റബർവില മേലോട്ട്; കാപ്പിക്കും നല്ല ഉന്മേഷം, ഇഞ്ചിക്ക് തളർച്ച, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
സ്വാഭാവിക റബർവില വീണ്ടും ഉയർന്നു തുടങ്ങി. കാപ്പിക്കുരു വില കൂടുന്നത് കർഷകർക്ക് നേട്ടമായിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

സ്വാഭാവിക റബർവില വീണ്ടും ഉയർന്നു തുടങ്ങി. ആർഎസ്എസ്-4ന് കിലോയ്ക്ക് വില ഒരു രൂപ കൂടി വർധിച്ച് 187 രൂപയിലെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കി. അതേസമയം, മഴക്കെടുതി ഉൾപ്പെടെ തിരിച്ചടികൾ മൂലം ഉൽപാദനം കുറഞ്ഞതിനാൽ വിലവർധനയുടെ നേട്ടം കർഷകർക്ക് കിട്ടുന്നില്ല. ബാങ്കോക്ക് വില കിലോയ്ക്ക് 197 രൂപയായിട്ടുണ്ട്.
കാപ്പിക്കുരു വില കൂടുന്നത് കർഷകർക്ക് നേട്ടമായിട്ടുണ്ട്. കൽപറ്റ വിപണിയിൽ വില വീണ്ടും 39,000 രൂപയായി. ഇഞ്ചിവില പക്ഷേ 100 രൂപ കുറഞ്ഞു. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.