സ്വർണത്തിന് ഇന്നും റെക്കോർഡ്; പലിശയ്ക്കെതിരെ വാളെടുത്ത് ട്രംപ്, ഡോളർ വീണു, പൊന്നു കുതിച്ചു

22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 1,325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി (silver) വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലെത്തി.
22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 1,325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി (silver) വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലെത്തി.
22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 1,325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി (silver) വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലെത്തി.
കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയിൽ സ്വർണം (Kerala Gold Price). ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് വില 7,555 രൂപയും പവന് 240 രൂപ ഉയർന്ന് 60,440 രൂപയുമായി. ഇക്കഴിഞ്ഞ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.
കനംകുറഞ്ഞ (light weight) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും (Gold) ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് സർവകാല റെക്കോർഡായ 6,230 രൂപയിലെത്തി. അതേസമയം, 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 1,325 രൂപ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വെള്ളി (silver) വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലെത്തി.
ജിഎസ്ടിയും പണിക്കൂലിയും ചേർന്നാൽ
സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി (gst), 53.10 രൂപ ഹോൾമാർക്ക് (HUID) ചാർജ്, പണിക്കൂലി (making charge) എന്നിവയും ബാധകമാണ്. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30% വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ 65,420 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് 8,178 രൂപയും. വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഇതു തിരിച്ചടി.
രാജ്യാന്തര വില മുന്നോട്ട്
രാജ്യാന്തര വിലയിലെ (spot gold price) വർധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഇന്നുവില ഔൺസിന് 2,752 ഡോളറിൽ നിന്നുയർന്ന് 2,777 ഡോളർ വരെയെത്തി. 2024 ഒക്ടോബർ 31ന് കുറിച്ച 2,790 ഡോളർ എന്ന റെക്കോർഡ് വൈകാതെ മറികടന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ വില വരുംദിവസങ്ങളിലും കൂടും.
ട്രംപിന്റെ പ്രഖ്യാപനം കരുത്ത്
സ്വർണത്തിന് കരുത്തായത് പലിശ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) പ്രഖ്യാപനമാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനോട് (Federal Reserve) അടിസ്ഥാന പലിശനിരക്ക് (Interest Rates) ഉടൻ കുറയ്ക്കാൻ താൻ ആവശ്യപ്പെടുമെന്ന് ട്രംപ് ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ (WEF25) ഓൺലൈനായി അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു. ലോകമെമ്പാടും പലിശഭാരം കുറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡും) താഴ്ന്നു. ഇതോടെ നിക്ഷേപകർ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് തിരിഞ്ഞു; വിലയും കയറുകയായിരുന്നു. 10-വർഷ ബോണ്ട് യീൽഡ് 4.64ൽ നിന്ന് 4.63 ശതമാനത്തിലേക്കും യുഎസ് ഡോളർ ഇൻഡക്സ് 108.17ൽ നിന്ന് 107.77ലേക്കുമാണ് താഴ്ന്നത്.
ആശ്വാസം പകർന്ന് രൂപ
ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം മെച്ചപ്പെട്ടത് ഇന്ത്യയിൽ സ്വർണവില ഇന്ന് വൻതോതിൽ കൂടുന്നതിന് തടയിട്ടു. ഇന്നത്തെ ആദ്യ സെഷനിൽ 18 പൈസ ഉയർന്ന് രൂപ 86.26ൽ എത്തി. ഡോളർ ശക്തമാകുമ്പോൾ ഇറക്കുമതിച്ചെലവ് വർധിക്കും; ഇത് ആഭ്യന്തര സ്വർണവില കൂടാനിടയാക്കും. ഡോളർ താഴ്ന്നതോടെ ഇറക്കുമതിച്ചെലവും കുറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business