ചരിത്രത്തിലാദ്യം; രാജ്യാന്തര സ്വർണവില 2,900 ഡോളർ ഭേദിച്ചു, കേരളത്തിൽ ഇനി വില എങ്ങോട്ട്?

കേരളത്തിൽ ഇനിയും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി രാജ്യാന്തരവില ചരിത്രത്തിലാദ്യമായി 2,900 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം വൈകിട്ടോടെ ഔൺസിന് 2,906 ഡോളർ വരെയാണ് വില ഉയർന്നത്. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 2,886 ഡോളർ എന്ന റെക്കോർഡ് ഇനി പഴങ്കഥ.

കേരളത്തിൽ ഇനിയും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി രാജ്യാന്തരവില ചരിത്രത്തിലാദ്യമായി 2,900 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം വൈകിട്ടോടെ (6.50pm), ഔൺസിന് 2,908 ഡോളർ വരെയാണ് വില ഉയർന്നത്. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 2,886 ഡോളർ എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഇന്നു ഇതുവരെ മാത്രം ഔൺസിന് കൂടിയത് 44 ഡോളറിലധികം.
ഇതോടെ, നാളെയും കേരളത്തിൽ റെക്കോർഡ് തകർക്കാനുള്ള സാധ്യതയേറി. ഈ വർഷം ഇതിനകം തന്നെ 10ലേറെ തവണ സ്വർണവില റെക്കോർഡ് പുതുക്കിക്കഴിഞ്ഞു. ഏതാനും ദിവസങ്ങളായി അനുദിനം റെക്കോർഡ് തകർക്കുകയുമാണ്. ഇന്ന് കേരളത്തിൽ വില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്ന് സർവകാല റെക്കോർഡ് കുറിച്ചിരുന്നു.
രാജ്യാന്തരവിലയുടെ നിലവിലെ കുതിപ്പ് പരിഗണിച്ചാൽ, നാളെ കേരളത്തിൽ ഗ്രാം വില 8,000 രൂപയും പവൻവില 64,000 രൂപയും എന്ന നാഴികക്കല്ല് മറികടക്കും. ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവില നിലവിൽ ജിഎസ്ടിയും പണിക്കൂലിയും (മിനിമം 5% പ്രകാരം) ഹോൾമാർക്ക് ചാർജും ചേർന്ന് 69,000 രൂപ കടന്നിട്ടുണ്ട്. ഇത് വൈകാതെ 70,000 രൂപ കടക്കുമെന്ന ആശങ്ക ശക്തം.
രാജ്യാന്തരവില 2025 അവസാനപാദത്തോടെ 3,000 ഡോളർ ഭേദിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. അങ്ങനെയെങ്കിൽ നികുതിയോ പണിക്കൂലിയോ ഉൾപ്പെടാത്തെ തന്നെ പവന് വില 70,000 രൂപ മറികടന്നേക്കാം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ‘തീരുവ’ നിലപാടുകളാണ് സ്വർണത്തിന്റെ വിലക്കുതിപ്പിന് കളമൊരുക്കുന്നത്. വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business