എന്റെ... പൊന്നോ! സ്വർണവിലയെ ‘കത്തിച്ച്’ ട്രംപിന്റെ ചുങ്കപ്പിടിവാശി; പവന് 880 രൂപ കുതിപ്പ്, രാജ്യാന്തരവില 3,000 ഡോളറിലേക്ക്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. 2025ന്റെ അവസാനം മാത്രം ഔൺസിന് 3,000 ഡോളറിലേക്ക് എത്തുമെന്ന് കരുതിയ രാജ്യാന്തരവില, ഇപ്പോഴേ 2,990.47 ഡോളർ തൊട്ടു. ഇന്നുമാത്രം മുന്നേറ്റം 50 ഡോളറിലധികം.
കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ; പവന് 880 രൂപയും. ഏറെക്കാലത്തിനു ശേഷമാണ് ഒറ്റദിവസം വില ഇത്ര കൂടുന്നത്. ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയിലുമാണ് ഇന്നു വ്യാപാരം. ഇന്നലെ രേഖപ്പെടുത്തിയ പവന് 64,960 രൂപയും ഗ്രാമിന് 8,120 രൂപയുമെന്ന റെക്കോർഡ് തകർന്നു. ഇന്നലെയായിരുന്നു പവൻ 65,000 രൂപയും ഗ്രാം 8,100 രൂപയും ആദ്യമായി ഭേദിച്ചത്.
18 കാരറ്റും വെള്ളിയും
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 6,785 രൂപയാണ്. കൂടിയത് 90 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില 90 രൂപ ഉയർത്തി 6,770 രൂപയും.
കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. സ്വർണത്തിനൊപ്പം വെള്ളിവിലയും കുതിക്കുകയാണ്. ഗ്രാമിന് രണ്ടുരൂപ വർധിച്ച് വില 110 രൂപയായി. പാദസരം, അരഞ്ഞാണം എന്നിങ്ങനെ വെള്ളിയാഭരണങ്ങളും വെള്ളിയിൽ തീർത്ത പാത്രങ്ങൾ, വിഗ്രഹങ്ങൾ, പൂജാസാമഗ്രികൾ എന്നിവയും വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി പ്രയോജനപ്പെടുത്തുന്നവർക്കും തിരിച്ചടിയാണ് ഈ വിലക്കയറ്റം.
ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും നിരാശ
സ്വർണവില റെക്കോർഡുകൾ തകർത്ത് കുതിപ്പുതുടങ്ങിയതോടെ നിരാശയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. വിലവർധന വ്യാപാരത്തെ ബാധിക്കുന്നുണ്ട്. വിവാഹ ആവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് കൂടുതൽ തിരിച്ചടി. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും മിനിമം 5% പണിക്കൂലിയും ചേരുമ്പോൾ തന്നെ ഒരു പവൻ ആഭരണവില ഇന്ന് 71,261 രൂപയാണ്. അതായത്, രണ്ടുപവന്റെ മാല വാങ്ങാൻ പോലും ഒന്നരലക്ഷം രൂപയ്ക്കടുത്താകും. ഒരു ഗ്രാം സ്വർണാഭരണത്തിനു വാങ്ങൽ വില 8,908 രൂപയും.
കൂട്ടക്കുഴപ്പത്തിലാക്കിയത് ട്രംപ്
ട്രംപിന്റെ തീരുവനയം ആഗോള വാണിജ്യ, നയതന്ത്ര ബന്ധങ്ങളെ കൂട്ടക്കുഴപ്പത്തിലാക്കുകയും യുഎസ് ഓഹരി വിപണികൾ തകരുകയും ചെയ്തതോടെ, ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റിയതാണ് വിലക്കുതിപ്പിനു വഴിവച്ചത്. പുറമേ, യുഎസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകളും സ്വർണത്തിനു ഊർജമാകുന്നു.
ഔൺസിന് 2,979 ഡോളറിൽ നിന്ന് രാജ്യാന്തരവില 2,990 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ഇന്ത്യയിൽ വില കുതിക്കാനുള്ള കാരണമാണ്. യുക്രെയ്നുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന യുഎസിന്റെ നിർദേശത്തെ റഷ്യ അനുകൂലിക്കുന്നത് സ്വർണവിലയുടെ മുന്നേറ്റത്തിന്റെ ആക്കംകുറച്ചു. വെടിനിർത്തൽ സ്വീകാര്യമല്ലെന്നായിരുന്നു റഷ്യയുടെ നിലപാടെങ്കിൽ സ്വർണവില ഇതിലുമേറെ ഇന്നു കൂടുമായിരുന്നു.
യൂറോപ്പിൽ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും ട്രംപ് കനത്ത ഇറക്കുമതി തീരുവ കൂട്ടിയതിനെ, യൂറോപ്പ്യൻ രാജ്യങ്ങൾ തിരിച്ചടിച്ചത് അമേരിക്കൻ വിസ്കിക്കുമേൽ 50% ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടാണ്. ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ യൂറോപ്പിന്റെ വൈനിനും സ്പിരിറ്റിനും 200% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണമുഴക്കി. ഇതോടെയാണ് ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന ഭീതി ഉയർന്നതും നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റിയതും വില കൂടിയതും.
രാജ്യാന്തരവില 3,000 ഡോളർ ഉടൻ ഭേദിക്കുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. 3,050 മാർക്കിലേക്കാണ് അടുത്ത ലക്ഷ്യമെന്ന് നിരീക്ഷകർ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വൈകാതെ 66,000 രൂപ മറികടക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business