അത് നടന്നാൽ പ്രവാസി വരുമാനം കുതിച്ചുയരും; ഡോളറിനെ തൊട്ടാൽ തീക്കളിയെന്ന് ട്രംപ്; വരും 100% നികുതി? ഇന്ത്യ പറഞ്ഞു: ‘ആ നീക്കത്തിനില്ല’
ഇന്ത്യയടക്കമുള്ള 9 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ? ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും കൊമ്പ് ഒടിയുമോ? റഷ്യയായിരിക്കുമോ ചൈനയായിരിക്കുമോ ബ്രിക്സ് കറൻസി രൂപീകരണത്തിനു നേതൃത്വം നൽകുക? പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളും ഇറക്കുമതിക്കാരും ബ്രിക്സ് കറൻസിയിലേക്കു മാറിയാൽ ഡോളറിന്റെ ഭാവി എന്താകും? അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളെ ഇനി ലോകരാജ്യങ്ങൾ പേടിക്കേണ്ട എന്നാണോ? ബ്രിക്സ് കറൻസി രൂപീകരണം എന്നു കേൾക്കുമ്പോൾത്തന്നെ ഉയരുന്നത് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്. എന്തായാലും ഡോളറിനെ തൊട്ടുകളിച്ചാൽ ആ കൈ ഞാനങ്ങു വെട്ടുമെന്ന തരത്തിലുള്ള മറുപടിയുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഡോളറിന്റെ ശോഭ കെടുത്തുന്ന എന്തു നടപടി ബ്രിക്സ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാലും അക്കളി തീക്കളിയെന്നാണു മുന്നറിയിപ്പ്. ഇറക്കുമതി നികുതി 100 ശതമാനം
ഇന്ത്യയടക്കമുള്ള 9 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ? ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും കൊമ്പ് ഒടിയുമോ? റഷ്യയായിരിക്കുമോ ചൈനയായിരിക്കുമോ ബ്രിക്സ് കറൻസി രൂപീകരണത്തിനു നേതൃത്വം നൽകുക? പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളും ഇറക്കുമതിക്കാരും ബ്രിക്സ് കറൻസിയിലേക്കു മാറിയാൽ ഡോളറിന്റെ ഭാവി എന്താകും? അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളെ ഇനി ലോകരാജ്യങ്ങൾ പേടിക്കേണ്ട എന്നാണോ? ബ്രിക്സ് കറൻസി രൂപീകരണം എന്നു കേൾക്കുമ്പോൾത്തന്നെ ഉയരുന്നത് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്. എന്തായാലും ഡോളറിനെ തൊട്ടുകളിച്ചാൽ ആ കൈ ഞാനങ്ങു വെട്ടുമെന്ന തരത്തിലുള്ള മറുപടിയുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഡോളറിന്റെ ശോഭ കെടുത്തുന്ന എന്തു നടപടി ബ്രിക്സ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാലും അക്കളി തീക്കളിയെന്നാണു മുന്നറിയിപ്പ്. ഇറക്കുമതി നികുതി 100 ശതമാനം
ഇന്ത്യയടക്കമുള്ള 9 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ? ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും കൊമ്പ് ഒടിയുമോ? റഷ്യയായിരിക്കുമോ ചൈനയായിരിക്കുമോ ബ്രിക്സ് കറൻസി രൂപീകരണത്തിനു നേതൃത്വം നൽകുക? പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളും ഇറക്കുമതിക്കാരും ബ്രിക്സ് കറൻസിയിലേക്കു മാറിയാൽ ഡോളറിന്റെ ഭാവി എന്താകും? അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളെ ഇനി ലോകരാജ്യങ്ങൾ പേടിക്കേണ്ട എന്നാണോ? ബ്രിക്സ് കറൻസി രൂപീകരണം എന്നു കേൾക്കുമ്പോൾത്തന്നെ ഉയരുന്നത് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്. എന്തായാലും ഡോളറിനെ തൊട്ടുകളിച്ചാൽ ആ കൈ ഞാനങ്ങു വെട്ടുമെന്ന തരത്തിലുള്ള മറുപടിയുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഡോളറിന്റെ ശോഭ കെടുത്തുന്ന എന്തു നടപടി ബ്രിക്സ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാലും അക്കളി തീക്കളിയെന്നാണു മുന്നറിയിപ്പ്. ഇറക്കുമതി നികുതി 100 ശതമാനം
ഇന്ത്യയടക്കമുള്ള 9 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ? ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും കൊമ്പ് ഒടിയുമോ? റഷ്യയായിരിക്കുമോ ചൈനയായിരിക്കുമോ ബ്രിക്സ് കറൻസി രൂപീകരണത്തിനു നേതൃത്വം നൽകുക? പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളും ഇറക്കുമതിക്കാരും ബ്രിക്സ് കറൻസിയിലേക്കു മാറിയാൽ ഡോളറിന്റെ ഭാവി എന്താകും? അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളെ ഇനി ലോകരാജ്യങ്ങൾ പേടിക്കേണ്ട എന്നാണോ?
