തീരുവയ്ക്കു തിരിച്ചടി തീരുവ; ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ ∙ ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തി. അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ചൈനയുമായി വ്യാപാര കരാറിലേർപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോടു

വാഷിങ്ടൻ ∙ ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തി. അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ചൈനയുമായി വ്യാപാര കരാറിലേർപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്.
തീരുവ ചുമത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതുതന്നെയാണു ചെയ്യാൻ പോകുന്നത്’– ട്രംപ് പറഞ്ഞു.
‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചുള്ള പരിഗണന’ എന്ന് നിയുക്ത വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രതികരിച്ചു.