ചൈനയുടെ ‘ചങ്കിൽ’ ലോകത്തെ ഏറ്റവും വമ്പൻ സ്വർണഖനി; ദക്ഷിണാഫ്രിക്കയെ കടത്തിവെട്ടി, മൂല്യം 7 ലക്ഷം കോടിയിലേറെ
ലോകത്തെ ഏറ്റവും വമ്പൻ സ്വർണഖനി ചൈനയിൽ കണ്ടെത്തിയതോടെ, ചൈനീസ് സമ്പദ്‍വ്യവസ്ഥ ഉറ്റുനോക്കുന്നത് 'സ്വതന്ത്രമായുള്ള' മുന്നേറ്റത്തിന്. ഹുനാൻ പ്രവിശ്യയിലെ പിങ്ജിയാങ് മേഖലയിലാണ് ഏകദേശം 1,100 ടൺ സ്വർണശേഖരമുള്ള ഖനി കണ്ടെത്തിയതെന്ന് ചൈനയുടെ ജിയോളജിക്കൽ ബ്യൂറോ വ്യക്തമാക്കിയത്.

ലോകത്തെ ഏറ്റവും വമ്പൻ സ്വർണഖനി ചൈനയിൽ കണ്ടെത്തിയതോടെ, ചൈനീസ് സമ്പദ്‍വ്യവസ്ഥ ഉറ്റുനോക്കുന്നത് 'സ്വതന്ത്രമായുള്ള' മുന്നേറ്റത്തിന്. ഹുനാൻ പ്രവിശ്യയിലെ പിങ്ജിയാങ് മേഖലയിലാണ് ഏകദേശം 1,100 ടൺ സ്വർണശേഖരമുള്ള ഖനി കണ്ടെത്തിയതെന്ന് ചൈനയുടെ ജിയോളജിക്കൽ ബ്യൂറോ വ്യക്തമാക്കിയത്. ഇതിന് ഇന്നത്തെ വിലപ്രകാരം ഏകദേശം 8,300 കോടി ഡോളർ (7 ലക്ഷം കോടി രൂപ) മൂല്യവരും. ദക്ഷിണാഫ്രിക്കയിലെ 1,025 ടണ്ണിന്റെ സൗത്ത് ഡീപ് മൈനിനാണ് നിലവിലെ ഏറ്റവും വലിയ സ്വർണഖനിയെന്ന റെക്കോർഡ്. ഇതാണ് ചൈനയുടെ പുത്തൻ ഖനി തിരുത്തുന്നത്.
കോവിഡാനന്തരം ചൈനീസ് സമ്പദ്‍വ്യവസ്ഥ വൻ തിരിച്ചടികളാണ് നേരിട്ടത്. ചൈനയിൽ നിന്ന് പ്രവർത്തനങ്ങൾ കുറയ്ക്കാൻ രാജ്യാന്തര കമ്പനികൾ തീരുമാനിച്ചതും ചൈന+1 നിലപാടുകളും ചൈനയ്ക്ക് തിരിച്ചടിയായി. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണായ റിയൽ എസ്റ്റേറ്റ് മേഖല വൻ തളർച്ചയിലായതും ചൈനയെ വലച്ചു. പുറമേ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനയ്ക്കുമേൽ കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും വെല്ലുവിളിയാണ്.
ഈ പശ്ചാത്തലത്തിലാണ് ലോകത്തെ വമ്പൻ സ്വർണഖനി കണ്ടെത്തിയതെന്നത് ചൈനീസ് സമ്പദ്‍വ്യവസ്ഥയ്ക്ക് ഊർജമാകുകയും സ്വതന്ത്രമായി മുന്നേറാനുള്ള കരുത്ത് പകരുകയും ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ലോകത്ത് സ്വർണ ഖനനത്തിൽ നിലവിൽ 10 ശതമാനമാണ് ചൈനയുടെ പങ്ക്. ഇതിലേക്കാണ് പുതിയ ഖനി കൂടി കൂട്ടിച്ചേർക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമായ ചൈനയിൽ 2,000 ടണ്ണോളം കരുതൽ സ്വർണശേഖരം നിലവിലുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സമ്പദ്‍വ്യവസ്ഥയുടെ സ്വതന്ത്രമായ കുതിപ്പ് ലക്ഷ്യമിട്ട്, രാജ്യത്ത് ഖനന പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സ്വർണഖനി കണ്ടെത്തിയതും. ഉന്നത നിലവാരമുള്ള സ്വർണശേഖരമാണ് കണ്ടെത്തിയതെന്നതും ചൈനയ്ക്ക് നേട്ടമാകും.