ബ്രിക്സ് കറൻസി രൂപീകരണം എന്നു കേൾക്കുമ്പോൾത്തന്നെ ഉയരുന്നത് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്. എന്തായാലും ഡോളറിനെ തൊട്ടുകളിച്ചാൽ ആ കൈ ഞാനങ്ങു വെട്ടുമെന്ന തരത്തിലുള്ള മറുപടിയുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഡോളറിന്റെ ശോഭ കെടുത്തുന്ന എന്തു നടപടി ബ്രിക്സ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാലും അക്കളി തീക്കളിയെന്നാണു മുന്നറിയിപ്പ്. ഇറക്കുമതി നികുതി 100 ശതമാനം ആക്കുമെന്നും വിരട്ടലുണ്ട്. എന്തായാലും ട്രംപിന്റെ വിരട്ടലിൽ ഏഷ്യൻ കറൻസികളെല്ലാം ഒന്നു പേടിച്ചിട്ടുണ്ട്.
നാണ്യ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച തുടരുകയണ്. ഡോളറിനെതിരെ മൂല്യം 84.86 വരെയെത്തി. ഏഷ്യൻ കറൻസികൾക്കെല്ലാം രൂപയേക്കാൾ ക്ഷീണമുണ്ട്. ബ്രിക്സ് കറൻസി ശരിക്കും വരുമോ? വന്നാൽ ഡോളറിനെന്തു പറ്റും? രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളറിനെ ഒഴിവാക്കാനാകുമോ? 100 ശതമാനം ഇറക്കുമതി നികുതി ട്രംപിനു നടപ്പാക്കാനാകുമോ? വിശദമായി പരിശോധിക്കാം.
∙ ട്രംപിന്റെ ഭീഷണി
രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളറിനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായാൽ ഉൽപന്നങ്ങൾക്ക് അമേരിക്ക 100% ഇറക്കുമതി നികുതി ചുമത്തുമെന്നാണ് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങളെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. 2009ലാണ് ഈ രാജ്യങ്ങൾ ചേർന്ന് ബ്രിക്സ് എന്ന വ്യാപാരക്കൂട്ടായ്മയ്ക്കു രൂപം നൽകിയത്. യുഎസ് ഡോളറിനു പകരം സ്വന്തമായി കറൻസിക്കു രൂപം നൽകാൻ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ആലോചന തുടങ്ങിയിട്ട് നാളുകളേറെയായി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണ് ബ്രിക്സ് കറൻസി എന്ന ആശയം ആദ്യം കൊണ്ടുവരുന്നത്. എന്നാൽ, ബ്രിക്സ് കറൻസി രൂപീകരണത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ കാര്യമായി മിണ്ടിയിട്ടില്ല. ചർച്ചകളിൽ ഇന്ത്യ പങ്കുചേർന്നിട്ടുമില്ല. പുതിയ കറൻസി ഉണ്ടാക്കുകയോ മറ്റേതെങ്കിലും കറൻസി തിരഞ്ഞെടുക്കുകയോ ചെയ്യില്ലെന്ന ഉറപ്പ് ബ്രിക്സ് രാജ്യങ്ങൾ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു വിരുദ്ധമായി നീക്കം നടത്തുന്നവർ അമേരിക്കൻ വിപണിയിൽനിന്നു പുറത്തുപോകേണ്ടി വരുമെന്നും പറഞ്ഞു. ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്ന ഡീഡോളറൈസേഷന് ബ്രിക്സ് ആലോചിക്കുന്നുണ്ടെങ്കിലും സ്വന്തമായി കറൻസി എന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.
