നിങ്ങൾ ഇനിയും ആദായനികുതി റിട്ടേൺ സമർപ്പിച്ചില്ലേ? ഇനി മണിക്കൂറുകൾ മാത്രം; കാത്തിരിക്കുന്നത് ജയിലും പിഴയും
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മറന്നോ? ഇനി മുന്നിൽ മണിക്കൂറുകളേ ബാക്കിയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വാർഷിക വരുമാന പ്രകാരമുള്ള അഥവാ ഈ അസസ്മെന്റ് വർഷം (2024-25 Assesment Year) പ്രകാരമുള്ള ആദായനികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ് (ഡിസംബര്‍ 31).

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മറന്നോ? ഇനി മുന്നിൽ മണിക്കൂറുകളേ ബാക്കിയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വാർഷിക വരുമാന പ്രകാരമുള്ള അഥവാ ഈ അസസ്മെന്റ് വർഷം (2024-25 Assesment Year) പ്രകാരമുള്ള ആദായനികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ് (ഡിസംബര്‍ 31). നാളേയ്ക്കകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് തടവും പിഴയുമായിരിക്കും.
പിഴയൊന്നുമില്ലാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ജൂലൈ 31ന് അവസാനിച്ചിരുന്നു. പിഴയോട് കൂടി അടയ്ക്കാനുള്ള സമയമാണ് ഡിസംബർ 31വരെ. 1,000 രൂപ മുതലാണ് പിഴ. വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ 5,000 രൂപ പിഴയോട് കൂടിയും ഡിസംബർ 31നകം റിട്ടേൺ സമർപ്പിക്കാം. അതേസമയം, നിങ്ങളുടെ വാർഷിക വരുമാനം ആദായനികുതി ബാധകമല്ലാത്ത പരിധിക്കുള്ളിൽ ആണെങ്കിൽ പിഴ ബാധകമല്ല.
ആരാണ് റിട്ടേൺ സമർപ്പിക്കേണ്ടത്?
വാർഷിക വരുമാനം പഴയ ആദായനികുതി വ്യവസ്ഥ (Old tax regime) പ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ ആദായനികുതി വ്യവസ്ഥ (New tax regime) പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കിൽ നിങ്ങൾ നിർബന്ധമായും ആദായനികുതി റിട്ടേൺ സമർപ്പിക്കണം.
റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ?
ഡിസംബർ 31നകം ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ ആദായനികുതി വകുപ്പ് നിയമനടപടിയിലേക്ക് നീങ്ങും. ആദ്യം നോട്ടിസ് അയക്കും. തുടർന്ന് റെയ്ഡുകളിലേക്കും കടക്കും. ജയിലും കനത്ത പിഴയുമായിരിക്കും ശേഷം കാത്തിരിക്കുന്നത്.
സമയം പാലിച്ചാൽ നേട്ടവുമുണ്ട്
ആദായനികുതിയും ആദായനികുതി റിട്ടേണും അടയ്ക്കാൻ എപ്പോഴും കൃത്യനിഷ്ഠ പാലിച്ചാൽ നേട്ടവുമുണ്ട്. ഉദാഹരണത്തിന്, ബിസിനസ് സംരംഭകർക്ക് ഈ വർഷം വരുമാനത്തിൽ നഷ്ടമാണുണ്ടായതെന്ന് കരുതുക. അടുത്തവർഷം ലാഭമുണ്ടായാൽ ഈ നഷ്ടം തട്ടിക്കിഴിച്ചശേഷം ബാക്കിയുള്ള തുകയ്ക്ക് മാത്രം നികുതി അടച്ചാൽ മതിയാകും. കൃത്യനിഷ്ഠ പാലിക്കാത്തവർക്കും പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കുന്നവർക്കും ഈ ആനുകൂല്യം കിട്ടില്ല.
അപ്ഡേറ്റഡ് റിട്ടേണിന് സാവകാശം
നിങ്ങൾ കൃത്യസമയത്ത് ആദായനികുതി റിട്ടേൺ സമർപ്പിക്കുകയും എന്നാൽ ഏതെങ്കിലും വിവരം കൂട്ടിച്ചേർക്കാൻ വിട്ടുപോകുകയും ചെയ്തിട്ടുണ്ടെങ്കിൽ അപ്ഡേറ്റഡ് റിട്ടേൺ (Updated Income Tax Return) സമർപ്പിക്കാൻ രണ്ടുവർഷത്തെ സാവകാശമുണ്ട്. അതായത്, 2027 മാർച്ച് 31നകം അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിച്ചാൽ മതി. എന്നാൽ, 25% അധിക നികുതി (Additional Tax) അടയ്ക്കേണ്ടി വരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business