ഐടിക്കു കുതിക്കാൻ വേണം പുതിയ ക്യാംപസ്, ഇടം തേടി കാത്തുനിൽക്കുന്നത് 152 കമ്പനികൾ
കൊച്ചി ∙ ഐടി പുതിയ ആകാശങ്ങളിലേക്കും പുതിയ ദേശങ്ങളിലേക്കും വളരും, ഉറപ്പ്. അതിനു പക്ഷേ, ഇനിയും ഒരുപാടു പരിശ്രമം ആവശ്യം. ‘ പുതിയ ക്യാംപസ്, നൈറ്റ് ലൈഫ്, മികച്ച ഗതാഗത സംവിധാനങ്ങൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം അത്യാവശ്യമെന്നാണു സെമിനാറിലെ വിലയിരുത്തൽ. കൊച്ചിയുടെ ഐടി ഹബ്ബായ ഇൻഫോപാർക്ക്

കൊച്ചി ∙ ഐടി പുതിയ ആകാശങ്ങളിലേക്കും പുതിയ ദേശങ്ങളിലേക്കും വളരും, ഉറപ്പ്. അതിനു പക്ഷേ, ഇനിയും ഒരുപാടു പരിശ്രമം ആവശ്യം. ‘ പുതിയ ക്യാംപസ്, നൈറ്റ് ലൈഫ്, മികച്ച ഗതാഗത സംവിധാനങ്ങൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം അത്യാവശ്യമെന്നാണു സെമിനാറിലെ വിലയിരുത്തൽ.
കൊച്ചിയുടെ ഐടി ഹബ്ബായ ഇൻഫോപാർക്ക് സ്ഥലപരിമിതി കൊണ്ടു വീർപ്പുമുട്ടുന്നതിനാൽ പുതിയ ക്യാംപസിനായി കൂടുതൽ സ്ഥലം കണ്ടെത്തണമെന്നായിരുന്നു പ്രധാന നിർദേശം. കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലായി 300 ഏക്കർ സ്ഥലം ലാൻഡ് പൂളിങ് വഴി കണ്ടെത്താൻ ശ്രമം ആരംഭിച്ചെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ അറിയിച്ചു. പാർക്കിൽ ഇടം തേടി കാത്തുനിൽക്കുന്നത് 152 കമ്പനികൾ. പുതുതായി ഏറ്റെടുക്കുന്ന സ്ഥലത്തു ഫെയ്സ് 3 ക്യാംപസ് നിർമിക്കും. ഐടി ഇടം മാത്രമല്ല, സ്കൂളും ആശുപത്രിയും ഹോട്ടലുകളുമെല്ലാം ഉൾപ്പെടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഇന്റഗ്രേറ്റഡ് ടൗൺഷിപ്പാണു വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐടി വളരാൻ കെട്ടിടങ്ങൾ മാത്രം പോരെന്നു ചർച്ചയിൽ പങ്കെടുത്തവരെല്ലാം ചൂണ്ടിക്കാട്ടി. നൈറ്റ് ലൈഫ്, വിനോദ സൗകര്യങ്ങൾ, പബ് തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ കൂടി ആവശ്യമാണ് എന്നതിൽ ചർച്ചയിൽ പങ്കെടുത്തവർക്കെല്ലാം ഒരേ അഭിപ്രായം. മെട്രോ റെയിൽ ഇൻഫോപാർക്കിലേക്ക് എത്തുന്നതോടെ ഗതാഗത സൗകര്യം വർധിക്കുമെന്ന് മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ. ഒന്നും രണ്ടും ക്യാംപസുകളെ ബന്ധിപ്പിച്ചു ട്രാം സർവീസിനുള്ള സാധ്യതകളും അദ്ദേഹം മുന്നോട്ടുവച്ചു. മെട്രോ റെയിൽ, വാട്ടർ മെട്രോ, ബസ്, ട്രാം തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ട്രാൻസിറ്റ് ഹബ് ആയി ഇൻഫോപാർക്ക് മാറുമെന്ന പ്രതീക്ഷയും ഉയർന്നു. ഇത്തരം സൗകര്യങ്ങളെല്ലാം പുതിയ ഫെയ്സ് 3 ക്യാംപസിലും ഉണ്ടാകുമെന്നു വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.
ലാൻഡ് പൂളിങ്
കൊച്ചി ∙ വികസന പദ്ധതികൾക്കു വൻ തോതിൽ സ്ഥലം വേണം. പക്ഷേ, എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിനു പുതിയൊരു ഉത്തരമാണു സമീപകാലത്തു ചർച്ചയായത്; ലാൻഡ് പൂളിങ്.
ലാൻഡ് പൂളിങ് കേരളത്തിനു പുതുമയാണെങ്കിലും ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ അതു യാഥാർഥ്യമായിക്കഴിഞ്ഞെന്നു സെമിനാർ ചൂണ്ടിക്കാട്ടി. ലാൻഡ് പൂളിങ് സംബന്ധിച്ച ചട്ടം സർക്കാർ ഈ വർഷം മാർച്ചിൽ പുറത്തിറക്കിയതായി വ്യവസായ പ്രിൻസിപ്പിൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് പറഞ്ഞു.
ജനങ്ങളിൽ നിന്ന് ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിച്ച് ഒരു പങ്ക് അവർക്കു തന്നെ തിരിച്ചു നൽകുന്ന രീതിയാണു ലാൻഡ് പൂളിങ്. വികസനം വരുന്നതോടെ സമീപ പ്രദേശങ്ങളിലും സ്ഥല വില ഉയരുമെന്നതാണു പ്രധാന നേട്ടം.ഇൻഫോപാർക്ക് ഫെയ്സ് 3 നു വേണ്ടിയാണു ലാൻഡ് പൂളിങ് രീതി ആദ്യം പരീക്ഷിക്കുക.