അന്ന് മൂല്യം 10 ലക്ഷം; ഇന്ന് നയിക്കുന്നത് 685 കോടിയുടെ ടീമിനെ; ഇത് സഞ്ജുവിന്റെ കുതിപ്പ്
ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം, ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം...ഇങ്ങനെ നിരവധി
ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം, ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം...ഇങ്ങനെ നിരവധി
ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം, ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം...ഇങ്ങനെ നിരവധി
ടി20 രാജ്യാന്തര മല്‍സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം, ടി20 രാജ്യാന്തര മല്‍സരങ്ങളില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ടി20 രാജ്യാന്തര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം...ഇങ്ങനെ നിരവധി റെക്കോഡുകളുടെ തോഴനാണ് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാര്‍ സഞ്ജു സാംസണ്‍.
തഴയപ്പെട്ടിട്ടും ഉയര്‍ത്തെഴുനേല്‍ക്കുന്ന സഞ്ജുവിന്റെ ക്രിക്കറ്റ് പ്രതിഭയില്‍ രണ്ടഭിപ്രായത്തിന് വകയില്ല എന്നതാണ് വാസ്തവം. എന്നാല്‍ ക്രിക്കറ്റിനപ്പുറം സംരംഭകത്വ മികവ് പുലര്‍ത്തുന്ന, മികച്ച ബ്രാന്‍ഡ് മൂല്യമുള്ള താരം കൂടിയാണ് ഇന്ന് സഞ്ജു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 82 കോടി രൂപയാണ് സഞ്ജുവിന്റെ ആസ്തി. ഐപിഎല്‍ 2025 സീസണില്‍ 18 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനായി മുടക്കിയത്.
മൂല്യമുയര്‍ത്തിയ ഐപിഎല്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് ആദ്യമായി സഞ്ജു സാംസണ്‍ ഐപിഎല്ലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്നത്, 2009ല്‍. എന്നാല്‍ ഭാഗ്യം കാത്തിരുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ രൂപത്തിലായിരുന്നു. 2013ലാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കാന്‍ സഞ്ജു കരാറൊപ്പിടുന്നത്. രണ്ടാം മല്‍സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടി, ഐപിഎല്ലില്‍ അര്‍ദ്ധശതകം നേടുന്ന അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റോക്കാഡും നേടി. ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങി നില്‍ക്കുകയാണ് സഞ്ജു.
2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ നേതൃത്വത്തില്‍ ആദ്യ ഒമ്പത് മല്‍സരങ്ങളില്‍ എട്ട് മല്‍സരങ്ങളും വിജയിച്ച് മിന്നും പ്രകടനം നടത്തി. 16 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധശതകങ്ങളുടെ ബലത്തില്‍ 531 റണ്‍സാണ് സഞ്ജു നേടിയത്.
10 ലക്ഷത്തില്‍ നിന്ന് 18 കോടിയിലേക്ക്
2013ല്‍ രാജസ്ഥാന്‍ റോയല്‍സ് 10 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണുമായി കരാറൊപ്പിട്ടത്. 2014 സീസണെത്തിയപ്പോഴേക്കും 10 ലക്ഷം രൂപയെന്നത് നാല് കോടി രൂപയായി കുതിച്ചുയര്‍ന്നു. എന്നാല്‍ 2015ല്‍ കുതിപ്പുണ്ടായില്ല. നാല് കോടി രൂപ തന്നെയായിരുന്നു താരത്തിന്റെ ഐപിഎല്‍ പ്രതിഫലം. വിലക്കിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് 2018ലാണ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്. അന്നവര്‍ 8 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ ടീമിനൊപ്പം നിലനിര്‍ത്തിയത്. 2021 വരെ എട്ട് കോടി രൂപ തന്നെയായിരുന്നു സഞ്ജുവിന്റെ ഐപിഎല്‍ പ്രതിഫലം.
2022 ഐപിഎല്‍ സീസണെത്തിയപ്പോഴേക്കും മലയാളി സൂപ്പര്‍ താരത്തിന്റെ പ്രതിഫലം 14 കോടി രൂപയായി കുതിച്ചുയര്‍ന്നു. സീസണില്‍ സഞ്ജു നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തുകയും ചെയ്തു. 2023 സീസണിലും പ്രതിഫലത്തുക 14 കോടി തന്നെയായിരുന്നു. 2025ല്‍ സഞ്ജുവിനെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ബിസിസിഐയുടെ ഗ്രേഡ് സി കോണ്‍ട്രാക്റ്റിലുള്ള സഞ്ജുവിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ വിപണി മൂല്യം ഇന്ന് 685 കോടി രൂപയാണ്.
