മുന്നിൽ യുഎസ്-ചൈന വ്യാപാരയുദ്ധം; വീണ്ടും കുതിച്ചുകയറാൻ സ്വർണം, ഇനി പ്രതീക്ഷ ലാഭമെടുപ്പിൽ

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ് ഡോണൾഡ് ട്രംപ് നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾക്കു പിന്നാലെ രാജ്യാന്തര സ്വർണവില കുതിച്ചപ്പോൾ സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണവില 60,000 രൂപയും കടന്നു. ഇന്നലെ ഗ്രാമിന് 75 രൂപ വർധിച്ച് 7525 രൂപയും പവന് 600 രൂപ വർധിച്ച് 60200 രൂപയുമായി. ഒക്ടോബർ 31 രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപ, പവന് 59640 രൂപ എന്ന റെക്കോർഡാണ് തിരുത്തിയത്. പവന് ഈ മാസം ഇതുവരെയുള്ള വർധന 3000 രൂപ.

കൊച്ചി∙ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ് ഡോണൾഡ് ട്രംപ് നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾക്കു പിന്നാലെ രാജ്യാന്തര സ്വർണവില കുതിച്ചപ്പോൾ സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണവില ഇന്നലെ 60,000 രൂപയും കടന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 7,525 രൂപയും പവന് 600 രൂപ വർധിച്ച് 60,200 രൂപയുമായി. ഒക്ടോബർ 31 രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപ, പവന് 59640 രൂപ എന്ന റെക്കോർഡാണ് തിരുത്തിയത്. പവന് ഈ മാസം ഇതുവരെയുള്ള വർധന 3000 രൂപ.

18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 6205 രൂപയായി. ഇന്നു കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. വെള്ളിവില കൂടിയിട്ടുണ്ട്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ ഭരണം ഉറപ്പായതോടെ ഒറ്റ ദിവസം കൊണ്ട് 98 ഡോളർ വരെ ഇടിഞ്ഞ് 2,536 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണവില ട്രംപ് സ്ഥാനം ഏറ്റെടുത്ത ഉടൻ 43 ഡോളർ വർധിച്ച് ട്രോയ് ഔൺസിന് (31.1ഗ്രാം) 2750 ഡോളർ എന്ന നിരക്കിലേക്കു കുതിക്കുകയാണ് ചെയ്തത്.
കാനഡ, മെക്സിക്കോ, തുടങ്ങിയ രാജ്യങ്ങൾക്കു മേൽ 25% ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് സ്വർണവില കൂടാനിടയാക്കിയത്. ചൈനയ്ക്കു മേലും വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സൂചന ലഭിച്ചതോടെ ഡോളർ ഇൻഡക്സും ബോണ്ട് വരുമാനവും ഇടിഞ്ഞതാണ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തിയത്. ട്രംപിന്റെ ഇനി വരാൻ പോകുന്ന വാണിജ്യ നയങ്ങളും വിപണിയെ ബാധിക്കുമെന്ന ആശങ്കയിൽ വൻകിട നിക്ഷേപകർ ഒന്നടങ്കം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുകയാണ്.
ഇസ്രയേൽ– ഹമാസ് വെടിനിർത്തലോടെ സ്വർണവില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു വിപണിയെങ്കിലും അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ പെട്ടെന്നുള്ള നടപടികൾ വിപണിയെ സ്വാധീനിച്ചു. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്.
ആഭരണത്തിന് 65,000
ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ 8,150 രൂപ നൽകണം. ഒരു പവന്റെ ആഭരണത്തിന് 65,000 രൂപയ്ക്കു മുകളിലാകും വില. 60,200 രൂപയുടെ 3% ജിഎസ്ടിയും 5% പണിക്കൂലിയും പരിഗണിക്കുമ്പോഴാണിത്. 50 രൂപ എച്ച്‌യുഐഡി ചാർജും നൽകണം.
വില കൂടാനും കുറയാനും സാധ്യതകൾ
കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ15 ൽ നിന്ന് 6% ആക്കി കുറച്ചിരുന്നു. ഇത് ഇറക്കുമതി വർധിക്കാനും അതുവഴി വ്യാപാരക്കമ്മി ഉയരാനും ഇടയാക്കി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് റെക്കോർഡ് നിലവാരത്തിലെത്തി നിൽക്കുന്നതിനാൽ ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ബജറ്റിൽ തീരുവ ഉയർത്താനുള്ള സാധ്യതയുണ്ട്. നികുതി കൂടിയാൽ വിലയും ഉയരും.
ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നിലപാടുകളും ഡീഡോളറൈസേഷനെതിരെയുള്ള ശക്തമായ നടപടികളും ഡോളർ ഇൻഡക്സ് ഇനിയും ഉയരാനുള്ള സാധ്യതകളാണു സൂചിപ്പിക്കുന്നത്. ഡോളർ കരുത്തുകാട്ടുന്നത് രൂപയുടെ മൂല്യം ഇനിയും കുറയാനിടയാക്കും. സ്വർണത്തിന്റെ ഇറക്കുമതിച്ചെലവു കൂടുന്നത് ആഭ്യന്തര വിപണിയിൽ വില കൂട്ടും.
ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റം തുടർന്നാൽ രൂപയുടെ മൂല്യം വൻതോതിൽ ഇടിയാം. ഇതും സ്വർണവില കൂട്ടും. ക്രിപ്റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോയാൽ സ്വർണ വില വീണ്ടും ഉയരുമെന്നും 3000 ഡോളറിലേക്ക് എത്തുമെന്നുമാണ് പ്രവചനങ്ങൾ.
ട്രംപിന്റെ നയങ്ങൾ അമേരിക്ക–ചൈന വ്യാപാരയുദ്ധ സാഹചര്യങ്ങളിലേക്ക് എത്തിച്ചാൽ സ്വർണവിലയിൽ വലിയ ഉയർച്ചയ്ക്കു സാധ്യതയുണ്ട്. ഹമാസ്–ഇസ്രയേൽ വെടിനിർത്തലിനൊപ്പം റഷ്യ–യുക്രെയ്ൻ സംഘർഷത്തിനുകൂടി അയവു വന്നാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങലിനു കുറവു വന്നേക്കാം. ഇതു വില കുറയാനിടയാക്കും.
വലിയ തോതിൽ വില ഉയരുന്നതിനാൽ വൻകിട നിക്ഷേപകർ ലാഭമെടുക്കാനുള്ള സാധ്യതയുണ്ട്. വിൽപന നടന്നാൽ വില കുറയും. ബോണ്ട് വരുമാനം ഉയരുന്നതും പലിശ കുറയ്ക്കൽ വേഗം കുറയുന്നതും സ്വർണ ഡിമാൻഡ് കുറച്ചേക്കാം.
നിക്ഷേപം സുരക്ഷിതം
വില കുതിച്ചുയരുന്നതോടെ നിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങലിൽ വലിയ വർധനയുണ്ട്. ഗോൾഡ് ഇടിഎഫുകളിലുള്ള നിക്ഷേപം ഉയരുന്നു. കഴിഞ്ഞ വർഷം സ്വർണം നൽകിയ റിട്ടേൺ 36% ആണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business