അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം
അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിൽ രംഗത്ത് ഉയർച്ച, സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയോടെ പ്രണയബന്ധിതർക്ക് വിവാഹം നടത്തുവാൻ സാധിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. ഭരണി : അവിചാരിത
അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിൽ രംഗത്ത് ഉയർച്ച, സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയോടെ പ്രണയബന്ധിതർക്ക് വിവാഹം നടത്തുവാൻ സാധിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. ഭരണി : അവിചാരിത
അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിൽ രംഗത്ത് ഉയർച്ച, സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയോടെ പ്രണയബന്ധിതർക്ക് വിവാഹം നടത്തുവാൻ സാധിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. ഭരണി : അവിചാരിത
അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിൽ രംഗത്ത് ഉയർച്ച, സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയോടെ പ്രണയബന്ധിതർക്ക് വിവാഹം നടത്തുവാൻ സാധിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.
ഭരണി : അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. വിശ്രമം കുറഞ്ഞിരിക്കും. വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, മംഗള കർമങ്ങളിൽ സംബന്ധിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. ഭൂമി വിൽപന വഴി ധനം കൈവശം വന്നു ചേരും.
കാർത്തിക : ജീവിതപങ്കാളിയുടെ രോഗാരിഷ്ടതകൾ ശമിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് തെളിയിക്കുവാൻ കഴിയും. ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. ബിസിനസിൽ സ്വപ്രയത്നത്താല്‍ വിജയം. സാമ്പത്തിക നേട്ടങ്ങള്‍ മനസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
രോഹിണി : അനാവശ്യചെലവുകൾ വര്‍ധിക്കും. മറ്റുള്ളവരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വർധിപ്പിക്കുവാൻ ശ്രമിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. അധികച്ചെലവ് വേണ്ടി വരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുവാനുള്ള യോഗമുണ്ട്.
മകയിരം : മാനസികമായ നിരാശ അധികരിച്ചു നിൽക്കും. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ പെട്ടെന്ന് സാധിക്കുകയില്ല. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. പണച്ചെലവധികരിക്കും. അനാവശ്യ പണച്ചെലവ്. ദീര്‍ഘദൂര യാത്രകൾ വേണ്ടിവരും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും.
തിരുവാതിര : സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി വിഷമതകൾ. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽ രംഗം പുഷ്ടിപ്പെടും. വാഗ്വാദങ്ങളിൽ ഏർപ്പെടും. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവുണ്ടാകും.
പുണർതം : രോഗശമനം കൈവരിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. പുണ്യസ്ഥല സന്ദർശനം നടത്തും. തൊഴിൽരംഗത്ത് പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ എന്നിവ ശമിക്കും. പണമിടപാടുകളിൽ നേട്ടം.
പൂയം : വളർത്തു മൃഗങ്ങളാൽ പരുക്കുകൾക്കു സാധ്യത. കൈയബദ്ധം മൂലം ധനനഷ്ടം നേരിടാം. വിശ്വസിച്ചു നിന്ന സുഹൃത്തുക്കളിൽ നിന്നുള്ള എതിർപ്പ് മാനസിക വിഷമം ഉണ്ടാക്കും. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. ബിസിനസിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും.
ആയില്യം : ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്‌സുകളിൽ പ്രവേശനം. വിശ്രമം കുറയും.
മകം : പൊതുസ്ഥലങ്ങളിൽ അന്യരുമായി കലഹ സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പിതാവിന് രോഗാരിഷ്ടത. അനുകൂലമായി നിന്നിരുന്നവർ എതിർക്കുന്ന അവസ്ഥയുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. വിവാഹം ആലോചിക്കുന്നവർക്ക് അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
പൂരം : അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. സാമ്പത്തിക വിഷമതകൾ നേരിടുവാനിടയുണ്ട്. കഴിയുന്നതും ദീർഘ ദൂരയാത്രകൾ ഒഴിവാക്കുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് അവിചാരിത തൊഴിൽ നഷ്ടം.
ഉത്രം : അടുത്ത ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല വാരം. മത്സരപരീക്ഷകളിൽ മികച്ച വിജയം. വ്യവഹാരങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം.
അത്തം : ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.
ചിത്തിര : ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനവീകരണത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങളിൽ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള അലർജി പിടിപെടാതെ ശ്രദ്ധിക്കുക.
ചോതി : സഹോദരങ്ങളില്‍ നിന്നുള്ള എതിർപ്പ് മാനസിക വിഷമമുണ്ടാക്കും. തൊഴിലിൽ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായി കൂടുതൽ യാത്രകള്‍ വേണ്ടിവരും. സ്വന്തമായ ബിസിനസിൽ നിന്ന് നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കളെ സഹായിക്കേണ്ടി വരും.
വിശാഖം : ബന്ധുക്കൾ വഴി കാര്യസാധ്യം. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. ആരോഗ്യപരമായി വാരം നന്നല്ല. ഔഷധ സേവ വേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാറ്റി വെച്ച കാര്യങ്ങളിൽ പുരോഗതി. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുവാൻ സാധിക്കും.
അനിഴം : ഭൂമിയിൽ നിന്നുള്ള ധനലാഭം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും.
തൃക്കേട്ട : പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയും.
മൂലം : പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകൾ മറികടക്കും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറയും.
പൂരാടം : യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബസുഖ വർധന. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.
ഉത്രാടം : അവിചാരിത യാത്രകൾ വേണ്ടി വരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
തിരുവോണം : ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത.
അവിട്ടം : പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും.
ചതയം : ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.
പൂരുരുട്ടാതി : മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കു സാധ്യത. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും.
ഉത്തൃട്ടാതി : മനസ്സിനിഷ്‌ടപ്പെട്ട ഭക്ഷണം ലഭിക്കും. ബന്ധുജനങ്ങളെക്കൊണ്ടുള്ള ഗുണം വര്‍ധിക്കും. വ്യവഹാരം നടത്തുന്നവർക്ക് വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കും. സാമ്പത്തിക സഹായത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.
രേവതി : അടുത്ത ബന്ധുക്കളിൽ നിന്ന് എതിര്‍പ്പ് നേരിടും. സ്വന്തമായ ബിസിനസുകളിൽ നിന്ന് സാമ്പത്തിക നഷ്ടം. ദീര്‍ഘയാത്രകള്‍ വേണ്ടി വരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. തൊഴില്‍പരമായ മാറ്റം പ്രതീക്ഷിക്കാം. അന്യദേശവാസം, പുണ്യസ്ഥല സന്ദര്‍ശനം എന്നിവയുണ്ടാകും.