ജിഎസ്ടിക്ക് മുമ്പത്തെ നികുതി കുടിശിക ആംനെസ്റ്റി പദ്ധതി: അപേക്ഷ 31വരെ
തിരുവനന്തപുരം ∙ ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി കുടിശിക തീർപ്പാക്കാൻ 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം. മൂല്യവർധിത, പൊതുവിൽപന , നികുതി സർചാർജ് , കാർഷികാദായ , ആഡംബര , കേന്ദ്ര വിൽപന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികയാണ് തീർപ്പാക്കാനാകുക. 31

തിരുവനന്തപുരം ∙ ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി കുടിശിക തീർപ്പാക്കാൻ 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് 31വരെ അപേക്ഷിക്കാം. മൂല്യവർധിത,പൊതുവിൽപന,നികുതി സർചാർജ്,കാർഷികാദായ,ആഡംബര,കേന്ദ്ര വിൽപന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികയാണ് തീർപ്പാക്കാനാകുക. 31 ന് മുൻപ് പുതിയതായി അപേക്ഷിക്കുന്നവർക്കും ഈ കാലാവധിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരം നോട്ടിസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നവർക്കും ഇളവ് പ്രഖ്യാപിച്ചു.
50,000 രൂപ വരെയുള്ള നികുതി കുടിശികയ്ക്ക് പിഴയും പലിശയും പൂർണമായി ഒഴിവാക്കി. 10 ലക്ഷം രൂപ വരെ നികുതി കുടിശികയുള്ളവർക്ക് തുകയുടെ 36% അടച്ച് തീർപ്പാക്കാം. ഒരു കോടി രൂപ വരെയുള്ള കുടിശികയിൽ അപ്പീൽ ഉള്ളവർക്ക് 46%, അപ്പീൽ ഇല്ലാത്തവർക്ക് 56% എന്നിങ്ങനെ അടച്ച് തീർപ്പാക്കാം. ഒരു കോടിയിലധികം കുടിശികയുള്ളവരിൽ അപ്പീലുള്ള കുടിശിക നികുതിയുടെ 76%, അപ്പീൽ ഇല്ലാത്ത കുടിശികയുടെ 86% വീതം അടയ്ക്കണം.
60 മുതൽ 120 ദിവസം വരെയുള്ള കാലയളവിൽ തുക അടയ്ക്കുന്നവർക്ക് നിരക്കിൽ 2% അധിക ബാധ്യതയുണ്ടാകും. പണം www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി അടച്ച് വിവരങ്ങൾ ഉൾപ്പെടുത്തി www.keralataxes.gov.in വഴി അപേക്ഷ നൽകണം. വിവരങ്ങൾക്ക് : www.keralataxes.gov.in.