കേന്ദ്രത്തിന് വീണ്ടും ‘ബംപറടിക്കും’; വമ്പൻ ലാഭവിഹിതം ഈ വർഷവും നൽകാൻ റിസർവ് ബാങ്ക്

കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ (RBI Dividend) നിന്ന് ഈ വർഷവും ‘ബംപർ ലോട്ടറി’ (bumper payout) അടിച്ചേക്കും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ (RBI Dividend) നിന്ന് ഈ വർഷവും ‘ബംപർ ലോട്ടറി’ (bumper payout) അടിച്ചേക്കും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം കോടി രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 1.5 ലക്ഷം കോടി രൂപയെങ്കിലും നൽകുമെന്നാണ് ക്വാണ്ട്ഇക്കോ റിസർച്ചിന്റെ പ്രതീക്ഷ.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) ലാഭവിഹിതമായി കേന്ദ്രത്തിന് റിസർവ് ബാങ്കിൽ നിന്നു ലഭിച്ചത് റെക്കോർഡ് 2.11 ലക്ഷം കോടി രൂപയാണ്. 2018-19ൽ ലഭിച്ച 1.76 ലക്ഷം കോടി രൂപയുടെ റെക്കോർഡ് കഴിഞ്ഞവർഷം തകർന്നു. 2022-23ൽ ലഭിച്ചത് 87,416 കോടി രൂപയായിരുന്നു.
കേന്ദ്രത്തിന് റിസർവ് ബാങ്ക് നൽകിയ ലാഭവിഹിതം
∙ 2018-19 : 1,76,051 കോടി രൂപ
∙ 2019-20 : 57,128 കോടി രൂപ
∙ 2020-21 : 99,122 കോടി രൂപ
∙ 2021-22 : 30,307 കോടി രൂപ
∙ 2022-23 : 87,416 കോടി രൂപ
∙ 2023-24 : 2,10,874 കോടി രൂപ
ബമ്പർ ലാഭവിഹിതം എങ്ങനെ?
വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പകൾ, നിക്ഷേപങ്ങൾ, ഡോളർ വിറ്റഴിക്കൽ എന്നിവ വഴിയാണ് റിസർവ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് (Revenue Surplus) കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്. ജിഡിപിയുടെ 0.1 മുതൽ 0.4% വരെയാണ് കീഴ്‍വഴക്കപ്രകാരം റിസർവ് ബാങ്ക് കൈമാറിയിരുന്ന സർപ്ലസ്. എന്നാൽ, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇത് 0.5-0.55% എന്ന ഉയർന്നതലത്തിലാണുള്ളത്.
മുൻകാലങ്ങളിൽ ഡോളറിന്റെ മൂല്യം കുറഞ്ഞുനിന്നപ്പോൾ റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിലേക്ക് വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയിരുന്നു. നിലവിൽ, രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാനായി ഡോളർ വൻതോതിൽ വിറ്റൊഴിയുകയും ചെയ്തു. കുറഞ്ഞനിരക്കിൽ വാങ്ങിയ ഡോളർ, ഇപ്പോൾ കൂടിയനിരക്കിൽ വിൽക്കാനായത് റിസർവ് ബാങ്കിന് നേട്ടമായിട്ടുണ്ട്. ഇതും ഉയർന്ന സർപ്ലസിന് വഴിയൊരുക്കുന്നു.
കേന്ദ്രത്തിന് വൻ ആശ്വാസം
റിസർവ് ബാങ്കിൽ നിന്ന് വൻതുക ലാഭവിഹിതം കിട്ടുന്നത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും. കടമെടുക്കുന്നത് കുറയ്ക്കാനും അതുവഴി ധനക്കമ്മി നിയന്ത്രിക്കാനും സർക്കാരിന് കഴിയും. ക്ഷേമ, വികസന പദ്ധതികൾക്ക് തുക വകയിരുത്താനും സർപ്ലസ് കൈമാറ്റം ഗുണം ചെയ്യും. പൊതുമേഖഖലാ ഓഹരി വിൽപന നീക്കം പ്രതീക്ഷയ്ക്കൊത്ത് നീങ്ങാത്ത സാഹചര്യത്തിലുമാണ് റിസർവ് ബാങ്കിന്റെ വക ‘ബംപർ’ എന്നതും കേന്ദ്രത്തിന് ആശ്വാസമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business