അപകടം മുന്നിൽക്കണ്ട് ‘ബ്രിക്സ് കറൻസി’; യുഎസ് ഡോളറിനെ വീഴ്ത്താൻ റഷ്യ-ചൈന ‘കെണി’; കൂടെ ഇന്ത്യയും
രാജ്യാന്തര വിപണിയിൽ യുഎസും ചൈനയും തമ്മിൽ വൻ വ്യാപാരയുദ്ധം തുടരുകയാണ്. യുഎസിനെ നേരിടാൻ ചൈനയും ഒപ്പം റഷ്യയും വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഡോളറിനെ വീഴ്ത്തി ലോക വിപണി പിടിച്ചെടുക്കാൻ റഷ്യയും ചൈനയും സഖ്യകക്ഷികളും ശക്തമായിത്തന്നെ കളത്തിലുണ്ട്, പ്രതിരോധിക്കാൻ യുഎസും. ഉഭയകക്ഷി വ്യാപാര പ്രതിസന്ധികളെ നേരിടാൻ റഷ്യ–ചൈന കൂട്ടുക്കെട്ട് യുഎസ് ഡോളറിനെ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. പകരം അവരുടെ സ്വന്തം കറൻസികളായ യുവാനും റൂബിളും ഉപയോഗിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പണമിടപാടുകളിൽ 90 ശതമാനത്തിലധികം അവരുടെ ദേശീയ കറൻസികളിലാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും വ്യക്തമാക്കിക്കഴിഞ്ഞു. 78 വർഷമായി യുഎസാണ് രാജ്യാന്തര സാമ്പത്തിക സംവിധാനങ്ങളെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ശരിക്കും ഏകാധിപത്യ നേതൃത്വമെന്ന് പറയാം. ഡോളറിനെതിരെ രംഗത്തിറങ്ങാൻ മുൻനിര രാജ്യങ്ങൾ പോലും മറന്നുപോയി, രംഗത്തിറങ്ങിയവരെ തകർക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) മാത്രമാണ് അന്നും ഇന്നും കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുള്ളത്. യുഎസ് ഡോളറിനെ ലോക കരുതൽ കറൻസിയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണ്
രാജ്യാന്തര വിപണിയിൽ യുഎസും ചൈനയും തമ്മിൽ വൻ വ്യാപാരയുദ്ധം തുടരുകയാണ്. യുഎസിനെ നേരിടാൻ ചൈനയും ഒപ്പം റഷ്യയും വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഡോളറിനെ വീഴ്ത്തി ലോക വിപണി പിടിച്ചെടുക്കാൻ റഷ്യയും ചൈനയും സഖ്യകക്ഷികളും ശക്തമായിത്തന്നെ കളത്തിലുണ്ട്, പ്രതിരോധിക്കാൻ യുഎസും. ഉഭയകക്ഷി വ്യാപാര പ്രതിസന്ധികളെ നേരിടാൻ റഷ്യ–ചൈന കൂട്ടുക്കെട്ട് യുഎസ് ഡോളറിനെ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. പകരം അവരുടെ സ്വന്തം കറൻസികളായ യുവാനും റൂബിളും ഉപയോഗിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പണമിടപാടുകളിൽ 90 ശതമാനത്തിലധികം അവരുടെ ദേശീയ കറൻസികളിലാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും വ്യക്തമാക്കിക്കഴിഞ്ഞു. 78 വർഷമായി യുഎസാണ് രാജ്യാന്തര സാമ്പത്തിക സംവിധാനങ്ങളെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ശരിക്കും ഏകാധിപത്യ നേതൃത്വമെന്ന് പറയാം. ഡോളറിനെതിരെ രംഗത്തിറങ്ങാൻ മുൻനിര രാജ്യങ്ങൾ പോലും മറന്നുപോയി, രംഗത്തിറങ്ങിയവരെ തകർക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) മാത്രമാണ് അന്നും ഇന്നും കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുള്ളത്. യുഎസ് ഡോളറിനെ ലോക കരുതൽ കറൻസിയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണ്
