ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം; അശ്വതി, ഭരണി, കാർത്തിക, രോഹിണി
അശ്വതി: ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. വിദ്യാർഥികൾക്ക് പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും. വ്യാപാര വിപണന രംഗത്ത് പ്രവർത്തിക്കുന്നവർ പ്രവർത്തന മേഖല വിപുലീകരിക്കാനിടയുണ്ട്.

അശ്വതി: ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. വിദ്യാർഥികൾക്ക് പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും. വ്യാപാര വിപണന രംഗത്ത് പ്രവർത്തിക്കുന്നവർ പ്രവർത്തന മേഖല വിപുലീകരിക്കാനിടയുണ്ട്. പുണ്യതീർഥ ഉല്ലാസയാത്രകൾക്കു സാധ്യത കാണുന്നു. പുതിയ ഭവനം ലഭിക്കാനുള്ള യോഗം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിക്കു ശേഷം അഗ്നി, ആയുധം ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.
ഭരണി: ഉദ്യോഗസംബന്ധമായി ധാരാളം യാത്രകൾ വേണ്ടിവരാം. സമൂഹത്തിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ സ്വസ്ഥത, സമാധാനം, ദാമ്പത്യസൗഖ്യം എന്നിവയ്ക്ക് യോഗം കാണുന്നു. അസമയത്തുള്ള യാത്ര ഒഴിവാക്കുക. അപരിചിതരുമായുള്ള സൗഹൃദം ഒഴിവാക്കുക. ചികിത്സ ഫലിക്കുന്നത് വഴി ആശ്വാസത്തിന് കാരണമാകും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ശ്രദ്ധയോടെ ആവണം.
കാർത്തിക: കുടുംബാംഗങ്ങളുടെ പിന്തുണയാൽ മാനസിക സമ്മർദ്ധം മറികടക്കും. നിലനിൽപ്പിന് അനുകൂലമായ തൊഴിലും പ്രവർത്തനമണ്ഡലങ്ങളും ലഭിക്കാം. പഠിച്ച വിദ്യയോട് അനുബന്ധിച്ചു ഉദ്യോഗം ലഭിക്കാം. വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടതായി വരാം. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ആഗ്രഹങ്ങൾ പൂർത്തീകരിക്കാം. വാഹനഉപയോഗം ശ്രദ്ധിക്കുക. സാമ്പത്തികം അനുകൂലമല്ലാത്തതിനാൽ പുതിയ പദ്ധതികളിൽ നിന്ന് പിന്മാറേണ്ടി വരാം.
രോഹിണി: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നത് വഴി ആശ്വാസത്തിന് യോഗം കാണുന്നു. സുഹൃത്തുക്കൾ മുഖേന വിദേശത്തു ജോലി സാധ്യത. ശാസ്ത്ര സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നവർക്ക് അനുമോദനം ലഭിക്കാം. നിർത്തി വച്ച ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഔദ്യോഗിക മേഖലയിൽ അധികാര പരിധി വർധിക്കും. സാമ്പത്തിക മേഖലയിൽ വളരെയധികം ശ്രദ്ധ പുലർത്തണം.