വന്‍കിട ബ്രാന്‍ഡുകള്‍ക്കൊപ്പം
എസ് ജി ക്രിക്കറ്റ്, കൂക്കബുറ, എംആര്‍എഫ്, ഹീല്‍, കേരള ബ്ലാസ്റ്റേഴ്‌സ്, ഗില്ലറ്റ് ഇന്ത്യ, ഭാരത് പേ ആപ്പ്, തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും സഞ്ജു എത്തി. ഒരു പരസ്യചിത്രത്തിന് ശരാശരി 25 ലക്ഷം രൂപയാണ് സഞ്ജു വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരള സൂപ്പര്‍ ലീഗിന്റെ ഭാഗമായ മലപ്പുറം എഫ്‌സി ഫുട്‌ബോള്‍ ടീമിന്റെ സഹഉടമയുമാണ് സഞ്ജു സാംസണ്‍. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്. പ്രമുഖ സംരംഭകരായ വി എ അജ്മല്‍ ബിസ്മി, ഡോ. അന്‍വര്‍ അമീന്‍ ചെലാട്ട്, ബേബി നീലാമ്പ്ര തുടങ്ങിയവരാണ് ടീമിന്റെ മറ്റ് സഹഉടമകള്‍.
ആഡംബര കാറുകള്‍
ആഡംബര കാറുകളോടും പ്രത്യേക താല്‍പ്പര്യമുണ്ട് സഞ്ജുവിന്. 55 ലക്ഷം രൂപയുടെ ലക്‌സസ് ഇഎസ് 300എച്ച്, 27 ലക്ഷം രൂപയുടെ മിറ്റ്‌സുബിഷി പജേറോ സ്‌പോര്‍ട്‌സ്, 91 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ്, 62 ലക്ഷം രൂപയുടെ ഔഡി എ6 തുടങ്ങി നിരവധി പ്രീമിയം വാഹനങ്ങള്‍ സഞ്ജു സാംസണിന്റെ വാഹന ശേഖരത്തിലുണ്ട്.
പ്രചോദനം ഈ കഥ
വിഴിഞ്ഞത്തായിരുന്നു ജനിച്ചതെങ്കിലും സഞ്ജു സാംസണ്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയത് ഡല്‍ഹിയിലായിരുന്നു. അച്ഛന്‍ സാംസണ്‍ വിശ്വനാഥ് ഡല്‍ഹി പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. മകന്റെ ക്രിക്കറ്റ് ഭാവി ഡല്‍ഹിയില്‍ ശോഭനമല്ലെന്ന തിരിച്ചറിവിലാണ് സാംസണ്‍ വിശ്വനാഥ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.
2007ല്‍ കേരള അണ്ടര്‍-13 ടീമിലെത്തുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ സജീവമാകുന്നത്. ഇന്റര്‍ സ്‌റ്റേറ്റ് അണ്ടര്‍-13 ടൂര്‍ണമെന്റില്‍ അഞ്ച് മല്‍സരങ്ങളില്‍ നാല് സെഞ്ച്വറിയുള്‍പ്പടെ 973 റണ്‍സ് നേടി സഞ്ജു താരമായി. 2008-09ല്‍ അണ്ടര്‍-19 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ വെറും 138 പന്തില്‍ കേരളത്തിനായി ഇരട്ട സെഞ്ച്വറി നേടിയതോടെ സഞ്ജു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. രഞ്ജി ട്രോഫി കേരള ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രവും സഞ്ജു കുറിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായുള്ള മികച്ച പ്രകടനം സഞ്ജുവിന് രാജ്യാന്തര അരങ്ങേറ്റത്തിന് അവസരമൊരുക്കി. അങ്ങനെയാണ് 2015ല്‍ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ സിംബാബ് വെ ക്കെതിരെ സഞ്ജു കളിച്ചത്. ടീം ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കപ്പെടും മുമ്പുള്ള രഞ്ജി ട്രോഫി സീസണില്‍ 47.50 ശരാശരിയില്‍ 475 റണ്‍സാണ് സഞ്ജു നേടിയത്. തളര്‍ന്നും വളര്‍ന്നും വാര്‍ത്തകളില്‍ നിറഞ്ഞും സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായി തന്നെ നിലനില്‍ക്കുന്നു.