രാജ്യാന്തര വിപണിയിൽ യുഎസും ചൈനയും തമ്മിൽ വൻ വ്യാപാരയുദ്ധം തുടരുകയാണ്. യുഎസിനെ നേരിടാൻ ചൈനയും ഒപ്പം റഷ്യയും വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഡോളറിനെ വീഴ്ത്തി ലോക വിപണി പിടിച്ചെടുക്കാൻ റഷ്യയും ചൈനയും സഖ്യകക്ഷികളും ശക്തമായിത്തന്നെ കളത്തിലുണ്ട്, പ്രതിരോധിക്കാൻ യുഎസും. ഉഭയകക്ഷി വ്യാപാര പ്രതിസന്ധികളെ നേരിടാൻ റഷ്യ–ചൈന കൂട്ടുക്കെട്ട് യുഎസ് ഡോളറിനെ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. പകരം അവരുടെ സ്വന്തം കറൻസികളായ യുവാനും റൂബിളും ഉപയോഗിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പണമിടപാടുകളിൽ 90 ശതമാനത്തിലധികം അവരുടെ ദേശീയ കറൻസികളിലാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും വ്യക്തമാക്കിക്കഴിഞ്ഞു. 78 വർഷമായി യുഎസാണ് രാജ്യാന്തര സാമ്പത്തിക സംവിധാനങ്ങളെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ശരിക്കും ഏകാധിപത്യ നേതൃത്വമെന്ന് പറയാം. ഡോളറിനെതിരെ രംഗത്തിറങ്ങാൻ മുൻനിര രാജ്യങ്ങൾ പോലും മറന്നുപോയി, രംഗത്തിറങ്ങിയവരെ തകർക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) മാത്രമാണ് അന്നും ഇന്നും കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുള്ളത്. യുഎസ് ഡോളറിനെ ലോക കരുതൽ കറൻസിയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണ്
രാജ്യാന്തര വിപണിയിൽ യുഎസും ചൈനയും തമ്മിൽ വൻ വ്യാപാരയുദ്ധം തുടരുകയാണ്. യുഎസിനെ നേരിടാൻ ചൈനയും ഒപ്പം റഷ്യയും വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഡോളറിനെ വീഴ്ത്തി ലോക വിപണി പിടിച്ചെടുക്കാൻ റഷ്യയും ചൈനയും സഖ്യകക്ഷികളും ശക്തമായിത്തന്നെ കളത്തിലുണ്ട്, പ്രതിരോധിക്കാൻ യുഎസും. ഉഭയകക്ഷി വ്യാപാര പ്രതിസന്ധികളെ നേരിടാൻ റഷ്യ–ചൈന കൂട്ടുക്കെട്ട് യുഎസ് ഡോളറിനെ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. പകരം അവരുടെ സ്വന്തം കറൻസികളായ യുവാനും റൂബിളും ഉപയോഗിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പണമിടപാടുകളിൽ 90 ശതമാനത്തിലധികം അവരുടെ ദേശീയ കറൻസികളിലാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും വ്യക്തമാക്കിക്കഴിഞ്ഞു.
(വായിക്കാം പരമ്പര ഒന്നാം ഭാഗം)
78 വർഷമായി യുഎസാണ് രാജ്യാന്തര സാമ്പത്തിക സംവിധാനങ്ങളെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ശരിക്കും ഏകാധിപത്യ നേതൃത്വമെന്ന് പറയാം. ഡോളറിനെതിരെ രംഗത്തിറങ്ങാൻ മുൻനിര രാജ്യങ്ങൾ പോലും മറന്നുപോയി, രംഗത്തിറങ്ങിയവരെ തകർക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) മാത്രമാണ് അന്നും ഇന്നും കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുള്ളത്. യുഎസ് ഡോളറിനെ ലോക കരുതൽ കറൻസിയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ചൈന ഇപ്പോൾ യുഎസിന് കടുത്ത ഭീഷണി ഉയർത്തുന്നുമുണ്ട്. ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) റിപ്പോർട്ട് പ്രകാരം, ചൈനീസ് യുവാൻ ലോകത്തെ മൂന്നാമത്തെ വലിയ ട്രേഡ് ഫിനാൻസിങ് കറൻസിയും അഞ്ചാമത്തെ ഏറ്റവും വലിയ പേയ്‌മെന്റ് കറൻസിയുമാണ്.
