വാതുവയ്പ്പും ചൂതാട്ടവും സംസ്ഥാന വിഷയമെന്ന് കേന്ദ്രമന്ത്രി; നിയന്ത്രിക്കേണ്ടതും സംസ്ഥാനം

∙ നിയമവിരുദ്ധ വാതുവയ്പ്, ചൂതാട്ട വെബ്സൈറ്റുകൾ നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഓൺലൈൻ വാതുവയ്പ് സൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യത്തോട് ലോക്സഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ന്യൂഡൽഹി ∙ നിയമവിരുദ്ധ വാതുവയ്പ്, ചൂതാട്ട വെബ്സൈറ്റുകൾ നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഓൺലൈൻ വാതുവയ്പ് സൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യത്തോട് ലോക്സഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II (സംസ്ഥാന പട്ടിക) യുടെ എൻട്രി 34 പ്രകാരം ‘വാതുവയ്പ്പും ചൂതാട്ടവും’ ഒരു സംസ്ഥാന വിഷയമാണ്, കൂടാതെ വാതുവയ്പ്പും ചൂതാട്ടവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ സംസ്ഥാന നിയമങ്ങളിലാണ് നിർവചിച്ചിട്ടുള്ളത്. അതിനാൽ ഇവയുടെ ഓൺലൈൻ ദുരുപയോഗങ്ങളുടെ കേസിലും നിയമ നിർമാണത്തിനുള്ള അധികാരം സംസ്ഥാന നിയമസഭകൾക്കാണെന്നും മന്ത്രി പറഞ്ഞു.