∙ ഡോളർ ആശ്രിതത്വം
രാജ്യാന്തരതലത്തിൽ കയറ്റുമതിയും ഇറക്കുമതിയും (വാണിജ്യ ഇടപാടുകൾ) ഇപ്പോൾ നടത്തുന്നത് ഭൂരിഭാഗവും അമേരിക്കൻ ഡോളർ അധിഷ്ഠിതപ്പെടുത്തിയാണ്. ബാക്കി യൂറോ, ബ്രിട്ടിഷ് പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയ കറൻസികളിലും. ആഗോള കറൻസി എന്ന സ്ഥാനവും അമേരിക്കൻ ഡോളറിനുണ്ട്. എന്നാൽ കുറച്ചുനാളുകളായി ഡോളറിന്റെ അപ്രമാദിത്തം തകരാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പല കോണുകളിൽ നിന്നു വരുന്നുണ്ട്. യുക്രെയ്ൻ –റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ മേൽ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായി അമേരിക്കൻ ഡോളറിൽ ഉള്ള ഇടപാടുകൾ നിരോധിക്കപ്പെട്ടു.
കയറ്റുമതി/ഇറക്കുമതി അടങ്ങുന്ന എല്ലാ ഇടപാടുകൾക്കും (എല്ലാ രാജ്യങ്ങളുമായും) ഇന്ത്യൻ രൂപയിൽ ഇൻവോയ്‌സ് അഥവാ ബില്ല് ചെയ്യാമെന്ന നയം റിസർവ് ബാങ്ക് കൊണ്ടുവന്നിട്ടുണ്ട്. രൂപയുടെ ഗ്ലോബലൈസേഷൻ ലക്ഷ്യംവച്ചുകൊണ്ടുള്ള നടപടിയായിരുന്നു ഇത്. റഷ്യയുമായുള്ള എണ്ണ വാങ്ങലിൽ രൂപ ഉപയോഗിക്കുന്നുണ്ട്. രാജ്യാന്തര വ്യാപാരത്തിൽ അമേരിക്കയ്ക്കു വലിയ മേൽക്കോയ്മയുണ്ടെങ്കിലും റഷ്യ–യുക്രെയ്ൻ യുദ്ധത്തിനുശേഷം ഡോളറിലുള്ള ആകെ വ്യാപാരത്തിൽ കുറവു വന്നിട്ടുണ്ട്. റഷ്യയെ സ്വിഫ്റ്റിനു (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്) പുറത്താക്കിയതും ഇതിനു കാരണമായി.
∙ ഡോളറിനു പകരം സ്വർണം
ലോകരാജ്യങ്ങളുടെ വിദേശനാണ്യ കരുതൽശേഖരത്തിൽ കൂടുതലും അമേരിക്കൻ ഡോളറാണ്. നമ്മുടെ റിസർവ് ബാങ്കിലുമുണ്ട് വലിയ ഡോളർ ശേഖരം. റഷ്യയ്ക്കുമുണ്ടായിരുന്നു ഇത്തരം ഡോളർ കരുതൽ ശേഖരം. എന്നാൽ യുദ്ധം തുടങ്ങിയതോടെ അമേരിക്ക ഇതു മരവിപ്പിച്ചു. അങ്ങനെ റഷ്യൻ കേന്ദ്ര ബാങ്കിൽ ഏതാണ്ട് 30,000 കോടി ഡോളർ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലായി. ലോക കേന്ദ്രബാങ്കുകളൊക്കെ ഈ സമയത്ത് റിസർവിലേക്ക് കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചു. ചൈനയുൾപ്പെടെ വൻതോതിൽ സ്വർണശേഖരം കൂട്ടി. ആഗോള തലത്തിൽ ഇങ്ങനെ ഡിമാൻഡ് ഉയർന്നപ്പോൾ സ്വർണവില കുതിച്ചു കയറി.
എങ്കിലും സ്വർണം കുതിച്ചുകയറിയപ്പോഴും ഡോളറിന്റെ കരുത്തു ചോർന്നില്ല. ഡോളർ ഇൻഡെക്സ് കുതിക്കുക തന്നെയായിരുന്നു. 2023 നവംബറിൽ ഡോണൾഡ് ട്രംപിന് രണ്ടാം ടേം ഉറപ്പാക്കിയ തിരഞ്ഞെടുപ്പ് ഫലത്തോടെ ഡോളർ വീണ്ടും കരുത്തുകൂട്ടുകയാണ്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ നയങ്ങൾ ഡോളറിന്റെ ശക്തി ഇനിയും കൂടാനേ ഇടയാക്കൂ എന്നാണ് അനുമാനം.
∙ ബ്രിക്സ് കറൻസി വരുമോ?
