കേന്ദ്രം അയയുന്നു; ലാപ്ടോപ്, പിസി, ടാബ്‍ലെറ്റ് ഇറക്കുമതി നിയന്ത്രണം ഉടനില്ല
ന്യൂഡൽഹി∙ കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്ന് അവസാനിക്കുന്ന സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. വർഷത്തിന്റെ പകുതിയിൽ അവലോകനവും നടത്തും. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ

ന്യൂഡൽഹി∙ കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്ന് അവസാനിക്കുന്ന സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. വർഷത്തിന്റെ പകുതിയിൽ അവലോകനവും നടത്തും. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ വ്യത്യാസം ഉണ്ടായേക്കില്ല.
2023 ഓഗസ്റ്റിലാണ് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ലാപ്ടോപ് ഇറക്കുമതിക്ക് സർക്കാരിന്റെ പ്രത്യേക ലൈസൻസ് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കും എന്നു കണ്ടതോടെ ആദ്യം 3 മാസത്തേക്കും, പിന്നീട് ഒരു വർഷത്തേക്കും (2024 സെപ്റ്റംബർ 30 വരെ) ഈ നിബന്ധന മരവിപ്പിക്കുകയായിരുന്നു.
പകരം ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങിയാൽ മതിയെന്ന വ്യവസ്ഥ വന്നു. ഒരു തവണ ഓതറൈസേഷൻ ലഭിച്ചാൽ യഥേഷ്ടം ഇറക്കുമതി ചെയ്യാം. ഇതിനുള്ള കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.ഒരു വർഷത്തേക്കു കൂടി നീട്ടിയാൽ ഓതറൈസേഷൻ ലഭിച്ച കമ്പനികൾക്ക് തടസ്സമില്ലാതെ ലാപ്ടോപ്പുകൾ ഇറക്കുമതി ചെയ്യാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business