സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.

സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചിട്ടും വില, 2024ൽ 30% വരെ ഉയർന്ന പശ്ചാത്തലത്തിലാണ് സ്വർണവില നിയന്ത്രിക്കാൻ കേന്ദ്രം ഇടപെട്ടേക്കുമെന്ന ചർച്ചകൾ സജീവമായത്.

എന്നാൽ‌, ആഭ്യന്തര സ്വർണവില നിയന്ത്രിക്കാൻ തൽകാലം ഉദ്ദേശ്യമില്ലെന്നും അതേസമയം, സ്വർണവിലയെ സർക്കാർ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ കഴിഞ്ഞദിവസം വ്യക്തമാക്കി.

ADVERTISEMENT

രാജ്യത്ത് ഉപഭോക്താക്കൾക്ക് സ്വർണവില കൂടുതൽ പ്രാപ്യമാക്കുകയും സ്വർണാഭരണ നിർമാണം, മൂല്യവർധന വരുത്തിയുള്ള കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് തീരുവ കുറച്ചത്. വില പക്ഷേ, കുത്തനെ കൂടുകയാണുണ്ടായതെങ്കിലും വിലവർധന നിയന്ത്രിക്കാൻ സർക്കാരിന് തൽകാലം പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ എച്ച്‍യുഐഡി മാനദണ്ഡം ബിഐസ് നടപ്പാക്കിയിട്ടുണ്ട്. വിപണിയിലെ മറ്റ് അനാരോഗ്യപ്രവണതകൾക്ക് തടയിടാൻ കോംപറ്റീഷൻ കമ്മിഷനും ഇടപെടുന്നുണ്ട്. റിസർവ് ബാങ്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും ആഭ്യന്തരവിലയെ സ്വാധീനിക്കില്ല.

കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വിദേശനാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് മുൻവർഷത്തെ 7.81 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി വർധിച്ചെന്നും സഹമന്ത്രി പറഞ്ഞു.

ഇ-വേ ബിൽ ജനുവരി 1 മുതൽ
 

ADVERTISEMENT

സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം. വ്യാപാര ആവശ്യങ്ങൾക്കുള്ള 10 ലക്ഷം രൂപയ്ക്കുമേൽ മതിക്കുന്ന സ്വർണാഭരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് ഇ-വേ ബിൽ വേണ്ടത്. വ്യക്തികൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോകുന്ന സ്വർണത്തിന് ഇ-വേ ബിൽ വേണ്ട.

സ്വകാര്യ വ്യക്തികൾക്ക് 500 ഗ്രാം വരെ സ്വർണം (ഏകദേശം 35 ലക്ഷം രൂപവരെ വില) കൈവശം വയ്ക്കാം. അതേസമയം, അതു വാങ്ങിയതിന്റെയോ കൈമാറിക്കിട്ടിയതിന്റെയോ രേഖകൾ കൈവശം വച്ച് വ്യാപാര ആവശ്യത്തിനുള്ളതല്ല എന്ന് ബോധ്യപ്പെടുത്താൻ കഴിയണം. 

സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കഴിഞ്ഞവർഷത്തെ ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. തുടർന്നാണ്, ഇതു സംബന്ധിച്ച പരിധികളും ചട്ടവും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയത്.

ഇതുപ്രകാരമാണ് കഴിഞ്ഞദിവസം സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബിൽ സംബന്ധിച്ചവിജ്ഞാപനം പുറത്തിറക്കിയതും. അതേസമയം, ഇ-വേ ബില്ലിന്റെ പരിധിയും 500 ഗ്രാം ആയി ഉയർത്തണമെന്ന ആവശ്യം വ്യാപാരികൾ ഉയർത്തിയിട്ടുണ്ട്.

ADVERTISEMENT

സ്വർണത്തിന് ഏകീകൃത വില വരുമോ?
 

സ്വർണത്തിന് ഓരോ സംസ്ഥാനത്തും ഓരോ വിലയാണെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിൽ പോലും പലപ്പോഴും പലവില നിശ്ചയിക്കപ്പെടുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശയക്കുഴപ്പമാകാറുമുണ്ട്. ഇതു പരിഹരിക്കാൻ രാജ്യമെമ്പാടും ഏകീകൃതവില ഏർപ്പെടുത്താൻ വ്യാപാരികളുടെ അസോസിയേഷനുകൾ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് (എകെജിഎസ്എംഎ) ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

വില നിർണയത്തിന്റെ ചില മാനദണ്ഡങ്ങളിൽ ഇനിയും സമവായമായിട്ടില്ല. ഇക്കാര്യത്തിൽ ഒത്തുതീർപ്പുണ്ടായാൽ രാജ്യമെമ്പാടും സ്വർണത്തിന് ഏകീകൃതവില നടപ്പാക്കാനാകുമെന്നാണ് എകെജിഎസ്എംഎയുടെ പ്രതീക്ഷ. നിലവിൽ മലബാർ ഗോൾഡിന്റെ ഇന്ത്യയിലെ ഷോറൂമുകളിൽ സ്വർണത്തിന് ഏകീകൃത വിലയാണുള്ളത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business

English Summary:

No gold price regulation plan for now, says centre: Gold price control in India is under discussion following the implementation of the e-way bill for gold. While the government is monitoring the situation closely, there are currently no plans for immediate price intervention.