ഡോളറിനെതിരെ ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഡോളറിന്റെ ആഗോള സ്വാധീനം കുറയ്ക്കുന്ന പുതിയ സംവിധാനം എങ്ങനെ സൃഷ്ടിക്കാമെന്നതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പലപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. യുഎസ് ഉപരോധങ്ങളെ നേരിടാൻ തന്നെയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻസ് (സ്വിഫ്റ്റ്) സംവിധാനത്തിൽനിന്ന് പിന്മാറി, ബദൽ സംവിധാനം കൊണ്ടുവന്ന് യുഎസിന് ശക്തമായ തിരിച്ചടി നൽകാനും ചൈന നീക്കം നടത്തുന്നു. ഇതെല്ലാം ലോകമെമ്പാടുമുള്ള സാമ്പത്തിക സംവിധാനങ്ങളുടെ നിയന്ത്രണം ചൈനയുടെ കയ്യിലേക്ക് എത്തിക്കാനുള്ള ജിൻപിങ്ങിന്റെ തന്ത്രങ്ങളാണെന്നത് മറ്റൊരു വസ്തുത.
∙ യുക്രെയ്ൻ യുദ്ധവും സ്വിഫ്റ്റിൽനിന്ന് റഷ്യയെ പുറത്താക്കലും
യുക്രെയ്നിനെതിരെ യുദ്ധം തുടങ്ങിയതോടെ യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയും ആയുധ കച്ചവടവുമെല്ലാം പ്രതിസന്ധിയിലായി. യുദ്ധം തുടങ്ങിയതോടെ പുറത്തുനിന്ന് ആവശ്യത്തിന് ആയുധങ്ങൾ വാങ്ങാൻ പോലും റഷ്യ ബുദ്ധിമുട്ടി. ഇതിനിടെ രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിൽനിന്ന് റഷ്യയെ പുറത്താക്കിയത് അതിലും വലിയ തിരിച്ചടിയായി. ഇത് റഷ്യയെ ആദ്യമൊക്കെ കാര്യമായി ബുദ്ധിമുട്ടിച്ചെങ്കിലും ബദൽ സംവിധാനങ്ങൾ കണ്ടെത്തി പിടിച്ചുനിന്നു. പെട്രോഡോളർ സംവിധാനത്തിൽ നിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്ന റഷ്യയ്ക്ക് ഇതൊരു അനുഗ്രഹമായെന്നും പറയാം. ഇതോടെ യുഎസിന്റെ ‘പിന്തുണ’യോടെതന്നെ ഡോളർ വഴിയുള്ള ഇടപാടിൽ നിന്ന് റഷ്യയ്ക്ക് രക്ഷപ്പെടാനായി.
∙ നേട്ടമുണ്ടാക്കിയത് ചൈനീസ് യുവാന്‍
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ചൈനീസ് കറൻസിക്ക് വലിയ ശ്രദ്ധ ലഭിച്ചു. റഷ്യയ്ക്കെതിരെ യുഎസും നാറ്റോയും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതും ചൈനയ്ക്കാണു നേട്ടമായി മാറിയത്. സ്വിഫ്റ്റ് സംവിധാനം ഉപയോഗിക്കുന്നതിൽനിന്ന് റഷ്യൻ ബാങ്കുകളെ നിരോധിച്ചു. ഇത് മറ്റ് ബാങ്കുകൾക്ക് റഷ്യയുമായി വ്യാപാരം നടത്തുന്നത് അസാധ്യമാക്കി. ഈ ഉപരോധങ്ങൾ വിദേശത്തുള്ള റഷ്യൻ ആസ്തികൾ മരവിപ്പിക്കുന്നതിലേക്കും അതിർത്തി കടന്നുള്ള ഇടപാടുകൾ നിശ്ചലമാകുന്നതിനും കാരണമായി. ഇവിടെയാണ് ചൈന ഇടപെട്ടത്. സ്വിഫ്റ്റ് നഷ്‌ടമായതോടെ റഷ്യൻ ബിസിനസ് പിടിച്ചെടുക്കാനായി യുവാൻ-റൂബിൾ വ്യാപാരത്തിന്റെ സാധ്യത തേടി ചൈന രംഗത്തിറങ്ങുകയായിരുന്നു. ഇത് ചൈനയുടെ സാമ്പത്തിക സ്വാധീനം വർധിപ്പിക്കാനും പ്രതിസന്ധിയിലായ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താനും സഹായിച്ചു. ഇടപാടുകളിൽനിന്ന് ഡോളറിനെ നീക്കം ചെയ്യാൻ ഒരു പരിധിവരെ ഇരുരാജ്യങ്ങൾക്കും സാധിക്കുകയും ചെയ്തു.