ഡോളറിനോടുള്ള അമിത ആശ്രിതത്വം കുറയ്ക്കുകയാണ് ബ്രിക്സ് കറൻസി എന്ന ആലോചനയ്ക്കു വഴിവച്ചത്. സ്വിഫ്റ്റിൽ നിന്നു റഷ്യയെ ഒഴിവാക്കിയതിനുശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണ് ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് പൊതുവായ കറൻസി രൂപീകരിക്കണമെന്ന ആശയം കൊണ്ടുവന്നത്. 2022ലെ ബ്രിക്സ് സമ്മേളനത്തിൽ പുട്ടിൻ ഈ ആവശ്യം ചർച്ചയ്ക്കു വച്ചു. 2023ലെ സമ്മേളനത്തിൽ ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാൻസിയോ ലുല ഡി സിൽവയും ബ്രിക്സ് കറൻസി എന്ന നിർദേശം ഉന്നയിച്ചു. 2024ലെ റഷ്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയിലാണ്കറൻസി ചർച്ചകൾ സജീവമായത്.
ലോകവിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും കൈയാളുന്ന രാജ്യങ്ങളുടെ കൂട്ടായ്മ എന്നതാണ് ബ്രിക്സിന്റെ പ്രധാന്യം വർധിപ്പിക്കുന്നത്. റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിക്കിടെ പുട്ടിൻ സിംപോളിക് ബ്രിക്സ് കറൻസി അവതരിപ്പിക്കുക കൂടി ചെയ്തു. ബ്രിക്സ് രാജ്യങ്ങളുടെ പതാകയുള്ളതായിരുന്നു കറൻസി നോട്ട്. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പുതിയ കറൻസി എന്ന ആശയം കൂടുതൽ സജീവമായ ചർച്ചയ്ക്കു വന്നു. ട്രംപിനെ ചൊടിപ്പിച്ചതും ഈ ചർച്ചകളാണ്. പുതിയ കറൻസി അവതരിപ്പിക്കുകയോ ഡോളറിനു ബദലായി വരുന്ന കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്താൽ 100% ഇറക്കുമതി നികുതി എന്നാണ് ട്രംപ് പറയുന്നത്.
∙ ഇന്ത്യയുടെ നിലപാട്
ഇതുവരെ ബ്രിക്സ് കറൻസിയെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ത്യ നിലപാട് അറിയിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നിലപാട് വ്യക്തമാക്കുകയാണ്. അങ്ങനെയൊരു ആലോചനയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഡോളറിനെതിരെ ഒരു കറൻസി എന്ന ചർച്ചകൾ തൽക്കാലമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡോണൾഡ് ട്രംപുമായി മികച്ച വ്യക്തിബന്ധമാണുള്ളത്. ട്രംപിന്റെ ആദ്യ ടേമിലും ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സിൽ ഇതുവരെ കറൻസി രൂപീകരണ ചർച്ചകൾ നടന്നിട്ടില്ല. ഡീഡോളറൈസേഷൻ പദ്ധതി ഇന്ത്യയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസും ഡോളറിനെ ദുർബലപ്പെടുത്തി പകരം കറൻസി കൊണ്ടുവരാനുള്ള പദ്ധതി ഇപ്പോൾ ഇന്ത്യയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിക്സ് കറൻസിയോട് ഇന്ത്യയ്ക്ക് അനുകൂല നിലപാടില്ലെങ്കിലും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താമെന്ന് ഇന്ത്യ ബ്രിക്സ് സമ്മേളനങ്ങളിൽ തുടർച്ചയായി നിർദേശിക്കുന്നുണ്ട്.
∙ ഡോളറെന്ന ആഗോള കറൻസി
രണ്ടാംലോക മഹായുദ്ധത്തിനു ശേഷമാണ് ആഗോള കറൻസിയായി അമേരിക്കൻ ഡോളർ മാറുന്നത്. ബ്രട്ടൻവുഡ് ഉടമ്പടിയിൽ ആഗോള കരുതൽ കറൻസിയായി യുഎസ് ഡോളറിനെ അംഗീകരിച്ചു. ഇന്ന് ലോകരാജ്യങ്ങളുടെ കരുതൽ ശേഖരമെടുത്താൽ 60 ശതമാനത്തോളം അമേരിക്കൻ ഡോളറിലാണ്. ഡോളർ നൽകിയാണ് നാം ക്രൂഡ്ഓയിൽ ഇറക്കുമതി ചെയ്യുന്നത്. 1970കളിൽ എണ്ണ കയറ്റുമതി രാജ്യങ്ങളുമായി വിലയും വ്യാപാരവും ഡോളറിലാക്കണമെന്ന കരാറിലെത്തിയിരുന്നു. എണ്ണയ്ക്ക് ഡോളർ എന്ന ഈ രീതി പെട്രോഡോളർ സമ്പ്രദായമെന്നു കൂടി അറിയപ്പെടുന്നുണ്ട്.
