മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനസ്ഥിതി വർധിച്ചു നിൽക്കും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാനും ആകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾക്ക് ഇടയാകും. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഗുണപ്രദം ആയിരിക്കും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. ഊർജസ്വലതയോടെ പ്രവർത്തിക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. പങ്കാളിയിൽ നിന്നും നേട്ടങ്ങൾക്കും ഇടയാകും. ശരീരത്തിന് ക്ഷീണം, മാനസിക പ്രയാസങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ദേവിക്ക് കടുംപായസം സമർപ്പിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, പല സ്രോതസ്സുകളിൽ നിന്നും ധനാഗമനം ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകളും വന്നു ചേരുന്നതാണ്. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് ഉയർച്ച, സ്ഥാനക്കയറ്റം, തൊഴിൽമാറ്റം എന്നിവ ഉണ്ടാകും. ആശയവിനിമയങ്ങൾ പ്രശ്നമാകാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസിലും നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾ സ്വന്തമായി തീരുമാനമെടുക്കാതെ മുതിർന്നവരുടെ തീരുമാനങ്ങൾക്ക് വിധേയമാകുന്നത് നന്നായിരിക്കും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്.ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയുണ്ട്. അച്ഛന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. ദേവിക്ക് കടുംപായസം സമർപ്പിക്കുക.

ADVERTISEMENT

മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകേണ്ടതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും മികവ് പുലർത്താൻ ആകും. വിദേശ വിപണനം ഗുണപ്രദമാകും. ധനാഗമനം വലിയതോതിൽ ഉണ്ടാകണമെന്നില്ല. ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. കുടുംബത്ത് സന്തോഷക്കുറവ് അനുഭവപ്പെടുന്നതാണ്. ക്ഷമ അത്യന്താപേക്ഷിതമാണ്. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക.

കർക്കടകക്കൂർ : പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന് കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, ധനാഗമനം വർധിച്ചു നിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. പങ്കാളിയിൽ നിന്നും സഹായം പ്രതീക്ഷിക്കാം. തൊഴിലിടത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ പാർട്ണേഴ്സുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കാൻ അവസരങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. ദാമ്പത്യ സൗഖ്യം ഉണ്ടാകും. മാനസിക പ്രയാസങ്ങൾ ഉണ്ടായേക്കാം. രോഗഭയവും അലട്ടും. ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ദേവിക്ക് രക്തപുഷ്പാഞ്ജലി സമർപ്പിക്കുക.

ADVERTISEMENT

ചിങ്ങക്കൂർ:മകം, പൂരം, ഉത്രത്തിന്റെ കാൽ ഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, വരുമാനം വർധിക്കുന്നതാണ്. കർമരംഗത്ത് വെല്ലുവിളികള്‍ തരണം ചെയ്തു മുന്നോട്ടു പോകാനാകും. ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. ശത്രുശല്യം കുറയാം. ബിസിനസ് രംഗത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശ വിപണനം ഗുണപ്രദമാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയ ചിന്തകൾ വർധിക്കുന്നതാണ്. ദാമ്പത്യസൗഖ്യം ഉണ്ടാകും. എന്നാൽ കുടുംബത്ത് ചില അസ്വാരസ്യങ്ങൾക്ക് ഇടയാകും. യാത്രകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ഹനൂമാൻ സ്വാമിക്ക് വെറ്റില മാലയും മഹാവിഷ്ണുവിന് തുളസി മാലയും സമർപ്പിക്കുക.

കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, കടംകൊടുത്ത പണം തിരികെ ലഭിക്കുന്നതാണ്. മാനസിക സംഘർഷങ്ങൾ കുറയും. കർമരംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ദൈവാധീനത്താൽ തരണം ചെയ്തു പോകാനാകും. ബിസിനസ് രംഗത്തും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കലാ–സാംസ്കാരിക രംഗത്ത് നല്ല അവസരങ്ങൾ വന്നു ചേരുന്നതാണ്. വിദ്യാർഥികൾക്കും പഠനത്തിൽ മികവു പുലർത്താൻ ആകും. കുടുംബത്ത് സുഖവും സന്തോഷവും അനുഭവപ്പെടുന്നതാണ്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഉദര സംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക.