ഇതോടെ യുവാൻ-റൂബിൾ ഇടപാടുകൾ കുതിച്ചുയർന്നു. 2022 ഫെബ്രുവരിയിൽ യുവാൻ-റൂബിൾ വ്യാപാര മൂല്യം ഏകദേശം 220 കോടി യുവാൻ ആയിരുന്നു. ഇത് വർഷാവസാനത്തോടെ 20,100 കോടി യുവാൻ ആയി വർധിച്ചു. ചൈനീസ് കസ്റ്റംസ് ഡേറ്റ പ്രകാരം 2023ലെ ആദ്യ എട്ട് മാസങ്ങളിൽ ഉഭയകക്ഷി പ്രകാരമുള്ള വ്യാപാരം 32 ശതമാനം ഉയരുകയും മൊത്തം വ്യാപാര മൂല്യം 15,500 കോടി ഡോളറിലെത്തുകയും ചെയ്തു. 2022ലെ ബെയ്ജിങ് ഒളിംപിക്സിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഷിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, 2024ൽ ഉഭയകക്ഷി വ്യാപാരം 25,000 കോടി ഡോളറായി ഉയർത്തുമെന്ന് ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. അതായത് യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിൽ നേട്ടമുണ്ടാക്കുന്നത് ചൈനീസ് യുവാനാണ്. ഡോളർ വിനിമയം കുറയ്ക്കുകയും ചെയ്യാം.
∙ യുഎസിനെ നേരിടാൻ ചൈനീസ് ബദൽ
ഡോളർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വിഫ്റ്റിന് ഒരു ബദൽ രീതി സൃഷ്ടിക്കാൻ ചൈന വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. ഇതിനായി 2009ൽ ചൈന സിഐപിഎസ് (ക്രോസ്– ബോർഡർ ഇന്റർബാങ്ക് പേയ്മെന്റ് സിസ്റ്റം) വികസിപ്പിച്ചെടുക്കുകയും ചെയ്തു. തുടക്കത്തിൽ വ്യാപാരം വർധിപ്പിക്കുന്നതിലാണ് സിഐപിഎസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനയുടെ യുവാനെ ആശ്രയിക്കുന്ന, രാജ്യത്തിനകത്തും പുറത്തുമുള്ള അക്കൗണ്ടുകളെ പങ്കാളിത്ത ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന ഒരു ബദൽ രാജ്യാന്തര പേയ്‌മെന്റ് സംവിധാനം എന്ന നിലയിലാണ് 2015ൽ സിഐപിഎസ് അവതരിപ്പിച്ചത്. ഇതു വന്നതോടെ ഇടപാടുകൾക്ക് ഡോളറിനെ നേരിട്ട് ആശ്രയിക്കേണ്ടിവരുന്നില്ല, ഇതുവഴി യുഎസ് ഉപരോധങ്ങളെ അട്ടിമറിക്കാനും കഴിയും.
2022 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാനിലെ 30 ബാങ്കുകളും റഷ്യയിലെ 23 ബാങ്കുകളും ഉൾപ്പെടെ 103 രാജ്യങ്ങളിലായി ഏകദേശം 1280 ധനകാര്യ സ്ഥാപനങ്ങൾ സിഐപിഎസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ബാങ്കുകളും ഇതിൽ ഉൾപ്പെടും. സിഐപിഎസ് വഴി യുവാന്റെ ഉപയോഗം രാജ്യാന്തരവൽക്കരിക്കുക എന്നതാണ് ചൈനയുടെ പ്രത്യക്ഷ ലക്ഷ്യം. ചൈനീസ് ഇറക്കുമതിക്ക് പണം നൽകുമ്പോൾ ഡോളറിന് പകരം യുവാനിലേക്ക് മാറാൻ 2023 ഏപ്രിലിൽ അർജന്റീനയും തീരുമാനിച്ചതോടെ കൂടുതൽ രാജ്യങ്ങൾ സിഐപിഎസിൽ ചേരാൻ തുടങ്ങി. 2023 മാർച്ചിൽ ഡോളർ ഉപയോഗിക്കുന്നതിനു പകരം വ്യാപാരമെല്ലാം പ്രാദേശിക കറൻസികളിൽ തീർപ്പാക്കാൻ ബ്രസീലും സമ്മതിച്ചിരുന്നു. ഇതെല്ലാം ഡോളറിന് വൻ തിരിച്ചടിയാണ് നൽകിയത്.
