മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4):പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു വർഷമായിരിക്കും ഇത്. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാവാനും ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടും. വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പേരും പെരുമയും വർധിക്കാനും അംഗീകാരങ്ങൾ ലഭിക്കാനും യോഗമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): വലിയ പുരോഗതികൾ പ്രതീക്ഷിക്കാവുന്ന ഒരു വർഷമാണത്. ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ബിസിനസ് രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. നിർത്തിവെച്ചതോ മുടങ്ങി പോയതോ ആയ കാര്യങ്ങൾ പുനരാരംഭിക്കും.

ADVERTISEMENT

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4):പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. വിദേശ തൊഴിൽ തേടുന്നവർക്കത് ലഭിക്കും. പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. മേലധികാരികളുടെ പ്രശംസയും അംഗീകാരവും ലഭിക്കും. സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാവുന്ന കാലമാണ്. മാതാപിതാക്കൾക്ക് മക്കൾ അഭിമാനിക്കാവുന്ന കാര്യങ്ങൾ നൽകും. തൊഴിൽപരമായി മികച്ച അവസരം ലഭിച്ചാൽ അത് സ്വീകരിക്കാൻ മടിക്കരുത്.

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം): വർഷത്തിന്റെ ആദ്യ പകുതി വലിയ നേട്ടങ്ങളുടേത് ആയിരിക്കും. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും സാധിക്കും. തീർഥയാത്രകൾ നടത്തും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ചെലവുകൾ വർധിക്കും.

ADVERTISEMENT

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4):ദീർഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. എല്ലാ കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. വർഷാരംഭത്തേക്കാൾ രണ്ടാം പകുതി കൂടുതൽ മികച്ചത് ആയിരിക്കും. പുണ്യസ്ഥല സന്ദർശനം എന്നിവയുണ്ടാകും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര1/2): സാമ്പത്തികമായി മികച്ച ഒരു കാലമാണിത്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. പലകാര്യങ്ങളും ഭാഗ്യം കൊണ്ട് നേടിയെടുക്കാൻ സാധിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ആരോപണങ്ങളും മറ്റും കേൾക്കാൻ ഇടയാകും. തൊഴിൽരംഗത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാതെ സൂക്ഷിക്കുക.

ADVERTISEMENT

തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4): വർഷത്തിന്റെ ആദ്യപകുതി കഴിഞ്ഞ വർഷത്തെ പോലെ തന്നെ ആയിരിക്കുമെങ്കിലും രണ്ടാം പകുതിയിൽ മികച്ച മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കും. ധനസ്ഥിതി മെച്ചപ്പെടും. നഷ്ടപ്പെട്ട പ്രതാപ ഐശ്വര്യങ്ങൾ വീണ്ടെടുക്കും. കലാരംഗത്ത് ശോഭിക്കാൻ ആകും. വിദേശത്തുള്ള മക്കളോടൊപ്പം കഴിയാനാകും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ കഴിയും.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട):പുതിയ സംരംഭങ്ങൾ വർഷാരംഭം തന്നെ തുടങ്ങാൻ നോക്കുക. ആരോഗ്യം മെച്ചപ്പെടും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ചില തടസ്സങ്ങളും നേരിടേണ്ടി വരും. കാർഷിക രംഗത്ത് കൂടുതൽ മുതൽ മുടക്കും. ഗൃഹാന്തരീക്ഷം ആഘോഷം നിറഞ്ഞതാകും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4): കഴിഞ്ഞവർഷത്തേക്കാൾ മികച്ച കാലമാണിത്. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ അവിവാഹിതരുടെ വിവാഹം നടക്കും. സാമ്പത്തിക നില പുരോഗമിക്കും. പലകാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വാഹനത്തിന് കേടുപാടുകൾ വരാം. വിദേശയാത്രക്ക് അവസരം ലഭിക്കും. സുഹൃത്തിന്റെ സഹായം കൊണ്ട് വലിയ നേട്ടം ഉണ്ടാകും. കുട്ടികളിൽ നിന്നും മാതാപിതാക്കൾക്ക് സന്തോഷിക്കാവുന്ന അവസരം ഉണ്ടാകും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും എല്ലാം സാധ്യതയുണ്ട്. ഏറെ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. തൊഴിൽമാറ്റത്തിന് ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. ആരോഗ്യ നില മെച്ചപ്പെടും

കുംഭക്കൂർ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4): സാമ്പത്തിക ഞെരുക്കം അവസാനിക്കും. പുതിയ വീട്ടിലേക്ക് താമസം മാറി താമസിക്കും. ചിലർക്ക് പുതിയ വാഹനത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നിലനിൽക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വർഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി):കഴിഞ്ഞവർഷത്തെക്കാൾ മികച്ച ഒരു വർഷമായിരിക്കും ഇത്. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. വീട് മോടി പിടിപ്പിക്കാൻ സാധിക്കും. യാത്ര ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്തുക. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. അലസത ഒഴിവാക്കി എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുക. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

English Summary:

2025 holds for you with this comprehensive Malayalam horoscope. Get insights into your career, finances, love life, and health based on your zodiac sign.