ഇത് ഡോളറിന്റെ ഡിമാൻഡ് വൻതോതിൽ ഉയർത്തി. രാജ്യാന്തര വിപണിയിൽ സ്വർണം, വെള്ളി, പ്ലാറ്റിനം അടക്കമുള്ള മൂല്യമേറിയ ലോഹങ്ങളുടെയെല്ലാം വിലയും വ്യാപാരവും ഡോളറിലാണ്. ഡോളറിലുള്ള അതിർത്തി കടന്നുള്ള സംവിധാനങ്ങൾക്ക് സ്വിഫ്റ്റ് പോലുള്ള സംവിധാനങ്ങളും ഡോളറിന്റെ കരുത്തു കൂട്ടി. ലോകകറൻസിയായി അമേരിക്കൻ ഡോളർ നിലനിൽക്കുന്നത് ആഗോളസമ്പദ്‌വ്യവസ്ഥയിൽ അമേരിക്കയുടെ ശക്തി കൂട്ടുന്നുണ്ട്. ഡോളർ ആശ്രിതത്വം അതുകൊണ്ടുതന്നെ ഒരു പരിധിവരെ അമേരിക്കൻ ആശ്രിതത്വവും ലോക സമ്പദ്‌വ്യവസ്ഥയിൽ അമേരിക്കയുടെ മേൽക്കോയ്മയെ അംഗീകരിക്കലുമാണ്.
സ്വിഫ്റ്റിൽനിന്നു പുറത്താക്കിയപ്പോൾ റഷ്യയുടെ കരുതൽ ശേഖരവും കമ്പനികളുടെ നിക്ഷേപവുമെല്ലാം അമേരിക്ക മരവിപ്പിക്കുകയാണുണ്ടായത്. രാജ്യാന്തര വ്യാപാരം നടത്താൻ ഇതു തടസ്സമാകും. ഇത്തരത്തിൽ ഇറാനെയും അമേരിക്ക ഉപരോധിച്ചിട്ടുണ്ട്. ഡോളറിനെ ആയുധമാക്കുകയാണ് അമേരിക്കയെന്ന് അന്ന് പുട്ടിൻ പറഞ്ഞിട്ടുണ്ട്. ചൈനയ്ക്കും ഏതാണ്ടു സമാന നിലപാടാണ്. അതുകൊണ്ടുതന്നെ ഡോളറിനെതിരെയുള്ള ശ്രമങ്ങളിൽ ചൈന മുൻനിരയിലുണ്ട്. സ്വിഫ്റ്റിനു പകരം ക്രോസ് ബോർഡർ ഇന്റർബാങ്ക് പേയ്മെന്റ് സിസ്റ്റം ചൈന ആരംഭിച്ചു. ബ്രിക്സിന്റെ ന്യൂ ഡവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനവും ചൈനയിലാണ്.
∙ ട്രംപ് എതിർക്കുന്നതെന്തുകൊണ്ട്?