∙ എന്താണ് സ്വിഫ്റ്റ്?
ഏകദേശം 11,000 ബാങ്കുകളെ ബന്ധിപ്പിച്ച് 1973ലാണ് സ്വിഫ്റ്റ് സ്ഥാപിതമായത്. രാജ്യാന്തര തലത്തിൽ വ്യാപാരം നടത്താനുള്ള മെസേജിങ് സംവിധാനമാണ് സ്വിഫ്റ്റ്. ഡോളർ കേന്ദ്രീകരിച്ചാണ് സ്വിഫ്റ്റ് പ്രവർത്തിക്കുന്നത്. ഇന്ന് ഇരുനൂറിലധികം രാജ്യങ്ങൾ ഇത് ഉപയോഗിക്കുന്നു. സ്വിഫ്റ്റിന് ലോക സാമ്പത്തിക വിനിമയങ്ങളിൽ കാര്യമായ വെർച്വൽ കുത്തകയുണ്ട്. അവയില്ലാതെ ബിസിനസ് നടത്തുന്നത് മിക്കവാറും അസാധ്യവുമാണ്. എന്നാൽ, ചൈനയുടെ ക്രോസ്-ബോർഡർ ഇന്റർബാങ്ക് പേയ്മെന്റ് സിസ്റ്റം (സിഐപിഎസ്), റഷ്യയുടെ സിസ്റ്റം ഫോർ ട്രാൻസ്‌ഫർ ഓഫ് ഫിനാൻഷ്യൽ മെസേജ് (എസ്‌പിഎഫ്എസ്) എന്നിവയിലൂടെ സ്വിഫ്റ്റിനെ മറികടക്കാനാണ് നീക്കം നടക്കുന്നത്.
അപ്പോഴും, ചൈനയും അവരുടെ ബിസിനസ് പങ്കാളികളും തമ്മിലുള്ള ഇടപാട് സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിന് സിഐപിഎസ് ഇപ്പോഴും സ്വിഫ്റ്റിനെ ആശ്രയിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സിഐപിഎസ് പേയ്‌മെന്റുകളിൽ 80 ശതമാനവും സ്വിഫ്റ്റ് മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണെന്ന് കണക്കുകൾ പറയുന്നു. അതായത് വളഞ്ഞവഴിക്ക് ചൈന ഇപ്പോഴും സ്വിഫ്റ്റ് ഉപയോഗിക്കുന്നു. സ്വിഫ്റ്റ് പോലെ സിഐപിഎസ് ഇപ്പോഴും സുരക്ഷിതമല്ല, ജനപ്രിയവുമല്ല. അതേസമയം, യുഎസ് നേതൃത്വത്തിലുള്ള സാമ്പത്തിക കുത്തകയ്ക്ക് സിഐപിഎസ് ശക്തമായ വെല്ലുവിളിയായേക്കാം. എന്നാൽ ഇത് ഗുരുതരമായ സാമ്പത്തിക ഭീഷണി ഉയർത്തുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
∙ ഡോളറിനെ നേരിടാൻ റഷ്യൻ ബദൽ
റഷ്യൻ സമ്പദ്‌വ്യവസ്ഥയെ വെല്ലുവിളിച്ച യുഎസിനും സ്വിഫ്റ്റിനും മറുപടിയായി സിസ്റ്റം ഫോർ ട്രാൻസ്‌ഫർ ഓഫ് ഫിനാൻഷ്യൽ മെസേജസ് (എസ്‌പിഎഫ്എസ്) എന്ന റൂബിൾ അടിസ്ഥാനമാക്കിയുള്ള ബദൽ പേയ്‌മെന്റ് സംവിധാനം 2014ലാണ് തുടങ്ങിയത്. സ്വിഫ്റ്റിൽ നിന്ന് വിലക്കിയതോടെ പിടിച്ചുനിൽക്കാൻ റഷ്യ മറ്റുവഴികൾ തേടുകയായിരുന്നു. റഷ്യയുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളെ ലക്ഷ്യമിട്ടായിരുന്നു സ്വിഫ്റ്റ് വിലക്ക്.
