റെക്കോർഡുകൾ അനുദിനം തകർത്ത്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പരിഭവത്തിന് പാത്രമായിട്ടാണ് 2024നോട് സ്വർണം വിടചൊല്ലുന്നത്. കേരളത്തിൽ 2024 ജനുവരി ഒന്നിന് പവന് 46,840 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.

റെക്കോർഡുകൾ അനുദിനം തകർത്ത്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പരിഭവത്തിന് പാത്രമായിട്ടാണ് 2024നോട് സ്വർണം വിടചൊല്ലുന്നത്. കേരളത്തിൽ 2024 ജനുവരി ഒന്നിന് പവന് 46,840 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെക്കോർഡുകൾ അനുദിനം തകർത്ത്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പരിഭവത്തിന് പാത്രമായിട്ടാണ് 2024നോട് സ്വർണം വിടചൊല്ലുന്നത്. കേരളത്തിൽ 2024 ജനുവരി ഒന്നിന് പവന് 46,840 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെക്കോർഡുകൾ അനുദിനം തകർത്ത്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പരിഭവത്തിന് പാത്രമായിട്ടാണ് 2024നോട് സ്വർണം വിടചൊല്ലുന്നത്. കേരളത്തിൽ 2024 ജനുവരി ഒന്നിന് പവന് 46,840 രൂപയേ വിലയുണ്ടായിരുന്നുള്ളൂ. ഗ്രാമിന് 5,855 രൂപയും. ഒക്ടോബർ 31ന് പവൻ സർവകാല റെക്കോർഡായ 59,640 രൂപയിലേക്ക് ഇരച്ചുകയറി; ഗ്രാം വില 7,455 രൂപയിലേക്കും. കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടും സ്വർണവില അടങ്ങിയില്ല.

റെക്കോർഡിൽ നിന്ന് വില പിന്നീട് അൽപം താഴേക്കിറങ്ങിയെങ്കിലും ഉയർന്ന നിലവാരത്തിൽ തന്നെയാണ് ഇപ്പോഴുള്ളതും. ഇന്ന് വില ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,110 രൂപയായി. പവന് 320 രൂപ താഴ്ന്ന് 56,880 രൂപയും. ജനുവരി ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 2024ൽ ആകെ വർധിച്ചത് 10,040 രൂപ. ഗ്രാമിന് 1,255 രൂപയും. മൂന്ന് ശതമാനം ജിഎസ്ടി, 3% മുതൽ തുടങ്ങുന്ന പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് (എച്ച്‍യുഐഡി) എന്നിവയും കൂടി നൽകുമ്പോഴേ സ്വർണാഭരണം വാങ്ങാനാകൂ എന്നതിനാൽ ഉപഭോക്താക്കൾ വഹിക്കുന്ന വാങ്ങൽച്ചെലവിന്റെ ഭാരം ഇതിലുമേറെയാണ്.

ADVERTISEMENT

റെക്കോർഡിനായി തുറന്നിട്ട വഴികൾ
 

സ്വർണവില ഓരോ വർഷവും കൂടുന്നത് തന്നെയാണ് ട്രെൻഡ്. 2024ൽ പക്ഷേ, പൊന്നിന് മുന്നേറ്റത്തിന് ഒട്ടേറെ കാരണങ്ങളുമുണ്ടായിരുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം എന്നിവ ആഗോള സാമ്പത്തിക മേഖലയ്ക്കും ഓഹരി, കടപ്പത്ര വിപണികൾക്കുംമേൽ കരിനിഴലായതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റി. സ്വർണത്തിന് എക്കാലത്തും ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുണ്ട്.

