എമിറേറ്റ്‌സിലെ ജോലി ഉപേക്ഷിച്ചു, രണ്ട് കോടി മൂലധനവുമായി തുടക്കം: ഇന്ന് 40ലധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച് ഐബിഎസ്
ആഗോള എയര്‍ലൈന്‍ കമ്പനികള്‍ക്കുള്‍പ്പടെ ഐടി സൊലൂഷന്‍ ലഭ്യമാക്കുന്ന വമ്പന്‍ കേരള കമ്പനിയാണ് ഐബിഎസ്. എമിറേറ്റ്‌സിലെ ജോലി ഉപേക്ഷിച്ച് രണ്ട് കോടിയില്‍ താഴെ മുലധനവുമായി 55 പേരെ വച്ച് 1997ലാണ്ഐബിഎസ് സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി കെ മാത്യൂസ് കമ്പനി തുടങ്ങുന്നത്. ഇന്ന് 40തിലധികം രാജ്യങ്ങളില്‍
ആഗോള എയര്‍ലൈന്‍ കമ്പനികള്‍ക്കുള്‍പ്പടെ ഐടി സൊലൂഷന്‍ ലഭ്യമാക്കുന്ന വമ്പന്‍ കേരള കമ്പനിയാണ് ഐബിഎസ്. എമിറേറ്റ്‌സിലെ ജോലി ഉപേക്ഷിച്ച് രണ്ട് കോടിയില്‍ താഴെ മുലധനവുമായി 55 പേരെ വച്ച് 1997ലാണ്ഐബിഎസ് സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി കെ മാത്യൂസ് കമ്പനി തുടങ്ങുന്നത്. ഇന്ന് 40തിലധികം രാജ്യങ്ങളില്‍
ആഗോള എയര്‍ലൈന്‍ കമ്പനികള്‍ക്കുള്‍പ്പടെ ഐടി സൊലൂഷന്‍ ലഭ്യമാക്കുന്ന വമ്പന്‍ കേരള കമ്പനിയാണ് ഐബിഎസ്. എമിറേറ്റ്‌സിലെ ജോലി ഉപേക്ഷിച്ച് രണ്ട് കോടിയില്‍ താഴെ മുലധനവുമായി 55 പേരെ വച്ച് 1997ലാണ്ഐബിഎസ് സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി കെ മാത്യൂസ് കമ്പനി തുടങ്ങുന്നത്. ഇന്ന് 40തിലധികം രാജ്യങ്ങളില്‍
ആഗോള എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഉള്‍പ്പടെ ഐടി സൊലൂഷന്‍ ലഭ്യമാക്കുന്ന വമ്പന്‍ കേരള കമ്പനിയാണ് ഐബിഎസ്. എമിറേറ്റ്‌സിലെ ജോലി ഉപേക്ഷിച്ച് രണ്ട് കോടിയില്‍ താഴെ മുലധനവുമായി 55 പേരെ വച്ച് 1997ലാണ് ഐബിഎസ് സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി. കെ മാത്യൂസ് കമ്പനി തുടങ്ങുന്നത്. ഇന്ന് 40തിലധികം രാജ്യങ്ങളില്‍ സാന്നിധ്യവും 5,000ത്തോളം ജീവനക്കാരുമുള്ള വമ്പന്‍ ആഗോള ഗ്രൂപ്പായി വി. കെ മാത്യൂസ് ഐബിഎസിനെ മാറ്റി.
ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, ക്രൂ ഓപ്പറേഷന്‍സ്, കാര്‍ഗോ ഓപ്പറേഷന്‍സ്...അങ്ങനെ നിരവധി ബിസിനസ് മേഖലകള്‍ക്ക് ഐടി പരിഹാരങ്ങള്‍ നല്‍കുന്നത് ഐബിഎസാണ്. ട്രാവല്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട 30തിലധികം പ്രോസസ് ഏരിയകളില്‍ കമ്പനി വ്യാപരിക്കുന്നു. 5000 ത്തോളം റൂമുകള്‍ ഉള്ള ഹോട്ടലുകളെ വരെ നിയന്ത്രിക്കുന്ന സേവനങ്ങളാണ് ഐബിഎസ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഇത്രയും കൂടുതല്‍ പോര്‍ട്‌ഫോളിയോയുള്ള കമ്പനികള്‍ ട്രാവല്‍ ഏരിയയില്‍ വേറെയില്ലെന്നാണ് വി കെ മാത്യൂസിന്റെ പക്ഷം. ഓരോ ഏരിയയിലും ഡീപ്പ് ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ളതാണ് തങ്ങളുടെ കരുത്തെന്നും അദ്ദേഹം. ചെറിയ കമ്പനികളെ ഏറ്റെടുത്തതിലൂടെയാണ് അത് സാധിച്ചത്. 10ലധികം കമ്പനികളെ വികെ മാത്യൂസിന്റെ നേതൃത്വത്തില്‍ ഇതിനോടകം ഐബിഎസ് ഏറ്റെടുത്തിട്ടുണ്ട്.
കാര്‍ഗോ മേഖലയില്‍ ഈ രംഗത്ത് 50 ശതമാനത്തിലധികം വിപണി വിഹിതമുണ്ട് ഐബിഎസിന്. ലോയല്‍റ്റി പ്രോഗ്രാം രംഗത്ത് 25 ശതമാനത്തിലധികം ആഗോള വിപണി വിഹിതവുമുണ്ട്.