അതുവഴി വിദേശ ആയുധങ്ങൾ, തന്ത്രപരമായ സാങ്കേതികവിദ്യ, എണ്ണ വ്യവസായത്തിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ വാങ്ങാനുള്ള റഷ്യയുടെ ശേഷി ഇല്ലാതാക്കുകയായിരുന്നു യുഎസ്, നാറ്റോ ലക്ഷ്യം. 2022ൽ റഷ്യയെ ഈ ബദൽ പേയ്‌മെന്റ് സംവിധാനം ഏറെ സഹായിച്ചു. എന്നാൽ, എസ്‌പിഎഫ്എസ് റഷ്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഏകദേശം 400 ബാങ്കുകൾ മാത്രമാണ് ഇതിന് കീഴിലുള്ളത്. എസ്‌പിഎഫ്എസിനെ സിഐപിഎസുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ചൈനയും റഷ്യയും ചർച്ച നടത്തുന്നുണ്ട്.
∙ എന്താണ് ഡീ-ഡോളറൈസേഷൻ?
ഡീ-ഡോളറൈസേഷൻ എന്ന ആശയം ചൈനയ്ക്കും സഖ്യകക്ഷികൾക്കും പ്രബലമായ ആശയമാണ്. രാജ്യാന്തര വ്യാപാരത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി രാജ്യങ്ങൾ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന പ്രക്രിയയാണ് ഡീ-ഡോളറൈസേഷൻ. ചരിത്രപരമായി യുഎസ് ഡോളർ ആഗോള വ്യാപാരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ലോകത്തിലെ പ്രാഥമിക കരുതൽ കറൻസിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. 1944ലെ ബ്രെട്ടൺ വുഡ്‌സ് ഉടമ്പടി പോലെയുള്ള ചരിത്രപരമായ സംഭവങ്ങളാണ് ഈ ആധിപത്യത്തിന് പ്രധാന കാരണം.
ഇത് രാജ്യാന്തര വിപണിയിൽ ഡോളറിന്റെ സ്ഥാനം ശക്തമാക്കി. മറ്റ് കറൻസികൾ അതിനോട് ചേർന്നു പ്രവർത്തിക്കാനും തീരുമാനിച്ചു. എന്നാൽ പിന്നീട് നിരവധി ഘടകങ്ങൾ കാരണം ഡീ-ഡോളറൈസേഷനുള്ള നീക്കം ശക്തി പ്രാപിച്ചു. പ്രത്യേകിച്ച് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ യുഎസ് കറൻസി ആധിപത്യം ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. റഷ്യയും ഇറാനും പോലുള്ള രാജ്യങ്ങൾ ഡോളർ എന്ന ആയുധത്തിന് ഇരയാകേണ്ടിവന്നവരാണ്. ഇതോടെയാണ് ഡീ-ഡോളറൈസേഷൻ എന്ന ആശയം ശക്തമായത്.
∙ ഡോളറിനെതിരെ ഒന്നിക്കാൻ നിരവധി രാജ്യങ്ങൾ
നിരവധി രാജ്യങ്ങളും ഗ്രൂപ്പുകളും ഡോളർ വിരുദ്ധ ആശയത്തിന്റെ മുൻനിരയിലുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങൾ പ്രധാന വക്താക്കളാണ്. ഈ രാജ്യങ്ങൾ രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിന് മറ്റു വഴികൾ തേടുന്നു. സ്വർണത്തിന്റെ പിന്തുണയുള്ള ഒരു പുതിയ കരുതൽ കറൻസി സൃഷ്ടിക്കാനാണ് ഈ രാജ്യങ്ങളുടെ നീക്കം. 2022 ബ്രിക്സ് ഉച്ചകോടിയിൽ ഡോളർ ആധിപത്യത്തെ നേരിടാൻ ഒരു രാജ്യാന്തര കരുതൽ കറൻസി കൊണ്ടുവരുന്നതിനെ കുറിച്ചും ചർച്ച നടന്നു.
