മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം):മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം വേണ്ടി വരുന്നതാണ്. തൊഴിലിടത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക്

മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം):മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം വേണ്ടി വരുന്നതാണ്. തൊഴിലിടത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം):മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം വേണ്ടി വരുന്നതാണ്. തൊഴിലിടത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം): മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം വേണ്ടി വരുന്നതാണ്. തൊഴിലിടത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പ്രതീക്ഷകൾക്ക് അനുസരിച്ച് മുന്നേറാനാകും. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കളുടെ ഇടയിലും കുടുംബാംഗങ്ങളുടെ ഇടയിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ദൂരദേശ യാത്രകൾ വേണ്ടി വരും. ആഡംബര വസ്തുക്കൾ ലഭിക്കും. ശരീരത്തിന് ക്ഷീണം, മാനസിക പ്രയാസങ്ങൾ എന്നിവ അലട്ടാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം. 

ദേവിക്ക് കടുംപായസം സമർപ്പിക്കുക.

ADVERTISEMENT

ഇടവക്കൂർ (കാർത്തികയുടെ ബാക്കി മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതി) ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകുന്നതാണ്. തൊഴിൽ രംഗത്ത് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാകും. വാക്കു തർക്കങ്ങൾക്ക് ഇട നൽകരുത്. ബിസിനസ് രംഗത്ത് അനുകൂല വാരമാണ്. വിദ്യാർഥികൾക്ക് കഠിനാധ്വാനത്താൽ നേട്ടങ്ങൾ കൊയ്യാനാകും. അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താനാകുന്നതാണ്. പ്രണയിതാക്കൾക്ക് വിവാഹത്തിലേക്ക് എത്തിച്ചേരാനാകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഉദര സംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക

മിഥുനക്കൂർ‌ (മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗം): മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനവരവ് ഉണ്ടാകുമെങ്കിലും ചില ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. വിദേശ വിപണനം ഗുണപ്രദമാകും. വിദ്യാർഥികൾക്ക് ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകുന്നതാണ്. പ്രണയിതാക്കൾക്ക് ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാനാകും. ദമ്പതികളുടെ ഇടയിൽ ബന്ധം ഊഷ്മളമായിരിക്കും. ദൂരദേശ യാത്രകൾ വേണ്ടി വരുന്നതാണ്. ധനവരവിനേക്കാൾ അധികരിച്ച് നിൽക്കും ചെലവുകൾ. നേത്രസംബന്ധമോ പല്ലു സംബന്ധമോ ആയ അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോഴും അതീവശ്രദ്ധാലുക്കളായിരിക്കണം.

ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ സമർപ്പിക്കുക.

ADVERTISEMENT

കർക്കടകക്കൂർ (പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം):  കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ,
ധനാഗമനം ഉണ്ടാകുന്നതാണ്. കഠിനാധ്വാനത്താൽ കർമരംഗത്ത് നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. തടസ്സങ്ങൾ മാറി വരുന്നതായി കാണാം. ബിസിനസ് രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരാനും ഇടയുള്ള വാരമാണ്. ദാമ്പത്യ സൗഖ്യം ഉണ്ടാകാം. പ്രണയിതാക്കളുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബജീവിതത്തിലും മാനസിക അകല്‍ച്ച ഉണ്ടാകാൻ ഇടയുണ്ട്. ദൂരദേശ യാത്രകൾ ഉണ്ടാകാം. അകാരണമായ ഒരു ഭയം നിഴലിക്കുന്നതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നേത്രസംബന്ധമായ രോഗങ്ങൾ അലട്ടാനിടയുണ്ട്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ഹനുമാൻ സ്വാമിക്ക് വെറ്റില മാല, മഹാദേവന് പിൻവിളക്ക് എന്നിവ സമർപ്പിക്കുക.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം):  ചിങ്ങക്കൂറുകാർക്കു ഈ വാരത്തിൽ കർമരംഗത്ത് നല്ല പുരോഗതി ദൃശ്യമാകും. തൊഴിലിടത്ത് തന്റെ കഴിവുകളെ തെളിയിക്കാൻ അവസരം ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി കഠിനാധ്വാനം ചെയ്തു മുന്നോട്ടു പോകേണ്ടതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയബന്ധം ഊഷ്മളമായിരിക്കും. ദമ്പതികളുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. വീട് മാറി താമസിക്കാൻ അവസരങ്ങൾ ഉണ്ടാകും. മാനസിക പ്രയാസങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്.

മഹാദേവന് ധാര, ശ്രീകൃഷ്ണസ്വാമിക്ക് നെയ് വിളക്ക് എന്നിവ സമർപ്പിക്കുക.

ADVERTISEMENT

കന്നിക്കൂർ (ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതി)  കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, നല്ല ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. കർമരംഗത്ത് ഉയർച്ചയും ഉത്തരവാദിത്തവും കൂടുതൽ അനുഭവപ്പെടുന്നതാണ്. നിലവിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ വിപുലപ്പെടുത്തിയെടുക്കുവാനും നേട്ടങ്ങൾ കൊയ്യാനുമാകും. വിദ്യാർഥികൾക്ക് പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിവാഹകാര്യങ്ങൾ തീരുമാനമാകാനിടയുണ്ട്. പ്രണയിതാക്കളുടെ ഇടയിൽ അസ്വാരസ്യങ്ങൾക്ക് ഇടയാകും. ജീവിതപങ്കാളിയിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ എന്നിവ അലട്ടാനിടയുണ്ട്.

ഗണപതിക്ക് കറുകമാല, ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം എന്നിവ സമർപ്പിക്കുക.

