വിജയ് മല്യക്ക് പിറന്നാൾ ആശംസയുമായി ലളിത് മോദി; മറുപടിയും വൈറൽ, നിർമലയുടെ ‘വെളിപ്പെടുത്തലും’ ആയുധമാക്കി മല്യ
ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് എക്സിൽ (ട്വിറ്റർ) പിറന്നാൾ ആശംസയുമായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ലളിത് മോദി. ഇതിന് മല്യ നൽകിയ മറുപടി ട്വീറ്റ് ക്ഷണനേരംകൊണ്ട് വൈറലുമായി.

ഇന്ന് 69-ാം ജന്മദിനം ആഘോഷിക്കുന്ന മല്യക്ക് പിറന്നാൾ ആശംസിച്ചതിനൊപ്പം ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകുമെന്നും ഈ സമയവും കടന്നുപോകുമെന്നു പറഞ്ഞ മോദി, ഇനിയുള്ള വർഷം നിങ്ങളുടേതാകുമെന്നും സ്നേഹവും പുഞ്ചരിയും നിറയുമെന്നും ട്വീറ്റിലെഴുതി. ഇതിനു നന്ദി പറഞ്ഞ വിജയ് മല്യ, ‘‘പ്രിയപ്പെട്ട സുഹൃത്തേ, നമ്മൾ ഇരുവരും സ്വന്തം രാജ്യത്തിനുവേണ്ടി പ്രയത്നിച്ചിട്ടും തെറ്റിദ്ധരിക്കപ്പെട്ടവരായി’’ എന്ന് മറുപടിയിട്ടു.
ഇതിനു പുറമേ കേന്ദ്രത്തിനെതിരെയും വിജയ് മല്യ രംഗത്തെത്തിയിരുന്നു. വിജയ് മല്യ, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് അനധികൃതമായി വായ്പയെടുത്ത് തിരിമറി നടത്തിയശേഷം വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി, അദ്ദേഹത്തിന്റെ അമ്മാവൻ മെഹുൽ ചോക്സി തുടങ്ങിയവരുടെ 22,280 കോടി രൂപയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞിരുന്നു.
ഇപ്പോഴും സാമ്പത്തിക കുറ്റവാളിയോ എന്ന് മല്യ
കിങ്ഫിഷർ എയർലൈൻസിന്റെ 6,203 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടാനായിരുന്നു ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവ്. എന്നാൽ ഇ.ഡിയും ബാങ്കുകളും ചേർന്ന് തന്റെ ആസ്തിയിൽ നിന്ന് 14,131.60 കോടി രൂപ കണ്ടുകെട്ടി. എന്നിട്ടും താൻ സാമ്പത്തിക കുറ്റവാളി (economic offender) ആകുന്നത് എങ്ങനെയെന്ന് മല്യ എക്സിൽ ചോദിച്ചു. 1,200 കോടി രൂപ പലിശയടക്കം 6,203 കോടി രൂപ കണ്ടുകെട്ടാനായിരുന്നു ഉത്തരവ്. അതിന്റെ ഇരട്ടിയിലേറെ തുക കണ്ടുകെട്ടിയതിനെ ഇ.ഡിയും ബാങ്കുകളും എങ്ങനെയാണ് ന്യായീകരിക്കുക? തനിക്ക് നീതി വേണമെന്നും അതിനായി ശ്രമിക്കുമെന്നും മല്യ പറഞ്ഞു.
മല്യയിൽ നിന്ന് 14,131.6 കോടി രൂപയും നീരവ് മോദിയിൽ നിന്ന് 1,052.58 കോടി രൂപയും ചോക്സിയിൽ നിന്ന് 2,565.90 കോടി രൂപയും മതിക്കുന്ന ആസ്തികൾ കണ്ടുകെട്ടിയെന്നാണ് നിർമല ലോക്സഭയിൽ പറഞ്ഞത്. പണംതിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ) മൊത്തം 22,280 കോടി രൂപയുടെ ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. എസ്ആർഎസ് ഗ്രൂപ്പ്, റോസ് വാലി തുടങ്ങിയ കമ്പനികളുടെ ആസ്തികളും ഇതിലുണ്ട്. ഈ ആസ്തികൾ വൈകാതെ ലേലം ചെയ്യും.
‘നയാ പൈസ വായ്പ എടുത്തിട്ടില്ല’
കിംഗ്ഫിഷർ എയർലൈൻസിന് വായ്പയായി ജാമ്യം (ഗ്യാരന്റി) നിന്നതല്ലാതെ താൻ നയാ പൈസ വായ്പ എടുത്തിട്ടില്ലെന്ന് വിജയ് മല്യ പറഞ്ഞു. തനിക്കെതിരെ സിബിഐ ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്നാണ് സർക്കാരും വിമർശകരും പറയുന്നത്. ‘‘ഞാൻ ഒരു രൂപ പോലും വായ്പ എടുക്കുകയോ കട്ടിട്ടോ ഇല്ല. എന്നാൽ, കിങ്ഫിഷറിന് വായ്പയ്ക്കായി ജാമ്യം നിന്നിട്ടുണ്ട്’’.
സിബിഐയും 900 കോടി രൂപ വായ്പ തന്ന ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരും തന്നെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ്. ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റിയും ഡയറക്ടർ ബോർഡുമാണ് വായ്പ തന്നത്. അത് പലിശയടക്കം പൂർണമായി തിരിച്ചടച്ചു. 9 വർഷം കഴിഞ്ഞിട്ടും തനിക്കെതിരെ തട്ടിപ്പിന് തെളിവ് കണ്ടെത്താനായിട്ടില്ല. പണം തിരിമറി നടത്തിയതിനും തെളിവില്ലെന്ന് മല്യ പറഞ്ഞു.
ലളിത് മോദിക്കെതിരെയും ആരോപണങ്ങൾ
ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ഐപിഎല്ലിന്റെ ചെയർമാനായിരുന്നു ലളിത് മോദി. എന്നാൽ, പണം തിരിമറി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അദ്ദേഹവും വിദേശത്തേക്ക് കടന്നു. 2009ലെ ഐപിഎല്ലിന് മുമ്പായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് വിദേശനാണയ വിനിമയ ചട്ടം (ഫെമ ലംഘിച്ചും റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാതെയും 243.45 കോടി രൂപ നൽകിയതായിരുന്നു ആരോപണങ്ങൾക്ക് ഇടയാക്കിയത്. 2010ലാണ് മോദി ലണ്ടനിലേക്ക് കടന്നത്. അദ്ദേഹത്തിനെതിരെയും ഇ.ഡി അന്വേഷണമുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business