വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം സുരക്ഷിതവും മികച്ചനേട്ടം നൽകുന്നതുമായ നിക്ഷേപപദ്ധതികളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഏവർക്കും അറിയാം. ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം, കടപ്പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ‘പുത്തൻകാല’ നിക്ഷേപപദ്ധതികളിലേക്ക് ചിട്ടി, സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങിയ പരമ്പരാഗത രീതികളിൽ നിന്ന് ചുവടുമാറ്റുന്നവരും ഏറെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം സുരക്ഷിതവും മികച്ചനേട്ടം നൽകുന്നതുമായ നിക്ഷേപപദ്ധതികളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഏവർക്കും അറിയാം. ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം, കടപ്പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ‘പുത്തൻകാല’ നിക്ഷേപപദ്ധതികളിലേക്ക് ചിട്ടി, സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങിയ പരമ്പരാഗത രീതികളിൽ നിന്ന് ചുവടുമാറ്റുന്നവരും ഏറെ. 2024ൽ നിങ്ങൾക്ക് ഏറ്റവുമധികം നേട്ടം സമ്മാനിച്ച നിക്ഷേപം ഏതാണ്? കണക്കുകൾ നോക്കാം.

Image: Shutterstock/Heena Rajput

ഒരുലക്ഷം രൂപയാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾ നിക്ഷേപിച്ചതെന്ന് കരുതുക. വർഷം അവസാനിക്കുമ്പോഴേക്കും ആ ഒരുലക്ഷം എത്രരൂപയായി വളർന്നു? 

ADVERTISEMENT

ഓഹരി, സ്വർണം., ഭൂമി, കടപ്പത്രം
 
ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡുകൾ തകർക്കുകയും അതേസമയം വൻ ചാഞ്ചാട്ടങ്ങൾക്ക് സാക്ഷിയാകുകയും ചെയ്ത വ‍ർഷമായിരുന്നു 2024. 2024ന്റെ തുടക്കത്തിലെ ഒരുലക്ഷം രൂപ നിക്ഷേപം നിഫ്റ്റി500 സൂചിക, 2024 ഡിസംബർ രണ്ടാംവാരം (ഡിസംബർ 13വരെയുള്ള കണക്ക്) പ്രകാരം വളർത്തിയത് 1,21,300 രൂപയായാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപം കടപ്പത്രങ്ങളിൽ (debt) ആയിരുന്നെങ്കിൽ അത് 1,08,800 രൂപയേ ആകുമായിരുന്നുള്ളൂ.

ADVERTISEMENT

ഇനി സ്വർണത്തിൽ ആയിരുന്നു നിക്ഷേപമെങ്കിലോ അത് 1,20,700 രൂപയായേനെ. റിയൽ എസ്റ്റേറ്റിൽ 1,02,700 രൂപയും. അതായത് ഓഹരി 21.3% നേട്ടം നൽകി മുന്നിലെത്തിയപ്പോൾ സ്വർണം സമ്മാനിച്ചത് 20.7%. കടപ്പത്രം 8.8 ശതമാനവും റിയൽ എസ്റ്റേറ്റ് 2.7 ശതമാനവും നേട്ടം നൽകി. 

വേണം നിക്ഷേപ വൈവിധ്യവത്കരണം
 
ADVERTISEMENT

നിക്ഷേപം ഒറ്റ ഒരിടത്ത് മാത്രമാക്കാതെ, വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് മേൽപ്പറഞ്ഞ കണക്കുകൾ നൽകുന്നത്. അതായത്, ഒരുലക്ഷം രൂപ നിക്ഷേപം ഓഹരിയിലോ സ്വർണത്തിലോ കടപ്പത്രത്തിലോ റിയൽ എസ്റ്റേറ്റിലോ ആയി മാത്രം നിക്ഷേപിക്കാതെ ഇവയിലെല്ലാം നിശ്ചിത അനുപാതത്തിൽ നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാക്കാനും റിസ്കുകൾ തരണം ചെയ്യാനും കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫലത്തിൽ, ഏതെങ്കിലും ഒരു നിക്ഷേപവിഭാഗം നഷ്ടത്തിലായാലും മറ്റ് നിക്ഷേപവിഭാഗങ്ങളിലെ നേട്ടംകൊണ്ട് ആ നഷ്ടം തരണം ചെയ്യാനാകും.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business

English Summary:

Stock. Debt, Gold or Real Estate: Where Did Your Money Grow the Most in 2024? Investment Analysis.