കൊച്ചി ∙ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ തളർച്ചയുണ്ടെന്ന വാദങ്ങൾക്കിടയിലും ശുഭാപ്തിവിശ്വാസം പകർന്ന് വിദഗ്ധന്റെ വാക്കുകൾ. വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധനും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ

കൊച്ചി ∙ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ തളർച്ചയുണ്ടെന്ന വാദങ്ങൾക്കിടയിലും ശുഭാപ്തിവിശ്വാസം പകർന്ന് വിദഗ്ധന്റെ വാക്കുകൾ. വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധനും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ തളർച്ചയുണ്ടെന്ന വാദങ്ങൾക്കിടയിലും ശുഭാപ്തിവിശ്വാസം പകർന്ന് വിദഗ്ധന്റെ വാക്കുകൾ. വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധനും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ തളർച്ചയുണ്ടെന്ന വാദങ്ങൾക്കിടയിലും ശുഭാപ്തിവിശ്വാസം പകർന്ന് വിദഗ്ധന്റെ വാക്കുകൾ. വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധനും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എം.ഡി. പ്രിൻസ് ജോർജ് അഭിപ്രായപ്പെട്ടു. കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം രാജ്യത്തിന്റെ ഓഹരി മേഖലയെക്കുറിച്ചും സാമ്പത്തിക ഭാവിയെക്കുറിച്ചും മനസു തുറന്നത്.

സമ്പദ്‍വ്യവസ്ഥ താഴേക്കു പോകുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ 3–4 മാസമായി ചുറ്റിനുമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതുപോലെ തന്നെ സമ്പദ്‍വ്യവസ്ഥ തിരിച്ചുവരികയും ചെയ്യും. നെഗറ്റീവ് വാർത്തകൾ പരക്കുന്നതിന്റെ പ്രധാന കാര്യങ്ങളിലൊന്ന് ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ്. റഷ്യ–യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–പലസ്തീൻ പ്രശ്നം തുടങ്ങി ലോകസാഹചര്യങ്ങൾ മറ്റൊരു കാര്യമാണ്.

മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 2025 കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ പ്രമുഖ സംരംഭകനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

ആഭ്യന്തര സമ്പദ്‍വ്യവസ്ഥയിലുള്ള തളർച്ചയാണ് മറ്റൊന്ന്. യുഎസില്‍ ഡോണൾഡ് ട്രംപ് അധികാരത്തിൽ വരുമ്പോൾ സാമ്പത്തിക നയത്തിൽ മാറ്റമുണ്ടാകുമോ എന്നതാണ് ഈ വിദേശ നിക്ഷേപകർ പിന്മാറുന്നതിന്റെ കാരണങ്ങളിെലാന്ന്. നികുതി, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളിലൊക്കെ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ലോകം മുഴുവനുമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിൽ 7 ശതമാനം വളർച്ച യുഎസ് ഡോളറിന് ഉണ്ടായിട്ടുണ്ട്. ലോകത്തെ മറ്റെല്ലാ കറൻസികളും ഈ സമയത്ത് കുറയുകയാണ് ചെയ്തത്. എന്നാൽ ഒറ്റയടിക്ക് അത്തരമൊരു മാറ്റത്തിന് പറ്റിയ അവസ്ഥയിലല്ല യുഎസ്. അത് ട്രംപ് അധികാരമേൽക്കുന്നതോടെ വ്യക്തമാവുകയും ചെയ്യുമെന്ന് പ്രിൻസ് ജോർജ് ചൂണ്ടിക്കാട്ടുന്നു.

മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 2025 ൽ പങ്കെടുക്കാനെത്തിയവർ
ADVERTISEMENT

രാജ്യത്തെ സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ബജറ്റ് പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. നികുതി പ്രശ്നങ്ങള്‍, ബ്യൂറോക്രസി, ബിസിനസ് ചെയ്യാനുള്ള മറ്റ് തടസങ്ങൾ ഒക്കെ എല്ലാക്കാലത്തും ഇവിടെയുണ്ടായിരുന്നു. ഇതില്‍ മാറ്റം വരും. കാരണം, രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ അത്തരത്തിലാണ്. ഇന്ത്യൻ ജനസംഖ്യയുടെ വലിയ ശതമാനവും യുവത്വമാണ് എന്നത് അതിൽ പ്രധാനമാണ്.

മറ്റൊന്ന് സ്ഥിരതയുള്ള ഭരണസംവിധാനം നിലനിൽക്കുന്നു, പൊതുസമൂഹത്തിന് ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായം ലഭിക്കുന്നു, മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ, എഫ്ഐഐകൾ പോകുമ്പോഴും വിദേശ നിക്ഷേപം സ്ഥിരമായി സംഭവിക്കുന്നതും സമ്പദ്‍വ്യവസ്ഥ മുന്നോട്ടു പോകുന്നതും ഇന്ത്യക്ക് മികച്ച ഭാവി ഉണ്ട് എന്നതിനുള്ള കാരണങ്ങളാണ്. 

ADVERTISEMENT

കാപ്പിറ്റൽ മാർക്കറ്റ് വളരുന്നു എന്നതാണ് ഇന്ത്യൻ വിജയഗാഥയുടെ പ്രധാന ഉദാഹരണങ്ങളിലൊന്ന്. ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ എണ്ണം അതാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടത് 268 കമ്പനികളാണ്. ഇതിൽ 178 എണ്ണവും എസ്എംഇകളാണ്. ലോകത്താകെ 2024ൽ ലിസ്റ്റ് ചെയ്യപ്പെട്ടത് 1145 എണ്ണം മാത്രമേ ഉള്ളൂ എന്നതും കാണണം. ചൈനയിൽ പോലും 101 എണ്ണമേ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ. രാജ്യത്തിന്റെ ആഭ്യന്തര ധനസ്ഥിതി അത്ര ശക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary:

Expert predicts India's successful transition to a developed nation, citing strong domestic factors despite global economic headwinds. India's young population, digital infrastructure, and consistent foreign investment contribute to a positive outlook.

Show comments