രാജ്യാന്തര സ്വർണവില കുറയുന്നു
കൊച്ചി∙ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വരുന്നെന്ന സൂചനകളെത്തിയതോടെ രാജ്യാന്തര സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം) 80 ഡോളർ കുറഞ്ഞു. ഇതോടെ വില 2635 ഡോളറിലേക്കു തിരികെയെത്തി. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഇടിഞ്ഞ വില,

കൊച്ചി∙ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വരുന്നെന്ന സൂചനകളെത്തിയതോടെ രാജ്യാന്തര സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം) 80 ഡോളർ കുറഞ്ഞു. ഇതോടെ വില 2635 ഡോളറിലേക്കു തിരികെയെത്തി. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഇടിഞ്ഞ വില, റഷ്യ–യുക്രെയ്ൻ സംഘർഷം ശക്തമായതോടെ വീണ്ടും ഉയർന്നിരുന്നു.
എന്നാൽ, ഇസ്രയേൽ–ഹിസ്ബുല്ല സംഘർഷത്തിന് അയവു വന്നേക്കുമെന്ന വാർത്തകളാണ് വില വീണ്ടും ഇടിയാൻ കാരണമായത്. സംസ്ഥാനത്ത് ഇന്നലെ പവന് 800 രൂപയും ഗ്രാമിന് 100 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവന്റെ വില 57,600 രൂപയിലെത്തി. ഗ്രാമിന് 7200 രൂപയും. ഇന്നലെ രാത്രി രാജ്യാന്തര വിപണിയിലുണ്ടായ വൻ വിലയിടിവ് ഇന്ന് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചേക്കും.