ഇതിനായി കാര്യമായി മുന്നിലുള്ളത് ചൈനീസ് കറൻസിതന്നെ. 2024 മാർച്ചോടെ ചൈനയുടെ അതിർത്തി കടന്നുള്ള പണമിടപാടുകളിൽ പകുതിയിലേറെയും ആർഎംബിയിലാണ് (ചൈനീസ് കറൻസി) തീർപ്പാക്കിയത്. ഇത് ആദ്യമായി യുഎസ് ഡോളറിനെ മറികടക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളും സമാനമായ നടപടികൾക്ക് ശ്രമിക്കുന്നു. ഉദാഹരണത്തിന്, സൗദി അറേബ്യ ഡോളറിന് പുറമെയുള്ള കറൻസികളിൽ എണ്ണ വ്യാപാരം ചെയ്യാൻ തുറന്ന മനസ്സ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ നീക്കം ഗൾഫ് രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും.
∙ ബ്രിക്സ് കറൻസി വന്നാൽ ഡോളർ മുങ്ങുമോ?
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പിനായുള്ള പൊതു കറൻസിയാണ് ബ്രിക്‌സ് കറൻസി. ഈ ആശയം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. പക്ഷേ, വർധിച്ചുവരുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് കൂടുതൽ സന്തുലിതമായ ഒരു രാജ്യാന്തര നാണയ വ്യവസ്ഥയിലേക്കാണ്. 2009ലാണ് ബ്രിക്സ് രൂപീകരിച്ചത്. ആദ്യം ബ്രിക് എന്ന പേരിലും, 2010ൽ ദക്ഷിണാഫ്രിക്ക ചേർന്നതോടെ ബ്രിക്സായും മാറുകയായിരുന്നു.
മെച്ചപ്പെട്ട സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ സമാധാനം, സുരക്ഷ, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രാഥമിക ലക്ഷ്യം. 2023 ഓഗസ്റ്റിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അർജന്റീന, ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നിവയെ ഈ സംഘത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറച്ച് ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും ഡോളറിന്റെ ആധിപത്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനാണ് ബ്രിക്‌സ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
ഒരു പൊതു കറൻസിയിലൂടെ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ വിനിമയ നിരക്കിൽ കൂടുതൽ സ്ഥിരത പ്രദാനം ചെയ്യാനും വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാനും കഴിയും. പാശ്ചാത്യ-ആധിപത്യമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട്, കൂടുതൽ സാമ്പത്തിക ബന്ധങ്ങളും രാഷ്ട്രീയ സഹകരണവും വളർത്തിയെടുക്കാൻ ഈ കറൻസിക്ക് സാധിച്ചേക്കും. അത്തരം ഒരു കറൻസിയുടെ വിജയവും ഭാവിയും, കാര്യമായ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക വെല്ലുവിളികളെ എങ്ങനെ തരണം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
∙ ഡോളറിനെ കൈവിടാൻ ഇന്ത്യയും
രാജ്യാന്തര ഇടപാടുകൾ ഡോളർരഹിതമാക്കി രൂപയിലേക്ക് മാറ്റാൻ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. യുഎസ് ഡോളറിന്റെ ചാഞ്ചാട്ടം, രാജ്യാന്തര രാഷ്ട്രീയ, നയതന്ത്ര സംഘർഷങ്ങൾ, സാമ്പത്തിക ഉപരോധങ്ങൾ തുടങ്ങി ഡോളർ അടിസ്ഥാനമാക്കിയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനു ബദൽ മാർഗങ്ങൾ തേടാനാണ് ഇന്ത്യയും ശ്രമിക്കുന്നത്. റഷ്യ, ചൈന, ഗൾഫ് രാഷ്ട്രങ്ങൾ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിലെല്ലാം ഡോളറിന് പകരം രൂപ ഉൾപ്പെടെയുള്ള പ്രാദേശിക കറൻസികൾ ഉപയോഗിക്കാനും തുടങ്ങി.
