രേവതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

രേവതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രേവതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രേവതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:പ്രലോഭനങ്ങളിൽ പെടാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ബന്ധുമിത്രാദികളിൽ നിന്നു തൃപ്തികരമല്ലാത്ത സമീപനം വന്നുചേരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു ഭാവിയിലേക്കു നല്ലത്. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളിൽ യുക്തിയുക്തം സ്വീകരിക്കുന്ന നിലപാട് അനുകൂലവിജയത്തിനു വഴിയൊരുക്കും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളാൽ പദ്ധതികൾ പൂർത്തിയാക്കും. അങ്ങനെ അനുമോദനങ്ങൾ വന്നുചേരും.

ADVERTISEMENT

കന്നി:സത്യസന്ധവും നീതിയുക്തവുമായ സമീപനം അനുകൂലവിജയത്തിനു വഴിയൊരുക്കും. തൊഴിൽമേഖലകളുടെ സാഹചര്യങ്ങൾക്കനുസരിച്ച് പട്ടണത്തിലേക്കു മാറിത്താമസിക്കേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതുന്ന വിലപ്പെട്ട രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും. ഉദര–നീർദോഷരോഗങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും വ്യായാമ പരിശീലനം തുടങ്ങും.

തുലാം:അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യം നേടും. സംഘത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ടിവരും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷ്യം വഹിക്കുന്നത് ആത്മാഭിമാനത്തിനു വഴിയൊരുക്കും.

വൃശ്ചികം:വാഹനം മാറ്റി വാങ്ങും. ആധ്യാത്മികചിന്തകളാൽ അനാവശ്യമായ ആധി ഉപേക്ഷിച്ച് യാഥാർഥ്യങ്ങളെ മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങൾ വിജയിക്കും. വിവിധ വിജ്ഞാനശാഖകളെ പരിചയപ്പെടുവാൻ അവസരം ഉണ്ടാകും. സ്വയം വിലയിരുത്തുന്നതിനും ആത്മനിയന്ത്രണത്തിനും കഴിയും. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള മേഖലയിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും.

ധനു:ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രശസ്തിയും അംഗീകാരവും പദവിയും വന്നുചേരും. വാക്കും പ്രവൃത്തിയും പ്രതീക്ഷിച്ചതിലുപരി ഫലപ്രദമാകും. വ്യാപാര വ്യവസായ വിപണനമേഖലകളിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യം നേടും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി വിട്ടുവീഴ്ചമനോഭാവത്തോടു കൂടിയുള്ള സമീപനം മൂലം ദമ്പതികളിലുള്ള അകൽച്ച മാറ്റി ഒരുമിച്ചു താമസിക്കാൻ കഴിയും.

ADVERTISEMENT

മകരം:ജാഗ്രതയോടു കൂടിയുള്ള പ്രവർത്തനശൈലിക്ക് അനുമോദനങ്ങൾ വ നനുചേരും. ക്രിയാത്മകമായ നടപടിക്രമങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വൻവിജയത്തിനു വഴിയൊരുക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കുവാനും സാധ്യതയുണ്ട്. കുടുംബത്തിലെ തർക്കം പരിഹരിക്കാൻ നേതൃത്വം നൽകുന്നതുവഴി അർഹമായ സ്വത്ത് വന്നുചേരും.

കുംഭം:വിശ്വസ്തസേവനത്തിന് അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും. ഗൃഹനിർമാണം പൂർത്തിയാക്കി താമസിച്ചുതുടങ്ങും. അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും സുരക്ഷിതമായ മറ്റൊന്നു ലഭിക്കുന്നതിനാൽ ആശ്വാസമുണ്ടാകും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യാഗമാറ്റത്തിനോ ക്രമീകരിക്കാനോ സാധ്യതയുണ്ട്.

മീനം:നിരാലംബരായവർക്ക് അഭയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. സങ്കീർണമായ കാര്യങ്ങൾ ലളിതമായി ചെയ്തുതീർക്കുന്നതിൽ ആത്മാഭിമാനം തോന്നും. അതിലുപരി ആത്മവിശ്വാസവും ഉണ്ടാകും. പുതിയ ഭരണസംവിധാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. സദുദ്ദേശ്യത്തോടെയുള്ള സമീപനം മൂലം എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.

മേടം:വിമർശനങ്ങളെ വിലയിരുത്തി സ്വയം സ്വഭാവമാറ്റത്തിനു തയാറാകുന്നതു കുടുംബത്തിനും സമൂഹത്തിനും മാതൃകയാകും. ദുശ്ശീലങ്ങൾ ഒഴിവാക്കും. നല്ല ശീലങ്ങൾ സ്വീകരിക്കും. കുടുംബസംരക്ഷണച്ചുമതല വർധിക്കും.

ADVERTISEMENT

ഇടവം:ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. മാതാവിന് അസുഖം വർധിക്കുന്നതു വഴി മാറിത്താമസിക്കും. ബന്ധുക്കൾ വിരോധികളായിത്തീരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. വാസ്തുശാസ്ത്രപ്രകാരം വീടിനു ചില മാറ്റങ്ങൾ വരുത്തുന്നതിന്റെ നല്ല അനുഭവഫലങ്ങൾ കണ്ടുതുടങ്ങും.

മിഥുനം:മക്കളുടെ പലവിധത്തിലുള്ള ആവശ്യങ്ങൾക്കായി അവധിയെടുത്തു യാത്രകൾ വേണ്ടിവരും. സർവർക്കും തൃപ്തിയായ നിലപാട് മൂലം മറ്റുള്ളവരുടെ ആദരം ലഭിക്കും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അനുമോദനങ്ങൾ ലഭിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടും.

കർക്കടകം:സങ്കീർണമായ കാര്യങ്ങൾ ലളിതമായി ചെയ്തുതീർക്കുന്നതിൽ ആത്മാഭിമാനം ഉണ്ടാകും. പുതിയ ഭരണസംവിധാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. നല്ല സമീപനം മൂലം കാര്യവിജയം ഉണ്ടാകും. പുതിയ തലമുറയിലുള്ളവർക്കു സദാചാരനിർദേശങ്ങൾ നൽകാൻ അവസരം ലഭിക്കും. അത് അവർ പാലിക്കുന്നതിൽ കൃതാർഥതയുണ്ടാകും.