ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ (APSEZ) നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് (UCSL).

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ (APSEZ) നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് (UCSL).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ (APSEZ) നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് (UCSL).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ (APSEZ) നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് (UCSL). അത്യാധുനിക സൗകര്യങ്ങളുള്ള എട്ട് ഹാർബർ ടഗ്ഗുകൾ നിർമിക്കാനുള്ള ഓർഡറാണ് കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കർണാടക മാൽപെയിൽ സ്ഥിതിചെയ്യുന്ന ഉപകമ്പനി നേടിയത്.

70 ടണ്ണിന്റെ 8 ബൊള്ളാർഡ് പുൾ പവർ എഎസ്ഡി (Azimuthing Stern Drive) ടഗ്ഗുകളാണിവ. ഇന്ത്യയിൽ ഹാർബർ ടഗ്ഗുകൾക്കുള്ള ഏറ്റവും വലിയ ഓർഡറാണിതെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി എക്സിൽ കുറിച്ചു. 

ADVERTISEMENT

2026 ഡിസംബർ മുതൽ ടഗ്ഗുകൾ അദാനി പോർട്സിന് കൈമാറിത്തുടങ്ങുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കി. 2028 മേയ്ക്കകം 8 ടഗ്ഗുകളും കൈമാറും. അദാനി ഗ്രൂപ്പിൽ നിന്ന് ഓർഡർ ലഭിച്ച കരുത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ ഇന്ന് 5% കുതിച്ചുകയറി അപ്പർ-സർക്യൂട്ടിലെത്തി. എൻഎസ്ഇയിൽ 1,539.05 രൂപയിലാണ് നിലവിൽ ഓഹരിവിലയുള്ളത്. ഇതുപ്രകാരം 40,489 കോടി രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ വിപണിമൂല്യം. അതേസമയം, അദാനി പോർട്സ് 0.92% താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

മെയ്ക്ക് ഇന്ത്യയ്ക്ക് കരുത്തെന്ന് അദാനി
 

ADVERTISEMENT

ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് കൂടുതൽ കരുത്തേകുക, സുരക്ഷ ഉയർത്തുക, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൊച്ചിൻ ഷിപ്പ്‍യാർഡുമായി കൈകോർക്കുന്നതെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (APSEZ) ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലും ലോകനിലവാരം പുലർത്തുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’  എന്നിവയുടെ കരുത്തിലും പൂർണവിശ്വാസമർപ്പിച്ചുമാണ് സഹകരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Image : adani.com

അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഹാർബർ സർവീസസിന്റെ ഉപസ്ഥാപനമായ ഓഷൻ സ്പാർക്കിളിൽ (Ocean Sparkle Limited) നിന്നാണ് പുതിയ ഓർഡർ. ഇക്കഴിഞ്ഞ മേയിൽ 5 ബൊള്ളാർഡ് പുൾ എഎസ്ഡി ടഗ്ഗുകൾ നിർമിക്കാനുള്ള ഓർഡറും ഓഷൻ സ്പാർക്കിളിൽ നിന്ന് ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചിരുന്നു. 100-250 കോടി രൂപ മതിക്കുന്ന ഓർഡറായിരുന്നു അത്. ഇതിൽ രണ്ടെണ്ണം നിശ്ചയിച്ച സമയത്തിന് മുമ്പേ തന്നെ കൈമാറി. മൂന്ന് ടഗ്ഗുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ പുതിയ 8 ടഗ്ഗുകൾക്കുള്ള ഓർഡറും. ഇതോടെ, മൊത്തം ടഗ്ഗുകളുടെ ഓർഡർ 13 ആയി.

ADVERTISEMENT

സമയനിഷ്ഠ കൃത്യമായി പാലിച്ചോ അതിനുമുമ്പേ തന്നെയോ നിലവാരം പുലർത്തുന്ന ടഗ്ഗുകൾ നിർമിച്ച് കൈമാറി പുതിയ നാഴികക്കല്ലുകൾ പിന്നിടുകയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് എന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു. കേന്ദ്രത്തിന്റെ ഗ്രീൻ ടഗ് ട്രാൻസിഷൻ പദ്ധതിയിലൂന്നി (GTTP) ബാറ്ററി ഇലക്ട്രിക് ടഗ്ഗുകൾ അവതരിപ്പിച്ച് മേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയുമാണ് കൊച്ചി കപ്പൽശാലയെന്നും അദ്ദേഹം പറഞ്ഞു.

കരുത്തായി ഓർഡറുകൾ

കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കൈവശം നിലവിൽ ഏകദേശം 22,500 കോടി രൂപയുടെ ഓർഡറുകളാണുള്ളത്. 2020ലാണ് ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിനെ കൊച്ചിൻ ഷിപ്പ്‍യാർഡ് സ്വന്തമാക്കിയത്. തുടർന്ന് കൂടുതൽ ഓർഡറുകൾ നേടാൻ ഉഡുപ്പി ഷിപ്പ്‍യാർഡിന് കഴിഞ്ഞിട്ടുണ്ട്. അദാനിയിൽ നിന്നുള്ള പുതിയ ഓർഡറുകൾ കൂടിചേർന്നതോടെ, ഉഡുപ്പി ഷിപ്പ്‍യാർഡിന്റെ കൈവശമുള്ള മൊത്തം ഓർഡറുകളുടെ മൂല്യം 2,000 കോടി രൂപയായിട്ടുണ്ട്.

കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിക്കുന്ന ടഗ്ഗുകളുടെ നിർമാണത്തിന് പ്രത്യേകമായി ഊന്നലുള്ള സ്ഥാപനവുമാണ് ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ്. കപ്പലുകളെ ബെർത്തിൽ നിന്ന് വെള്ളത്തിലേക്കും തിരികെയും മറ്റും നീക്കുന്നതിനാണ് ഈ ടഗ്ഗുകൾ ഉപയോഗിക്കുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Cochin Shipyard bags India's Largest Order For 8 Harbour Tugs from Adani Ports. Eight State-of-the-Art Harbor Tugs for Adani Ports.