200 രൂപയിലേക്ക് കയറാൻ ‘മടിച്ച്’ റബർ; മഴക്കെടുതിയിൽ തെന്നി രാജ്യാന്തരവിലയും മേലോട്ട്, കുരുമുളകും മിന്നുന്നു, അങ്ങാടി വില ഇങ്ങനെ
ഒക്ടോബറിന് ശേഷം ആദ്യമായി സ്വാഭാവിക റബർവില വീണ്ടും 200 രൂപയ്ക്കടുത്ത്. രാജ്യാന്തര റബർവിലയും കൂടിത്തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

ഒക്ടോബറിന് ശേഷം ആദ്യമായി സ്വാഭാവിക റബർവില വീണ്ടും 200 രൂപയ്ക്കടുത്ത്. ആർഎസ്എസ്-4ന് കിലോയ്ക്ക് 199 രൂപയാണ് റബർബോർഡ് വില. 200 രൂപയിലേക്ക് കയറാൻ 'മടിപിടിച്ചു' എന്നപോലെ ഇന്നലെ വിലമാറാതെ നിന്നു.
രാജ്യാന്തര റബർവിലയും കൂടിത്തുടങ്ങി. പ്രമുഖ ഉൽപാദക രാജ്യമായ തായ്‍ലൻഡിൽ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ഉൽപാദനം ഇടിഞ്ഞത് വിലവർധനയ്ക്ക് വഴിവച്ചു. ആർഎസ്എസ്-4ന് കിലോയ്ക്ക് 207 രൂപയാണ് ബാങ്കോക്കിൽ വില.
കനത്തമഴ മൂലം ടാപ്പിങ് നിലച്ചതും ഉൽപാദനച്ചെലവ് പോലും കിട്ടാത്തതിനാൽ ചിലർ ടാപ്പിങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതും വിപണിയിൽ സ്റ്റോക്ക് വരവ് കുറയ്ക്കുന്നതാണ് കേരളത്തിലും വിലയെ മുന്നോട്ടുയർത്തുന്നത്.
കൊച്ചി വിപണിയിൽ കുരുമുളക് വില അനുദിനം ഉയരുകയാണ്. 300 രൂപ കൂടി വർധിച്ച് അൺഗാർബിൾഡ് വില 63,800 രൂപയായി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.