Photo Credit: brightstars / istockphotos.com
ADVERTISEMENT

മറ്റൊന്ന്, ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിലെ സാമ്പത്തികചലനങ്ങളാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അടിസ്ഥാന പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ചതോടെ കടപ്പത്ര ആദായനിരക്ക്, ബാങ്ക് നിക്ഷേപ പലിശനിരക്ക്, ഡോളറിന്റെ മൂല്യം എന്നിവ താഴ്ന്നു. ഇതും സ്വർണനിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടി. ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയതും ലോകത്തെ രണ്ടാമത്തെ വലിയ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ ഉത്സവകാല ഡിമാൻഡ് ഉയർന്നതും സ്വർണവില കുത്തനെ കൂടാനിടയാക്കി.

കുതിച്ചും കിതച്ചും രാജ്യാന്തരവില
 

ADVERTISEMENT

2024ന്റെ തുടക്കത്തിൽ രാജ്യാന്തര സ്വർണവില ഔൺസിന് 1,991 ഡോളർ നിലവാരത്തിലായിരുന്നു. ഇതാണ് ഒക്ടോബർ 31ന് 2,790.15 എന്ന എക്കാലത്തെയും ഉയരംതൊട്ടത്. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന്റെ ചുവടുപിടിച്ച് ഡോളർ മറ്റ് കറൻസികളെ തരിപ്പണമാക്കി മുന്നേറിയതും സ്വർണത്തിന് നേട്ടമായിരുന്നു. കാരണം, രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങൾ സ്വർണം വാങ്ങാൻ കൂടുതൽ‌ ഡോളർ കണ്ടെത്തേണ്ട സ്ഥിതിവരും. ഇത് ഇറക്കുമതിച്ചെലവ് കൂട്ടുകയും ആഭ്യന്തരവില കൂടാനിടയാക്കുകയും ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയും തിരിച്ചടിയായി.

Image : Shutterstock

നിലവിൽ രാജ്യാന്തരവില 2,606 ഡോളറാണ്. യുഎസിലെ പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങി സംബന്ധിച്ച കണക്കുകൾ അടുത്തയാഴ്ചയോടെ പുറത്തുവരും. 2025ൽ കാര്യമായി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ് ഫെഡറ‍ൽ റിസർവിന്റെ തീരുമാനം അരക്കിട്ടുറപ്പിക്കുന്നതാകുമോ അതോ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ വഴിയൊരുക്കുന്നതാകുമോ കണക്കുകൾ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കണക്കുകൾ ആശ്വാസകരമെങ്കിൽ പലിശനിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കേണ്ടതില്ല എന്ന നിലപാട് ഫെഡറൽ റിസർവ് തുടരും. ഈ വിലയിരുത്തലുകളെ തുടർന്നാണ് നിലവിൽ രാജ്യാന്തര വില താഴേക്കിറങ്ങിയത്. ജനുവരിയിൽ‌ പ്രസിഡന്റ് പദത്തിലേറുന്ന ട്രംപിന്റെ നയങ്ങളും സ്വർണത്തിന് ഗുണമാകുമെന്ന വിലയിരുത്തൽ ശക്തമാണ്. 2025ൽ വില 3,000 ഡോളർ കടന്നേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 65,000-70,000 രൂപയിലുമെത്തും.

ഓഹരികളെയും നിഷ്പ്രഭമാക്കിയ 2024
 

2024ൽ ഇന്ത്യയിൽ ഓഹരി വിപണികൾ നിക്ഷേപകർക്ക് സമ്മാനിച്ചതിനേക്കാൾ മികച്ച നേട്ടമാണ് സ്വർണം നൽകിയത്. സ്വർണത്തിൽ നിന്ന് നിക്ഷേപകർക്ക് 27% നേട്ടം ലഭിച്ചപ്പോൾ നിഫ്റ്റി നൽകിയത് 9.49% മാത്രം. സെൻസെക്സ് 8.9 ശതമാനവും. രാജ്യാന്തരതലത്തിൽ തന്നെ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് സ്വർണം നടത്തിയത്. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price - Gold ends 2024 run with losses, silver also dips. Gold prices reached record highs in 2024, significantly outperforming the stock markets nifty and sensex.