എഐയുടെ പുതിയ കാലം
'പണ്ട് പ്രൊഡക്ടുകളുടെ ഷെല്‍ഫ്‌ലൈഫ് വളരെ കൂടുതലായിരുന്നു. ഇന്ന് വിവിധ മേഖലകളിലെ ഡിസ്‌റപ്ഷന്‍സ് കാരണം അത് കുറവാണ്. ഏതൊരു ബിസിനസാണെങ്കിലും ഒരു സ്റ്റാര്‍ട്ടപ്പിനെപ്പോലെയാകണം പ്രവര്‍ത്തിക്കേണ്ടത്,' വി കെ മാത്യൂസ് പറയുന്നു.
ഏതെല്ലാം മേഖലകളിലാണ് എഐ, ജനറേറ്റിവ് എഐ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുകയെന്ന് കൃത്യമായി പഠിക്കണം. എന്നിട്ട് കാര്യക്ഷമത കൂട്ടാന്‍ അതുപയോഗപ്പെടുത്തണം എന്ന പക്ഷക്കാരനാണ് മാത്യൂസ്.
എഐയെ ഒരു ഡിജിറ്റല്‍ സ്പീഷീസായി കാണണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നമ്മളെപ്പോലെ ചിന്തിക്കാനും പെരുമാറാനുമെല്ലാം സാധിക്കുന്ന എഐ സങ്കേതങ്ങള്‍ നമ്മുടെ ഡിജിറ്റല്‍ പങ്കാളിയാകണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
അതേസമയം എഐ കസ്റ്റമര്‍ ഇന്ററാക്ഷന്‍ പോലുള്ള മേഖലകളിലെ ജോലിസാധ്യതകളെ ബാധിക്കുമെന്നും എന്നാൽ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മാത്യൂസ് ചൂണ്ടിക്കാട്ടുന്നു.
2040 ആകുമ്പോഴേക്കും 95 ശതമാനം റീട്ടെയ്‌ലും ഡിജിറ്റലോ ഓണ്‍ലൈനോ ആകും. എക്‌സ്പീരിയന്‍ഷ്യല്‍ ഷോപ്പിങ് നിലനില്‍ക്കുമെങ്കിലും ഫങ്ഷണല്‍ ഷോപ്പിങ് ഉണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ കസ്റ്റമര്‍ ഇന്ററാക്ഷന്‍ വ്യക്തികള്‍ തമ്മിൽ ചെയ്യേണ്ട ആവശ്യകത തീരെ വരില്ല. ചാറ്റ്‌ബോട്ടുകളാകും ആ റോള്‍ വഹിക്കുക.
ക്രിയേറ്റിവ് റൈറ്റിങ്, മാര്‍ക്കറ്റിങ് സെയ്ല്‍സ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെല്ലാം എഐ സാന്നിധ്യം ശക്തമാകും. അപ്‌സ്‌കില്ലിങ്ങും റീസ്‌കില്ലിങ്ങുമെല്ലാമാകും ജീവനക്കാര്‍ക്ക് വേണ്ടി വരിക.
വരുന്നു, ഐപിഒ
രണ്ട് വര്‍ഷത്തിനുള്ളില്‍ ഐബിഎസ് ഐപിഒ നടത്തുമെന്നും വി കെ മാത്യൂസ് പറഞ്ഞു. ''ഐപിഒയ്ക്ക് റെഡിയായി പ്രൈസ് ചെയ്യാനിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി വരുന്നത്. അതിനാലാണ് നേരത്തെ നടക്കാതെ പോയത്.'
അതേസമയം ഇന്ത്യയിലായിരിക്കില്ല ഐബിഎസിന്റെ പ്രഥമ ഓഹരി വില്‍പ്പന, യുഎസിലായിരിക്കും. സമാനമായ കമ്പനികള്‍ ഇല്ലാത്ത വിപണി ആയതിനാല്‍ ഇന്ത്യയില്‍ വാല്യുവേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടായതിനാലാണത്.
കേരളം ചെയ്യേണ്ടത്
വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്നും ഐബിഎസ് മേധാവി അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിവുള്ളവരെ ആകര്‍ഷിച്ച് ഇവിടെ നിലനിര്‍ത്തുകയെന്നത് പ്രധാനമാണെന്നും മാത്യൂസ് ഓര്‍മപ്പെടുത്തി. യുവാക്കളില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്. അവരുടെ യോഗ്യതകള്‍ക്കനുസരിച്ചുള്ള ജോലി ഇവിടെ കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം. അത്തരം ജോലി ഇവിടെ ഉണ്ടാകണം.
വിജയകരമായ കമ്പനികളെ എപ്പോഴും അഭിനന്ദിക്കുകയും അവരുടെ കഥകള്‍ പരമാവധി പേരിലേക്ക് എത്തിക്കുകയും വേണം. അത് മറ്റുള്ളവര്‍ക്ക് പ്രചോദനമേകും, കൂടുതല്‍ കമ്പനികള്‍ക്ക് ഇവിടെ നില്‍ക്കാനും പ്രവര്‍ത്തിക്കാനും .