ബ്രിക്സ് രാജ്യങ്ങൾ ചേർന്നു കറൻസിയുണ്ടാക്കനുള്ള ശ്രമങ്ങളെ ട്രംപ് എതിർക്കുന്നതിന്റെ പ്രധാന കാരണം ഡോളറിന്റെ ശക്തിചോരുമോ എന്ന ഭയമാണ്. ഡിമാൻഡ് ഉയർന്നു നിൽക്കുമ്പോഴാണ് ഡോളറിന്റെ മൂല്യമുയരുന്നത്. ലോകവ്യാപാരത്തിന്റെ 36% കൈകാര്യം ചെയ്യുന്ന ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്ന ബ്രിക്സ് കൂട്ടായ്മ പുതിയ കറൻസി രൂപീകരിച്ച് വ്യാപാരത്തിനുപയോഗിച്ചാൽ ഡോളറിന്റെ ഡിമാൻഡ് കുത്തനെ കുറയും. അമേരിക്കയുടെ ഉപരോധശക്തിയെയും അതു ദുർബലപ്പെടുത്തും. ഡോളറിന്റെ മൂല്യവും ഡിമാൻഡും കുറയുന്നത് യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
കരുതൽധനമായും വിദേശ ഇടപാടുകൾക്കുമാണ് രാജ്യങ്ങൾ ഡോളർ സ്വരൂപിക്കുന്നത്. ബ്രിക്സ് കറൻസി വന്നാൽ പല രാജ്യങ്ങളും ഇപ്പോഴത്തെ അളവിൽ ഡോളർ കരുതൽശേഖരം നിലനിർത്താനുള്ള സാധ്യതയില്ല. ഉയർന്ന ഡോളർ ഡിമാൻഡ് കുറഞ്ഞ പലിശയ്ക്കു കടം വാങ്ങാനും അമേരിക്കയെ സഹായിക്കുന്നുണ്ട്. 2000ന്റെ തുടക്കത്തിൽ രാജ്യങ്ങളുടെ കരുതൽധനശേഖരം 70% ഡോളറിലായിരുന്നു. എന്നാൽ 2022ലെ കണക്കുപ്രകാരം ഇത് 58% ആയി കുറഞ്ഞു. ഡോളറിന്റെ കരുത്തു കുറഞ്ഞാൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ അമേരിക്കയുടെ മേൽക്കോയ്മ കുറയും. ഈ ഭയമാണ് 100% നികുതി തുടങ്ങിയ ഭീഷണികളുമായി രംഗത്തെത്താൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്.
∙ 100% നികുതി പ്രായോഗികമോ?
പ്രായോഗികമല്ലെന്നും യുഎസ് ഇക്കണോമിയെ തകർക്കുമെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ആഗോള വ്യാപാര സംവിധാനത്തെ തന്നെ 100 ശതമാനം നികുതി ഏർപ്പെടുത്തൽ താറുമാറാക്കുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റിവ് വ്യക്തമാക്കുന്നു. അമേരിക്കയിലെ വ്യാപാരികളെ ഇതു ബാധിക്കും. ഉപയോക്താക്കളെയും. വിലക്കയറ്റമാകും പ്രധാന അനന്തരഫലം. ഇത് പണപ്പെരുപ്പം ഉയർത്തുകയും സമ്പദ്‌വ്യവസ്ഥയ്ക്കു ഭീഷണിയാകുമെന്നും ഇവർ നിരീക്ഷിക്കുന്നു. ഡോളർ ആശ്രിതത്വം കുറയ്ക്കാൻ ആഗോളവ്യാപാരങ്ങൾക്ക് ലോക്കൽ കറൻസി കൂടുതലായി ഉപയോഗിക്കാനാണ് ഇവർ ഇന്ത്യയോട് പറയുന്നത്.
∙ രൂപയ്ക്കു ക്ഷീണം തന്നെ
എന്തായാലും ട്രംപിന്റെ രണ്ടാം ടേം ഉറപ്പായതുമുതൽ രൂപയ്ക്കു കനത്ത ക്ഷീണം തന്നെയാണ്. അനുദിനം മൂല്യമിടിയുന്നു. പെട്രോളിയം വില ഉയരുകയും ഡോളർ ശക്തമാവുകയും രൂപ വീഴുകയും ചെയ്യുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കാകെ അശുഭ സൂചനയാണു നൽകുന്നത്. എന്നാൽ രൂപയുടെ മൂല്യം കുറയുമ്പോൾ കയറ്റുമതി മേഖലകൾ അതു നേട്ടമാക്കുന്നുണ്ട്. ഐടി, ഫാർമ, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകൾക്കു ഡോളർ ശക്തിപ്പെടുന്നതാണു ഗുണകരം. വിദേശികൾക്ക് ഇന്ത്യയിലേക്കു വരാനുള്ള ചെലവു കുറയുമെന്നതിനാൽ ടൂറിസത്തിനും നേട്ടമാണ്.
നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വരുമാനവും സമ്പാദ്യവും വർധിക്കും. എണ്ണ ഇറക്കുമതി ചെലവേറുമെന്നതാണ് രൂപയുടെ മൂല്യത്തകർച്ചകൊണ്ട് രാജ്യത്തിനുണ്ടാകുന്ന ഏറ്റവും വലിയ ദോഷം. ഇറക്കുമതിച്ചെലവേറുന്നതു രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും ഇത് വളർച്ചയെ പിന്നോട്ടടിക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് ഇറക്കുമതിച്ചെലവു കൂടുതലും കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറവുമാണ്. രൂപ ഇടിയുമ്പോൾ ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വിടവ് വർധിക്കും.