തുലാക്കൂർ (ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗം)  തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് തന്റെ കഴിവുകൾ തെളിയിക്കാൻ അവസരങ്ങളുണ്ടാകും. തൊഴിൽമാറ്റം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. ബിസിനസിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാനാകും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിവാഹകാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. കുടുംബജീവിതത്തിലും ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. മത്സരപരീക്ഷകളിൽ തിളക്കമാർന്ന വിജയം ഉണ്ടാകും. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. ധനസ്രോതസ്സുകൾ വർധിക്കുവാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. കടബാധ്യതകൾ കുറയുവാൻ ഇടയുണ്ട്. നേത്രസംബന്ധമായതോ പല്ല് സംബന്ധമായതോ ആയ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ശരീരത്തിന് ക്ഷീണം, മുറിവ്, ചതവ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്.

ദേവിക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ കുങ്കുമാർച്ചന സമർപ്പിക്കുക.

വൃശ്ചികക്കൂർ (വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)  വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, തൊഴിലിടത്ത് ചില വെല്ലുവിളികളെ തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായി വരും. പൊതുവെ ഒരു സുഖക്കുറവ് അനുഭവപ്പെടും. ദൂരദേശ യാത്രകൾ വേണ്ടിവരും. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനാകും. സാമ്പത്തിക സ്രോതസ്സുകൾ വർധിക്കുവാനുള്ള പ്ലാനുകളും പദ്ധതികളും ഇടുന്നതാണ്. വിവാഹകാര്യങ്ങൾ തീരുമാനമാകാനിടയുണ്ട്. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. രോഗഭയം അലട്ടാനിടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം. അമ്മയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധയുണ്ടാകണം.

ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവിക്ക് കടുംപായസം സമർപ്പിക്കുകയും ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം)   ധനുക്കൂറുകാർക്ക് ഈ വാരത്തിൽ ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. തൊഴിൽമാറ്റം, ദൂരദേശ യാത്രകൾ എന്നിവ പ്രതീക്ഷിക്കാം. ഉന്നത പഠനം സാധ്യമാകും. ധനാഗമനത്തിനായി പുതിയ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നതാണ്. വിവാഹാലോചനകൾ തീരുമാനമാകാനിടയുണ്ട്. ദാമ്പത്യ സൗഖ്യം കുറയാം. പ്രണയിതാക്കളുടെ ഇടയിലും തർക്കങ്ങൾക്കിടയാകും. കുടുംബത്തുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാകും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാനാകും. ക്ഷമ അത്യന്താപേക്ഷിതമാണ്. മാനസിക പ്രയാസങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവശ്രദ്ധാലുക്കളായിരിക്കണം.

ദേവിക്ക് കുങ്കുമാർച്ചന സമർപ്പിക്കുകയും ലളിതാസഹസ്രനാമം ജപിക്കുകയും ചെയ്യുക.

മകരക്കൂർ (ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതി) മകരക്കൂറുകാർക്ക് ഈ വാരത്തിൽ,
കർമരംഗത്ത് കഠിനാധ്വാനം വേണ്ടി വന്നേക്കാം. ദൂരദേശ യാത്രകളും ധന ചെലവുകളും വർധിക്കും. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരുന്നതാണ്. ബിസിനസ് രംഗത്തുള്ളവർക്ക് കരാറുകളിൽ വീഴ്ചകൾ ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. അപ്രതീക്ഷിത ധനാഗമനം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് വേണ്ടി ധനചെലവുകൾ വന്നു ചേരുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാനിടയുണ്ട്. ദമ്പതികളുടെ ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. നേത്രസംബന്ധമായി അസ്വസ്ഥതകൾ ഉണ്ടാകും. പൊള്ളൽ, വീഴ്ച, ചതവ് എന്നിവയുണ്ടാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഹനുമൽസ്വാമിക്ക് വെറ്റില മാല, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.

കുംഭക്കൂർ (അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗം) കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതായി വരും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കാൻ അവസരങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. കുടുംബത്ത് ധനചെലവുകൾ വന്നു ചേരുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാനിടയുണ്ട്. പ്രണയിതാക്കൾക്കും ഗുണകരമാണ്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. ജീവിതപങ്കാളിക്ക് നേട്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ആഢമബര വസ്തുക്കൾ ലഭിക്കുവാനിടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ശരീരത്തിന് ക്ഷീണം, മുറിവ്, ചതവ്, പൊള്ളൽ എന്നിവയും ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. രക്തദോഷങ്ങളോ രക്തസംബന്ധമായ അസ്വസ്ഥതകളോ ഉണ്ടാകാനിടയുണ്ട്.

നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.

മീനക്കൂർ(പൂരുരുട്ടാതിയുടെ അവസാനപാദം, ഉത്തൃട്ടാതി, രേവതി) മീനക്കൂറുകാർക്ക് ഈ വാരത്തിൽ,
തൊഴിൽരംഗം മെച്ചപ്പെടും. ജോലിഭാരം വർധിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. ബിസിനസ് രംഗം വിപുലമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകുന്നതാണ്. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായുള്ള ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. വിവാഹകാര്യത്തിൽ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ മാറി വരുന്നതായി കാണാം. പ്രണയിതാക്കളുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. എല്ലാ കാര്യത്തിലും ഒരു ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതാണ്. ആഹാര ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. സന്താനങ്ങളുമായി യോജിച്ചു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദരസംബന്ധമായ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകാനിടയുണ്ട്.

ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് രക്തപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുക.

English Summary:

Weekly predictions in Malayalam by Devaki Antherjanam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.