മംഗളകരമായി ആചരിക്കുവാൻ സാധിക്കും.

ADVERTISEMENT

കന്നി:സമചിത്തതയോടു കൂടിയ പ്രവർത്തനശൈലിയിലൂടെ ലക്ഷ്യം നേടും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും.

തുലാം:സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളും ആശയങ്ങളും പ്രാബല്യത്തിലും ഫലത്തിലും വന്നുചേരും.

വൃശ്ചികം:ഏറ്റെടുക്കുന്ന കരാറുജോലികൾ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. കർമമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. ജനസ്വാധീനം വർധിക്കും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. മഹാന്മാരുടെ വാക്കുകൾ പലപ്പോഴും ജീവിതത്തിൽ വിഷമഘട്ടങ്ങൾ അതിജീവിക്കുവാനുള്ള പിൻബലം ഉണ്ടാക്കിത്തരും.

ധനു:അവസരോചിതമായ ഇടപെടലുകളാൽ പലപ്പോഴും അബദ്ധങ്ങൾ ഒഴിവായി അന്തിമനിമിഷത്തിൽ കാര്യം നേടും. സത്യസന്ധവും നീതിയുക്തവുമായ സമീപനം അവലംബിക്കുന്നതിനാൽ എല്ലാ കാര്യങ്ങളിലും വിജയം നേടും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലസാഹചര്യമുണ്ടാകും. ചികിത്സ ഫലിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് നേടുന്നതു സർവകാര്യവിജയത്തിനു വഴിയൊരുക്കും.

ADVERTISEMENT

മകരം:ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ അവസരമുണ്ടാകും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. വ്യവഹാരത്തിൽ വിജയമുണ്ടാകും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികചുമതലകളും യാത്രാക്ലേശവും കൂടും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.

കുംഭം:മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധത്തിൽ ജീവിക്കുന്നതിൽ ആത്മാഭിമാനം തോന്നും. സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം തുടങ്ങിയ വിഷയങ്ങൾക്കായി പ്രത്യേക ഈശ്വരപ്രാർഥനകളും ദേവാലയദർശനവും നടത്തുവാനിടവരും. പൂർവികർ അനുവർത്തിച്ചുവന്നിരുന്ന പ്രവർത്തനങ്ങൾ പിന്തുടരുവാൻ ഉൾപ്രേരണയുണ്ടാകും. മാന്യതയോടുകൂടിയ പെരുമാറ്റരീതി അവലംബിക്കുന്നതിനാൽ സർവകാര്യവിജയം നേടും.

മീനം:യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. ദമ്പതികളുടെ ഏകാഭിപ്രായത്തോടുകൂടിയ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. വിദഗ്ധ നിർദേശത്താൽ ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ പലപ്പോഴും ദീർഘവീക്ഷണത്തോടു കൂടിയതിനാൽ സ്വീകരിക്കും.

മേടം:തൃപ്തിയുള്ള ഭൂമി വാങ്ങി ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. സ്തുത്യർഹമായ സേവനം അവതരിപ്പിക്കുവാൻ സാധിക്കും. ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും.

ADVERTISEMENT

ഇടവം:ശുഭസൂചകങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ആഹ്ലാദമുണ്ടാകും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ ശുഭാപ്തിവിശ്വാസം കൂടും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനവസരമുണ്ടാകും. ഭരണപാടവം, ശുഭാപ്തിവിശ്വാസം, ലക്ഷ്യബോധം, ഏകാഗ്രചിന്ത തുടങ്ങിയവ പ്രവർത്തനവിജയത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും.

മിഥുനം:നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. സന്താനഭാഗ്യത്തിനു സാധ്യതയുണ്ട്. സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിക്കും. മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് ജീവിതം നയിക്കുന്നതിൽ ചാരിതാർഥ്യം അനുഭവപ്പെടും.  സാംക്രമികരോഗങ്ങൾക്കെതിരെ കരുതൽ വേണം.

കർക്കടകം:വ്യായാമവും ഭക്ഷണക്രമീകരണവും ജീവിതശൈലിയിൽ ഉൾപ്പെടുത്തും. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകുമെങ്കിലും വാഹന ഉപയോഗം ഉപേക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാക്കുവാൻ അഹോരാത്രം പ്രയത്നിക്കും. ജീവിതപങ്കാളിയുടെ സാന്ത്വനവചനങ്ങൾ മനസ്സമാധാ നത്തിനു വഴിയൊരുക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT