വണ്ടർലയുടെ ചെന്നൈ പാർക്ക് അടുത്ത ഡിസംബറിൽ, ഇറ്റാലിയൻ കമ്പനിയുമായി കൈകോർക്കുന്നു
അമ്യൂസ്മെന്റ് പാർക്ക് ചെയിനായ വണ്ടർലാ ഹോളിഡേയ്സ് മാസ്‌കോട്ടായ ചിക്കുവിനെ പുതിയ രൂപത്തിൽ പുറത്തിറക്കി. ഇറ്റലിയിലെ സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചാണ് ‘അഡ്വഞ്ചേഴ്സ് ഓഫ് ചിക്കു വൈൽഡ് റൈഡ്’ എന്ന പുതിയ സിജിഐ ഫിലിം പുറത്തിറക്കിയത്. വണ്ടർലായുടെ ബെംഗളൂരു, ഹൈദരാബാദ് പാർക്കുകളിലും ഫിലിം

വണ്ടർലാ ഹോളിഡേയ്സ് അമ്യൂസ്മെന്റ് പാർക്ക് മാസ്‌കോട്ടായ ചിക്കുവിനെ പുതിയ രൂപത്തിൽ പുറത്തിറക്കി. ഇറ്റലിയിലെ സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചാണ് ‘അഡ്വഞ്ചേഴ്സ് ഓഫ് ചിക്കു വൈൽഡ് റൈഡ്’ എന്ന പുതിയ സിജിഐ ഫിലിം പുറത്തിറക്കിയത്. വണ്ടർലായുടെ ബെംഗളൂരു, ഹൈദരാബാദ് പാർക്കുകളിലും ഫിലിം പ്രദർശിപ്പിച്ചിരുന്നു.
റെഡ് റെയോണുമായി ചേർന്ന് കൂടുതൽ ഫിലിമുകള്‍ പദ്ധതിയിലുണ്ടെന്നും വി.ഐ (വെർച്വൽ ഇന്റലിജൻസ്), എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) റൈഡുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മാനേജിങ്ങ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. അടുത്ത ഡിസംബറോടെ ചെന്നൈയിലെ പാർക്ക് തുറക്കും. കൂടാതെ മധ്യപ്രദേശ്, യു.പി, ഡൽഹി എൻസി ആർ എന്നിവിടങ്ങളിലും പുതിയ പാർക്കുകൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഇത്തവണ വിപുലമായ ക്രിസ്മസ്, ന്യൂ ഇയർ പരിപാടികൾ വണ്ടർലായിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ അറിയിച്ചു. രാത്രി 10 മണിവരെ പാർക്ക് പ്രവർത്തിക്കും. ഡിസംബർ 31ന് ജാസി ഗിഫ്റ്റ് മ്യൂസിക് നൈറ്റും സംഘടിപ്പിക്കുന്നു. 2025 ഏപ്രിലിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുകയാണ് കൊച്ചി വണ്ടർലാ.
വണ്ടർലയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ധീരൻ ചൗധരി, കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ , റെഡ് റെയോൺ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സാൽവോ ഫല്ലീക്ക തുടങ്ങിയവർ പങ്കെടുത്തു.