അദാനി വിൽമറിലെ ഓഹരി മുഴുവൻ വിറ്റൊഴിയാൻ അദാനി ഗ്രൂപ്പ്; 18,000 കോടി സമാഹരിക്കും, കമ്പനിയുടെ പേരിലും മാറ്റം
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി.
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി.
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി.
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. നിലവിൽ അദാനി വിൽമറിൽ അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന് 44% ഓഹരികളാണുള്ളത്. ഇതാണ് രണ്ടുഘട്ടങ്ങളിലായി പൂർണമായും വിറ്റഴിക്കുക.
പ്രധാനമായും ഭക്ഷ്യഎണ്ണ വിൽപനയിൽ ശ്രദ്ധിക്കുന്ന കമ്പനിയാണ് അദാനി വിൽമർ. അദാനി എന്റർപ്രൈസസ്, സിംഗപ്പുർ കമ്പനിയായ വിൽമർ ഇന്റർനാഷണൽ എന്നിവ സ്ഥാപിച്ച സംയുക്ത സംരംഭവുമാണിത്. കമ്പനിയിലെ 13% ഓഹരികൾ അദാനി എന്റർപ്രൈസസ് ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി പൊതുവിപണിയിൽ വിറ്റഴിക്കും.
പൊതു ഓഹരി പങ്കാളിത്തച്ചട്ടം (minimum public shareholding requirements) പാലിക്കുന്നതിന്റെ ഭാഗവുമാണ് ഈ ഓഹരി വിൽപന. 31.06% ഓഹരികൾ വിൽമർ ഇന്റർനാഷണലും വാങ്ങും. ഓഹരിക്ക് 305 രൂപ പ്രകാരമാണിത്. ഓഹരികൾ വിറ്റൊഴിയുന്നതിലൂടെ 200 കോടി ഡോളർ (ഏകദേശം 18,000 കോടി രൂപ) സമാഹരിക്കാൻ അദാനിക്ക് കഴിയും.
അദാനി എന്റർപ്രൈസസിന്റെ ഉപസ്ഥാപനമായ അദാനി കമ്മോഡിറ്റീസ്, വിൽമർ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ ലെൻസ് എന്നിവ തമ്മിലാണ് ഓഹരി വൽപന സംബന്ധിച്ച് ധാരണയായതെന്ന് അദാനി എന്റർപ്രൈസസ് വ്യക്തമാക്കി. അദാനി കമ്മോഡിറ്റീസിന്റെ ഓഹരികളാണ് ധാരണപ്രകാരം ലെൻസ് വാങ്ങുക. ഓഹരി വിറ്റൊഴിയുന്നതിന്റെ ഭാഗമായി, അദാനി വിൽമറിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് അദാനിയുടെ നോമിനികളായ പ്രണവ് അദാനി, മലയ് മഹാദേവ്യ എന്നിവർ പടിയിറങ്ങും. അദാനി വിൽമറിന്റെ പേരിലും മാറ്റമുണ്ടാകും. 2025 മാർച്ച് 31നകം ഓഹരി വിൽപന നടപടികൾ പൂർത്തിയായേക്കും.
ഓഹരികൾ നഷ്ടത്തിൽ
അദാനി എന്റർപ്രൈസസ് ഓഹരികൾ പൂർണമായും വിറ്റൊഴിയുന്നെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അദാനി വിൽമർ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്തത്. 1.81% താഴ്ന്ന് 323.25 രൂപയിലാണ് വ്യാപാരാന്ത്യത്തിൽ ഓഹരിവില. 42,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്. ഇന്ത്യയിലെമ്പാടും സാന്നിധ്യമുള്ള കമ്പനിയാണ് അദാനി വിൽമർ. 30ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. വിൽമർ ഇന്റർനാഷണലിന് ഓഹരിക്ക് 305 രൂപ മാത്രം വിലയ്ക്കാണ് വിൽപനയെന്നതും ഇന്ന് അദാനി വിൽമർ ഓഹരികളെ തളർത്തി.
എന്തിനാണ് ഓഹരി വിൽപന?
കമ്പനിയുടെ തനത് ബിസിനസ് മേഖലകളിൽ കൂടുതൽ ശ്രദ്ധയൂന്നുകയും മൂലധന പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് എഫ്എംസിജി ബിസിനസിൽ നിന്ന് പിന്മാറാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ഊർജം, ഗതാഗതം, അടിസ്ഥാനസൗകര്യ വികസനം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധിക്കുന്നത്. അദാനി വിൽമറിന്റെ ഓഹരിവിൽപന വഴി കിട്ടുന്ന പണം ഈ മേഖലകളിലേക്ക് വിനിയോഗിക്കും. ഡിജിറ്റൽ യൂട്ടിലിറ്റി സേവനങ്ങൾ ശക്തമാക്കാനും നടപടിയുണ്ടാകും.
അദാനി എന്റർപ്രൈസസിന് കുതിപ്പ്
ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി. വ്യാപാരാന്ത്യത്തിൽ ഓഹരികളുള്ളത് 7.26% നേട്ടവുമായി 2,585 രൂപയിൽ. ബ്രോക്കറേജ് സ്ഥാപനമായ വെഞ്ച്യൂറ സെക്യൂരിറ്റീസ് അദാനി എന്റർപ്രൈസസിന് ‘വാങ്ങൽ’ റേറ്റിങ്ങ് (buy recommendation) നൽകുകയും രണ്ടുവർഷത്തിനകം ഓഹരിവില 58% കുതിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തത് ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കി. രണ്ടുവർഷത്തിനകം ഓഹരിവില 3,801 രൂപയിൽ എത്തുമെന്നാണ് പ്രവചനം. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ ഇന്ന് 14.99 ശതമാനവും കുതിച്ചിട്ടുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business