ADVERTISEMENT

തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ധനാഗമനത്തിനുള്ള തടസ്സങ്ങൾ മാറി വരുന്നതായി കാണാം. അപ്രതീക്ഷിതമായി ധനനേട്ടവും ഉണ്ടാകും. കർമരംഗത്ത് സഹപ്രവർത്തകരുമായി യോജിച്ചു പോകാൻ ആകും. ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും മികവ് പുലർത്താൻ ആകും. ബിസിനസ് രംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകുന്നതാണ്. വിദ്യാർഥികൾക്കും അനുകൂലമാണ്. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണകരമാണ്. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. പങ്കാളിയിൽ നിന്നും സഹായം പ്രതീക്ഷിക്കാം. കുടുംബത്ത് സന്തോഷവും, സമാധാനവും ഉണ്ടാകും.ദേവിക്ക് കടുംപായസം സമർപ്പിക്കുക.

വൃശ്ചികക്കൂർ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, സർക്കാർതലത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ലോണുകൾ അനുവദിച്ചു കിട്ടും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബന്ധുക്കളുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കേണ്ടതാണ്. കർമരംഗത്ത് നല്ല രീതിയിൽ മുന്നോട്ടു പോകാൻ ആകുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കളുടെ ഇടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ദാമ്പത്യ സൗഖ്യം കുറയാം. നേതൃസംബന്ധമായ അസ്വസ്ഥതകളും ഉദരസംബന്ധമായ ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. മഹാദേവന് ധാര സമർപ്പിക്കുക.

ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,സാമ്പത്തിക വർധനവും ധന ചെലവുകളും ഉണ്ടാകുന്നതാണ്. ലോൺ അനുവദിച്ചു കിട്ടും. കർമരംഗത്ത് ചെറിയ പ്രയാസങ്ങൾ ഉണ്ടായേക്കാം. കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകളിൽ ഒപ്പുവയ്ക്കാൻ ആകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. വിവാഹാലോചനകൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. കുടുംബത്ത് മാനസിക പ്രയാസങ്ങൾ വർധിച്ചു നിൽക്കും. കുടുംബത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. മാനസിക പ്രയാസങ്ങളും വർധിച്ചു നിൽക്കും. ദേവിക്ക് ചുവന്ന ഹാരം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,അപ്രതീക്ഷിതമായ ധന നേട്ടങ്ങൾക്ക് ഇടയാകും. വിദ്യാർഥികൾക്ക് ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങളുടെ സന്തോഷ അനുഭവങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ്. ദാമ്പത്യ സൗഖ്യം ഉണ്ടാവും. ശരീരത്തിന് ക്ഷീണം, നേത്രസംബന്ധമായ അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച ദിവസം ദേവീക്ഷേത്ര ദർശനവും ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യവും അനിവാര്യമാണ്.

കുംഭക്കൂർ :അവിട്ടത്തിന്റെ അവസാന പകുതിയും ചതയം, പൂരുരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, ധനസ്ഥതി മെച്ചപ്പെടും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ധന ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ലാഭവർധനവ് ഉണ്ടാകുന്നതാണ്. വിദ്യാർഥികൾക്ക് ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. പങ്കാളിയിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. രോഗശമനം പ്രതീക്ഷിക്കാം. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടായേക്കാം. അയ്യപ്പസ്വാമിക്ക് എള്ള് പായസം സമർപ്പിക്കുക.

മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനം വന്നു ചേരുന്നതാണ്. കർമരംഗത്ത് കഠിനാധ്വാനത്തിന് ഫലം കാണാനാകും. ബിസിനസ് രംഗത്തും യോജിച്ചു പോകാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടും. ദമ്പതികളുടെ ഇടയിലും പ്രണയിതാക്കളുടെ ഇടയിലും ചില അസ്വാരസങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന് ക്ഷീണം, അലച്ചിലുകൾ എന്നിവ ഉണ്ടാകാം. ദൂരദേശ യാത്രകൾ വേണ്ടിവരും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താക്ഷേത്ര ദർശനവും വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly star predictions in Malayalam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.