മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. സഹോദരന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം വാങ്ങും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. പരസ്പര വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക): സംതൃപ്തിയുള്ള കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തു തീർക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. മോഹന വാഗ്ദാനങ്ങളിൽ അകപ്പെടരുത്. ദീർഘകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. പല പ്രകാരത്തിലും ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കും. അപേക്ഷിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും. 

ADVERTISEMENT

മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക):വിദേശ ബന്ധമുള്ള വ്യാപാര വിപണന മേഖലകളിൽ നിന്നു തൽക്കാലം പിന്മാറും. ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഠിനപ്രയത്നം വേണ്ടി വരും. അനുചിത പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നു പിന്മാറും. ഔദ്യോഗികമായ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ നിയമസഹായം തേടും. മേലധികാരിയുടെ ചുമതലകൾ ഏറ്റെടുക്കാനിടവരും. സുതാര്യതയുള്ള സമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. 

കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം):സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. വ്യവസ്ഥകൾ പാലിക്കും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്‍കും. ആത്മവിശ്വാസത്തോടു കൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. സഹപ്രവർത്തകനു ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകാനിടവരും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. 

ADVERTISEMENT

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക):പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപകരിക്കും. ശാസ്ത്രീയവശം ഉൾക്കൊണ്ട് പ്രായോഗികവശം അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ ഉദ്ദേശലക്ഷ്യം കൈവരിക്കും. പല പ്രകാരത്തിലും രോഗപീഡകൾ വർധിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ആലോചിച്ച് ആധി വർധിക്കും. നിലവിലുള്ളതിന്റെ അനുബന്ധ സ്ഥാപനം തുടങ്ങാൻ തീരുമാനിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ഉദ്ദിഷ്ട കാര്യവിജയമുണ്ടാകയാൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിടവരും.

കന്നിക്കൂർ  (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക):പറയുന്ന വാക്കുകൾ പലപ്പോഴും അന്യർക്ക് എതിർപ്പ് ഉണ്ടാക്കും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. ചെലവിനങ്ങൾ നിയന്ത്രിക്കണം. ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിച്ചാൽ അബദ്ധമാകും. ആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിനു വഴിയൊരുക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്ക് പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. പ്രവൃത്തി മേഖലയിൽ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിനു ചേരും. 

ADVERTISEMENT

തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക):സമൂഹത്തിൽ ഉന്നതരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. മാനസാന്തരം വന്ന ബന്ധുവിന്റെ സമീപനത്തിൽ ആശ്വാസം തോന്നും. നിലവിലുള്ളതിനേക്കാൾ വിസ്തൃതിയുള്ള ഗൃഹത്തിനായി അന്വേഷണമാരംഭിക്കും. വ്യാപാരത്തിൽ വളർച്ച അനുഭവപ്പെടും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് മാറിത്താമസിക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും. 

വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട):പ്രവർത്തനമേഖല വിപുലീകരിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. വിവിധങ്ങളായ അസുഖങ്ങളാൽ അവധിയെടുക്കാനിടവരും. വ്യക്തിപ്രഭാവത്താൽ അപകീർത്തി നിഷ്ഫലമാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ അത്യധ്വാനത്താൽ സാധ്യമാകും. വ്യാപാര വാണിജ്യ സമുച്ചയം പണിയാനുള്ള ഭൂമി വാങ്ങും. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക): ആലോചിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങളിൽ നിന്നു രക്ഷപ്പെടും. പ്രവൃത്തിമേഖലകളിൽ നിന്നും  സാമ്പത്തിക പുരോഗതിയുണ്ടാകും. മത്സരങ്ങളിൽ പ്രഥമസ്ഥാനം നഷ്ടപ്പെടും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ അത്യധ്വാനത്താൽ സാധിക്കും. വ്യവസ്ഥകൾ പാലിക്കാൻ കൂടുതൽ പ്രയത്നം വേണ്ടി വരും. വിശേഷ ദേവാലയ ദർശനം നടത്തും. നല്ലത് ചെയ്താലും അവഗണന വന്നു ചേരും. പുതിയ പാഠ്യപദ്ധതിക്ക് ചേരും. ദൂരദേശ യാത്ര വേണ്ടി വരും. 

മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക):സമൂഹത്തിൽ ഉന്നതരുമായി സൗഹൃദത്തിലേർപ്പെടാൻ അവസരമുണ്ടാകും. മുൻകോപം വർധിക്കും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം. സംശയാസ്പദമായ സാഹചര്യങ്ങളാൽ പുത്രിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാൻ കൂടുതൽ പണച്ചെലവ് അനുഭവപ്പെടും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്തു തീർക്കേണ്ടതായി വരും. 

കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക): പിതൃതുല്യനായ ബന്ധുവിനു സാമ്പത്തിക സഹായം നൽകും. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനാൽ പുതിയ അവസരങ്ങൾ ലഭിക്കും. ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. മാനസിക പിരിമുറുക്കം വർധിക്കും. ആത്മീയ വിഷയങ്ങളിൽ താൽപര്യം വർധിക്കും. 

മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):കൂടുതൽ സൗകര്യവും വിസ്തൃതിയും ഉള്ള ഗൃഹത്തിന് അന്വേഷണമാരംഭിക്കും. മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പ്രവർത്തിക്കാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കണം. പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. മാതാപിതാക്കളുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും.

English Summary:

Bi Weekly predictions in Malayalam by Kanippayyur Narayanan Namboodiripad for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.