അശ്വതി : പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും. ഭരണി : സ്നേഹിക്കുന്നവരിൽ

അശ്വതി : പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും. ഭരണി : സ്നേഹിക്കുന്നവരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും. ഭരണി : സ്നേഹിക്കുന്നവരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും. 

ഭരണി : സ്നേഹിക്കുന്നവരിൽ നിന്ന് വിപരീതാനുഭവങ്ങൾ. അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. വൈദ്യ സന്ദർശനം വേണ്ടി വരും. 

ADVERTISEMENT

കാർത്തിക : മറ്റുള്ളവരോട് സംസാരിച്ച് വിരോധം സമ്പാദിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്തവരിൽ നിന്നുള്ള സഹായം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടി വരും. 

രോഹിണി : സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ അവസരമൊരുങ്ങും. സാമ്പത്തികമായി വാരം അനുകൂലമല്ല.

മകയിരം : കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹൃതമാകും. നിലവിലുള്ള കടബാധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും. ആരോഗ്യ വിഷമതകൾ ശമിക്കും. ഔഷധസേവ അവസാനിപ്പിക്കുവാൻ സാധിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽപരമായി  അനുകൂല സമയമല്ല. 

തിരുവാതിര : അനുകൂല ഫലം വർധിച്ചു നിൽക്കുന്ന വാരമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴിൽ രഹിതർക്ക്  ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പണമിടപാടുകളിൽ നേട്ടം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം അനുഭവിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. ഇന്റർവ്യൂ, മത്സരപ്പരീക്ഷ ഇവയിൽ  വിജയിക്കും.

ADVERTISEMENT

പുണർതം : പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദരസ്ഥാനീയർ മുഖേന കാര്യസാധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. സ്വന്തം ബിസിനസിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും.

പൂയം : വ്യവഹാരങ്ങളിൽ തിരിച്ചടികൾ, സർക്കാരിലേക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും. പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. മനസിന് വിഷമം നൽകുന്ന  വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.  

ആയില്യം : സാമ്പത്തികമായ വിഷമതകൾ മറികടക്കും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. പ്രതിസന്ധികളെ അതിജീവിക്കും. അന്യജന സഹായത്താൽ കാര്യവിജയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും.

മകം : രോഗാവസ്ഥയിൽ നിന്ന് മോചനം. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കളിൽ നിന്നുള്ള ശല്യങ്ങൾക്ക് ശമനം. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും. ഗൃഹത്തിൽ കലഹ സാധ്യത. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. 

ADVERTISEMENT

പൂരം : പ്രതീക്ഷിച്ചിരുന്ന മാർഗങ്ങളിൽ നിന്ന് ധനലാഭം ഉണ്ടാവുകയില്ല. ഉത്തരവാദിത്വങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങൾക്കു മുതിരരുത്.  

ഉത്രം : പ്രവർത്തന വിജയം കൈവരിക്കും. കലാപരമായ കഴിവുകൾക്ക് അംഗീകാരം. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി  വിഷമതകൾ നേരിടും. മേലാധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടി വരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.  

അത്തം : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടി വരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും.

ചിത്തിര : കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി വാരം അനുകൂലമല്ല. കർമരംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ,  പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കുകയില്ല. ഗൃഹ നിർമാണത്തിൽ തടസ്സങ്ങൾ. 

ചോതി : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗളകർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കും.  

വിശാഖം : താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ, ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം, ബന്ധുജനസമാഗമം, മാനസിക സുഖവർധന, പ്രവർത്തനങ്ങളിൽ നേട്ടം, പരീക്ഷാ വിജയം ഇവ കാണുന്നു. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുക. 

അനിഴം : വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. ബന്ധു ജനസഹായം ലഭിച്ചിരുന്നത് താൽക്കാലികമായി തടസ്സപ്പെടും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, കടം വാങ്ങേണ്ടി വരും.  

തൃക്കേട്ട : കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. വിദേശത്തുള്ളവർക്ക് തൊഴിൽപരമായി നിലനിന്നിരുന്ന ഉത്കണ്ഠയിലും അയവുണ്ടാകും. ഗൃഹ സുഖം കുറയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. അധിക യാത്രകൾ വേണ്ടി വരും.

മൂലം : തൊഴിൽ രംഗത്ത് നേട്ടം. ഭക്ഷണ സുഖം കുറയും. ജീവിതപങ്കാളിക്ക് രോഗസാധ്യത. സുഹൃത്തുക്കളുമായി സംഗമം. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടി വരും. ഏജൻസി ജോലികൾ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം.  കാര്യസാധ്യത്തിന് ബന്ധുജന സഹായം.

പൂരാടം : തൊഴിൽപരമായ നടപടികൾ നേരിട്ടിരുന്നവർക്ക് ആശ്വാസം. സസ്പെന്‍ഷനിൽ കഴിഞ്ഞിരുന്നവർ തിരികെ ജോലിയിൽ പ്രവേശിക്കും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജലജന്യരോഗ സാധ്യത. 

ഉത്രാടം :  മനസ്സിൽ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾക്ക് സാഫല്യം. മംഗളകർമങ്ങളിൽ പങ്കെടുക്കും. മാതാവിന് അരിഷ്ടതകളുണ്ടാവും. കൃഷിഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. അഭിഭാഷകർ, അധ്യാപകർ എന്നിവർക്ക് തൊഴിൽപരമായ നേട്ടങ്ങൾ. 

തിരുവോണം : പ്രതീക്ഷിച്ചിരുന്നവരിൽ നിന്നുള്ള സഹായം ലഭിക്കില്ല. വാരത്തിന്റെ തുടക്കത്തിൽ സാമ്പത്തിക വിഷമതകൾ. ചില ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരമൊരുങ്ങും.  മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടി വരും. 

അവിട്ടം : ബിസിനസിൽ കൂടുതലായി പണം മുടക്കും മുൻപ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളിൽ വിജയിക്കും. കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിക്ക് അവിചാരിതമായി അസുഖങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാധ്യത്തിനുള്ള തടസ്സം മറികടക്കും. കൃഷിഭൂമിയിൽ നിന്നുള്ള ധനനഷ്ടം നേരിടാവുന്ന വാരമാണ്. 

ചതയം : ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടിയിൽ നിന്നുള്ള ധനലാഭം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തും. തൊഴിൽ അന്വേഷണങ്ങൾ വിജയിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഔഷധസേവ വേണ്ടി വരും. തൊഴിൽ രംഗം അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. 

പൂരുരുട്ടാതി : വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽപരമായ പ്രശ്നങ്ങൾ. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കും.  കടബാധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയം. അവിചാരിത ചെലവുകൾ നേരിടേണ്ടി വരും. ഗൃഹനിർമാണത്തിൽ നില നിന്നിരുന്ന തടസ്സം മറികടക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

ഉത്തൃട്ടാതി : വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനമെടുക്കും. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ബന്ധുജന സഹായം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രിയം നേരിടേണ്ടിവരും. അയൽവാസികളുമായി പ്രശ്നങ്ങൾ. 

രേവതി : തൊഴിൽപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ത്വഗ്രോഗത്തിന് സാധ്യത. സൗന്ദര്യ വർധക വസ്തുക്കളിൽ നിന്നുള്ള അലർജി പിടിപെടാം. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല. കലാരംഗത്ത് പ്രശസ്തി വർധിക്കും.

English Summary:

Weekly star predictions in Malayalam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.