ഭാവിയിൽ കരുതൽ ശേഖരത്തിൽനിന്നും ഡോളറിനെ മാറ്റിനിർത്തിയേക്കും. 2022ൽ ഇന്ത്യയും റഷ്യയും ഇന്ത്യൻ രൂപയിലും റഷ്യൻ റൂബിളിലും വ്യാപാരം നടത്താൻ സമ്മതിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021-22 ൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 1190 കോടി ഡോളറായിരുന്നു. 2022 ജൂലൈയിലെ റിസർവ് ബാങ്ക് (ആർബിഐ) നീക്കത്തിലൂടെ രാജ്യാന്തര വ്യാപാരത്തിനുള്ള രൂപയുടെ പ്രാധാന്യം കൂടുതൽ ശ്രദ്ധ നേടി. 2022 ഡിസംബറിൽ ആർബിഐ ആരംഭിച്ച ഇന്ത്യൻ രൂപയിലെ ഇന്റർനാഷണൽ ട്രേഡ് സെറ്റിൽമെന്റ് (ഐഎൻആർ) മെക്കാനിസത്തിന്റെ ഭാഗമായി, റഷ്യയുമായുള്ള വിദേശ വ്യാപാരത്തിന്റെ ആദ്യ ഇടപാടിനും ഇന്ത്യ തുടക്കമിട്ടു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതിക്കാണ് രൂപ ഉപയോഗിച്ചത്. ഇന്ത്യൻ രൂപയിൽ പേയ്‌മെന്റുകൾ തീർപ്പാക്കുന്നതിനായി 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് പ്രത്യേക വോസ്‌ട്രോ രൂപ അക്കൗണ്ടുകൾ (എസ്‌വിആർഎ) തുറക്കാനും ആർബിഐ അനുമതി നൽകി. വിദേശ ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. 2023 ജൂലൈ 5ന്, റിസർവ് ബാങ്കിന്റെ ഇന്റർ-ഡിപ്പാർട്ട്മെന്റൽ ഗ്രൂപ്പ് (ഐഡിജി) ഇന്ത്യൻ കറൻസി രാജ്യാന്തരവൽക്കരിക്കാനുള്ള രൂപരേഖയും അവതരിപ്പിച്ചു.
ബംഗ്ലദേശ്, ബെലാറtസ്, ബോട്സ്വാന, ഫിജി, ജർമനി, ഗയാന, ഇസ്രയേൽ, കസഖ്സ്ഥാൻ, കെനിയ, മാലദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസീലൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, യുഗാണ്ട, യുകെ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ രൂപയിൽ ഇടപാട് നടത്താൻ സമ്മതിച്ചിട്ടുണ്ട്. ഇതുവഴി ഈ രാജ്യങ്ങളിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ഇന്ത്യൻ വ്യാപാരികൾക്ക് രൂപയിൽ പണമടയ്ക്കാം. ഇന്ത്യൻ രൂപ ഉപയോഗിച്ച് വ്യാപാര ഇടപാടുകൾ നടത്തുന്നതിന് ഇന്ത്യയും ഇറാനും നേരത്തേ കരാർ ഒപ്പിട്ടതാണ്.
അതേസമയം, സാമ്പത്തിക സുസ്ഥിരതയും പരമാധികാരവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ നീക്കമായി ഇന്ത്യയുടെ ഡോളർരഹിത ശ്രമങ്ങളെ കാണാം. രാജ്യാന്തര വ്യാപാരത്തിൽ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉഭയകക്ഷി കരാറുകൾ സ്ഥാപിക്കുന്നതിലൂടെയും എസിയു (എഡിബിയുടെ ഏഷ്യൻ കറൻസി ആശയം) പോലുള്ള പ്രാദേശിക സംവിധാനങ്ങളിൽ പങ്കാളികളാകുന്നതിലൂടെയും ഇന്ത്യ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് ക്രമേണ കുറയ്ക്കുകയാണ്. ഈ നടപടികളിലൂടെ അപകടസാധ്യതകൾ ലഘൂകരിക്കുക മാത്രമല്ല, ആഗോള സാമ്പത്തിക രംഗത്ത് കൂടുതൽ സ്വയംഭരണാധികാരമുള്ള ഒരു ശക്തിയായി മാറാനുള്ള ശ്രമങ്ങൾ കൂടിയാണ് ഇന്ത്യ നടത്തുന്നത്.
ഭാഗം മൂന്ന് – ഡോളറിന്റേത് നെറികെട്ട സാമ്പത്തിക, രാഷ്ട്രീയ നയതന്ത്രം; ഇരകളിൽ ഇന്ത്യയും