നവംബർ അവസാനവാരം ഈ നാളുകാർക്ക് സർവസൗഭാഗ്യം
മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈവാരത്തിൽ,ധനനേട്ടം. കാര്യസാധ്യം. അഭീഷ്ടകാര്യസിദ്ധി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയുണ്ട്. കർമരംഗത്ത് പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകും. വസ്ത്രാഭരണാദി നേട്ടങ്ങൾക്കും ഇടയാകും. കൃഷിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈവാരത്തിൽ,ധനനേട്ടം. കാര്യസാധ്യം. അഭീഷ്ടകാര്യസിദ്ധി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയുണ്ട്. കർമരംഗത്ത് പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകും. വസ്ത്രാഭരണാദി നേട്ടങ്ങൾക്കും ഇടയാകും. കൃഷിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈവാരത്തിൽ,ധനനേട്ടം. കാര്യസാധ്യം. അഭീഷ്ടകാര്യസിദ്ധി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയുണ്ട്. കർമരംഗത്ത് പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകും. വസ്ത്രാഭരണാദി നേട്ടങ്ങൾക്കും ഇടയാകും. കൃഷിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈവാരത്തിൽ,ധനനേട്ടം. കാര്യസാധ്യം. അഭീഷ്ടകാര്യസിദ്ധി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയുണ്ട്. കർമരംഗത്ത് പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകും. വസ്ത്രാഭരണാദി നേട്ടങ്ങൾക്കും ഇടയാകും. കൃഷിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണകരമാണ്. പുതിയ അവസരങ്ങൾ വന്നു ചേരുന്നതാണ്. പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും ജനസമ്മിതി വർധിച്ചു നിൽക്കും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കുന്നതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. ദാമ്പത്യ സൗഖ്യം കുറയാം. വാഹനം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധയുണ്ടാകണം. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.
ഇടവക്കൂർ:കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ആഗ്രഹപൂർത്തീകരണം എന്നിവ ഉണ്ടാകും. കർമരംഗത്തു ഉയർച്ചകൾ പ്രതീക്ഷിക്കാം. എങ്കിലും ചില അസ്വാരസ്യങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. ദാമ്പത്യസൗഖ്യം കുറയാം. കടം ഒരു പരിധിവരെ വർധിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരുമെങ്കിലും നല്ല ശ്രദ്ധ ചെലുത്തി മാത്രം തീരുമാനമെടുക്കേണ്ടതാണ്. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദര സംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ഞരമ്പ് സംബന്ധമായ രോഗങ്ങളും ഉണ്ടായേക്കാം. മഹാദേവന് ധാര നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, വിഷ്ണു സഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
മിഥുനക്കൂർ:മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ,ആഡംബര വസ്തുക്കൾ ലഭിക്കുന്നതിനും ധന നേട്ടത്തിനും ഇടയാകും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. രാഷ്ട്രീയക്കാർക്കും സാമൂഹ്യപ്രവർത്തകർക്കും അത്ര ഗുണപ്രദം അല്ല. മറ്റുള്ളവരുടെ ഇടയിൽ അംഗീകാരം ലഭിക്കണമെന്നില്ല. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാൻ ആകുമെങ്കിലും പാർട്ണർസുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്. മഹാവിഷ്ണുവിന് നെയ് വിളക്ക് സമർപ്പിക്കുക. ഓം നമശിവായ 108 ഉരു നിത്യവും ജപിക്കുകയും ചെയ്യുക.
കർക്കടകക്കൂർ: പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന് കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടക്കും. പേരും പ്രശസ്തിയും കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ്. വിദ്യാർഥികൾക്ക് പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. ദാനധർമങ്ങൾ ചെയ്യുവാൻ ഇടയാകും. കർമരംഗത്ത് നല്ല അനുഭവങ്ങൾ ഉണ്ടാകും. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്. തീർഥാടന യാത്രകൾ ഉണ്ടായേക്കാം. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും അംഗീകാരം ലഭിക്കുന്നതാണ്. ബിസിനസ് രംഗത്ത് നല്ല നേട്ടങ്ങൾ കൊയ്യാനാകും. വൻ നിക്ഷേപങ്ങൾ വേണ്ടി വന്നേക്കാം. ദമ്പതികൾ തമ്മിലും പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾക്ക് ഇടയാകും. മറ്റുള്ളവരുടെ സഹായങ്ങൾ ലഭിക്കുന്നതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. ദുർഗ്ഗാദേവിക്ക് ചുവന്ന പട്ട്, ഹനുമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.
ചിങ്ങക്കൂർ :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, പേരും പ്രശസ്തിയും സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയുണ്ട്. തീർഥാടന യാത്രകൾ ഉണ്ടാകാൻ ഇടയുണ്ട്. ദാമ്പത്യസൗഖ്യം കുറയാം. കഠിനാധ്വാനം ചെയ്താലും വിദ്യാർത്ഥികൾക്ക് പഠനത്തിൽ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകണമെന്നില്ല. ബിസിനസ് രംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം. കർമരംഗത്തും കഠിനാധ്വാനം ചെയ്താലും ഫലം അത്രയ്ക്ക് ലഭിക്കണമെന്നില്ല. വിവാഹ കാര്യങ്ങൾക്ക് തീരുമാനമെടുക്കുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുണ്ടാകണം. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഹാദേവന് പിൻവിളക്ക്, ഹനുമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.
കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, സാമ്പത്തിക ഉയർച്ച പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ഇടയിൽ അംഗീകാരം ലഭിക്കുന്നതാണ്. അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരാനും തീരുമാനമാകാനും ഇടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ പലവിധ വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായി വരും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. കർമരംഗത്ത് പലവിധ നേട്ടങ്ങൾക്കും ഇടയാകും. കഴുത്തിലെ ഞരമ്പുകൾക്ക് വീക്കം. ചില മുറിവുകളോ ചതവുകളോ ഉണ്ടാകാനും ഇടയുണ്ട്. മഹാദേവന് പിൻവിളക്ക്, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.
തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് പലവിധ നേട്ടങ്ങൾക്കും ഇടയാകും. സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും. പ്രത്യേകിച്ച് ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഗുണപ്രദം ആയിരിക്കും. കുടുംബത്ത് സന്തോഷവും സമാധാനവും നിലനിർത്താൻ ആകും. ദമ്പതികളുടെ ഇടയിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറി വരുന്നതായി കാണാം. സമൂഹത്തിൽ പേരും പ്രശസ്തിയും ഉണ്ടാകും. രാഷ്ട്രീയക്കാർക്കും സാമൂഹ്യപ്രവർത്തകർക്കും ഗുണപ്രദമാണ്. കൃഷിയിൽ നിന്നും ആദായം ലഭിക്കും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അപമാനങ്ങൾ സഹിക്കേണ്ടതായി വന്നേക്കാം. ശരീരത്തിന് ക്ഷീണം, ഉറക്കക്കുറവ്, മൈഗ്രെയ്ൻ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ദേവിക്ക് ഉടയാട, മഹാദേവന് ധാര, നാഗങ്ങൾക്ക് മഞ്ഞളഭിഷേകം എന്നിവ സമർപ്പിക്കുക.
വൃശ്ചികക്കൂര്‍ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കലാകാരന്മാർക്ക് അവരുടെ അവസരങ്ങൾ തെളിഞ്ഞു വരുന്നതാണ്. ആഗ്രഹപൂർത്തീകരണം ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ നടന്നു കിട്ടുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തേടുന്നതും ഉചിതമായിരിക്കും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധയുണ്ടാകണം. ഉറ്റവർക്കായി ഒരു ആശുപത്രി വാസത്തിനും സാധ്യതയുണ്ട്. ശനിയാഴ്ച ദിവസം ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.
ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗത്ത് നല്ല അനുഭവങ്ങൾ കാണാനാകും. എന്നാൽ വരവിനെക്കാൾ അധികരിച്ച് നിൽക്കും ചെലവുകൾ. പല കാര്യങ്ങളും സാധിച്ചു കിട്ടുന്നതാണ്. ബിസിനസ് രംഗത്ത് നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ശാരീരിക ക്ലേശങ്ങൾ ഒന്നും ഉണ്ടാകാതെ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായും അയൽവക്കക്കാരുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിവാഹ കാര്യങ്ങൾ തീരുമാനമാകാന്‍ ഇടയുണ്ട്. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ അലസത അനുഭവപ്പെടുന്നതാണ്. ഉദര സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ഗണപതിക്ക് കറുകമാല സമർപ്പിച്ചു മുന്നോട്ടു പോവുക.
മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നേട്ടങ്ങൾക്ക് ഇടയാകും. മേലധികാരിയുമായും സഹപ്രവർത്തകരുമായും യോജിച്ച് മുന്നോട്ടു പോകാൻ ആകും. പേരും പ്രശസ്തിയും ഉണ്ടാകും. ബിസിനസിൽ നിന്നും ആദായം കുറയാം. കൃഷിയിൽ നിന്നും ആദായം ലഭിക്കാം. കലാസാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരുന്നതിനും, ആദരവ് ലഭിക്കുവാനും ഇടയുണ്ട്. കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ വന്നു ചേരും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. നേത്രസംബന്ധമായ രോഗങ്ങൾക്കും ശരീരത്തിന് ക്ഷീണം എന്നിവ അനുഭവപ്പെടുന്നതാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, നാഗങ്ങൾക്ക് മഞ്ഞള്‍ അഭിഷേകം, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.
കുംഭക്കൂര്‍ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാര്‍ക്ക് ഈ വാരത്തിൽ,പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരങ്ങൾ ഉണ്ടാകും. ഉദ്യോഗാർഥികൾക്കും സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ധൈര്യത്തോടെ പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടും. എന്നാൽ ചില വിവാദപരമായ പ്രശ്നങ്ങളിലും ഏർപ്പെടാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടുപോയാൽ മാത്രമേ നേട്ടങ്ങൾ കൊയ്യാൻ ആകൂ.നേത്രസംബന്ധമായ രോഗങ്ങളോ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, മഹാദേവന് ധാര, ഗണപതിക്ക് കറുകമാലയും സമർപ്പിച്ചു മുന്നോട്ടു പോവുക.
മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,ഉദ്യോഗാർഥികൾക്ക് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്താൽ ഫലങ്ങൾ കാണാൻ ആകും. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും കാര്യസാധ്യം ഉണ്ടാകും. കൃഷിയിൽ നിന്നും ആദായം ലഭിക്കും. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരുന്നതാണ്. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ്. വരവിനെക്കാൾ അധികരിച്ച് നിൽക്കും ചെലവുകൾ. യാത്രകൾ പ്ലാൻ ചെയ്യുമെങ്കിലും മാറ്റിവെക്കേണ്ടതായി വന്നേക്കാം. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് ഇടയുണ്ട്. തൊണ്ട സംബന്ധമായ അസ്വസ്ഥതകൾക്കും ഇടയാകും. ഗണപതിക്ക് കറുകമാല സമർപ്പിച്ചും നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.