മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, കായികവിജയം, നിയമവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രതീക്ഷകള്‍ വർധിക്കാം. ആഗ്രഹങ്ങൾ നടക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, കായികവിജയം, നിയമവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രതീക്ഷകള്‍ വർധിക്കാം. ആഗ്രഹങ്ങൾ നടക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, കായികവിജയം, നിയമവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രതീക്ഷകള്‍ വർധിക്കാം. ആഗ്രഹങ്ങൾ നടക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, കായികവിജയം, നിയമവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രതീക്ഷകള്‍ വർധിക്കാം. ആഗ്രഹങ്ങൾ നടക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം, നിയമവിജയം, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

ADVERTISEMENT

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. തിങ്കളാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. യാത്രകൾ പരാജയപ്പെടാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അനുകൂല സ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം, അംഗീകാരം, ഉപയോഗസാധനലാഭം, ബന്ധുസമാഗമം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്കു സാധ്യത.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഞായറാഴ്ച വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചൊവ്വാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ബുധനാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ശത്രുക്കൾ പരാജയപ്പെടാം. അകന്നു നിന്നവർ അടുക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം.

ADVERTISEMENT

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, പരീക്ഷാപരാജയം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. വെള്ളിയാഴ്ച മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ വന്നു േചരാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഉത്സാഹം, നിയമവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. ബിസിനസിൽ ആദായം വർധിക്കാം. മേലധികാരിയില്‍ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ആരോഗ്യം സൂക്ഷിക്കുക.

ADVERTISEMENT

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, യാത്രാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. ബിസിനസിൽ വരുമാനം കുറയാം. സഹപ്രവർത്തകർ ദ്വേഷിക്കാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. വിജയങ്ങൾ വന്നു ചേരാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, കായികവിജയം, നിയമ വിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പ്രതീക്ഷകൾ വർധിക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമപരാജയം, ഇച്ഛാഭംഗം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ചികിത്സകൾ ഫലവത്താവാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം ഇവ കാണുന്നു. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.

കുംഭം ‌(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, െചലവ്, അലച്ചിൽ, മനഃപ്രയാസം ഇവ കാണുന്നു. തിങ്കളാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം, നിയമവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ബുധനാഴ്ച മുതല്‍ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ബിസിനസിൽ നഷ്ടം സംഭവിക്കാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):ഞായറാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. തിങ്കളാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, ചെലവ്, നിയമപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, അലച്ചിൽ ഇവ കാണുന്നു. സർക്കാരിൽ നിന്ന് പ്രതികൂലഫലയോഗം കാണുന്നു. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമപരാജയം ഇവ കാണുന്നു. പണമിടപാടുകൾ സൂക്ഷിക്കുക. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം.

English Summary:

Weekly Professional Prediction by G. Jayachandraraj, 2024 September 15 to 21