മാസശമ്പളക്കാരുടെ പേ സ്ലിപ്പുകളിലോ, ഫോം 16-ലോ "പ്രൊഫഷണൽ ടാക്സ്" എന്ന് കണ്ടിട്ടില്ലേ? എന്താണത് ? ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി ഏകദേശം 200 രൂപയാണ് പ്രൊഫഷണൽ ടാക്സ് വരിക. ഇത് പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് ചുമത്തുന്നത്. പ്രൊഫഷണൽ ടാക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസശമ്പളക്കാരുടെ പേ സ്ലിപ്പുകളിലോ, ഫോം 16-ലോ 'പ്രൊഫഷണൽ ടാക്സ്' എന്ന് കണ്ടിട്ടില്ലേ? എന്താണത് ? ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണ ഏകദേശം 200 രൂപയാണ് പ്രൊഫഷണൽ ടാക്സ് വരിക. ഇത് പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് ചുമത്തുന്നത്.

പ്രൊഫഷണൽ ടാക്സ് എന്ത്?

ADVERTISEMENT

വ്യാപാരം, തൊഴിൽ എന്നിവയ്ക്ക് നികുതി ചുമത്താനുള്ള അധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 276 അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന പ്രത്യേക നികുതിയാണ് പ്രൊഫഷണൽ ടാക്സ്. ഡോക്ടർമാർ, എൻജിനീയർമാർ, ടീച്ചർമാർ തുടങ്ങിയവർക്ക് മാത്രമല്ല, ബിസിനസ് ഉടമകൾക്കും ഫ്രീലാൻസർമാർക്കും ഇത് ബാധകമാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ഉള്ള വരുമാനത്തിന്മേലാണ് ഈ നികുതി ചുമത്തുന്നത്.

ബിസിനസുകൾ അവരുടെ ആദ്യത്തെ ജീവനക്കാരനെ നിയമിച്ച് 30 ദിവസത്തിനുള്ളിൽ പ്രൊഫഷണൽ ടാക്സ് റജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. അതുപോലെ, സ്വതന്ത്ര പ്രൊഫഷണലുകൾ അവരുടെ പ്രാക്ടീസ് ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകൾ ബിസിനസ് നടത്തുന്ന അല്ലെങ്കിൽ പ്രൊഫഷണൽ താമസിക്കുന്ന സംസ്ഥാന നികുതി വകുപ്പിന് സമർപ്പിക്കണം.

ADVERTISEMENT

ശമ്പളത്തിൽ നിന്ന് കിഴിച്ച് സംസ്ഥാന സർക്കാരിന് നൽകണം

ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ ഓരോ സ്ഥലത്തും ബന്ധപ്പെട്ട നികുതി വകുപ്പിൽ പ്രത്യേകം റജിസ്റ്റർ ചെയ്യണം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നോ വേതനത്തിൽ നിന്നോ പ്രൊഫഷണൽ നികുതി കുറയ്ക്കുന്നതിന് തൊഴിലുടമകൾക്ക് ഉത്തരവാദിത്തമുണ്ട്. തൊഴിലുടമകൾ അവരുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രൊഫഷണൽ നികുതി കുറയ്ക്കുകയും പിരിച്ചെടുത്ത തുക സംസ്ഥാന സർക്കാരിന് നൽകുകയും വേണം. അവർ നിശ്ചിത ഫോമിലും നിശ്ചിത സമയപരിധിക്കുള്ളിലും പണമടച്ചതിന്റെ തെളിവ് ഉൾപ്പെടെ നികുതി വകുപ്പിന് റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് പ്രതിവർഷം പരമാവധി 2500 രൂപ വരെ ഒരു വ്യക്തിയിൽ നിന്ന് പ്രൊഫഷണൽ നികുതി ഈടാക്കാം.അടച്ച തുക ആദായ നികുതി നിയമപ്രകാരം കിഴിവ് ലഭിക്കും. ക്ഷേമ-വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് പ്രൊഫഷണൽ നികുതി വരുമാനം ഉപയോഗിക്കാം. ഈ നികുതി ശമ്പളത്തിൽ നിന്ന് കിഴിച്ച് സംസ്ഥാന സർക്കാരിന് നൽകുന്നതിന് തൊഴിലുടമകൾ ബാധ്യസ്ഥരാണ്. മറ്റ് വ്യക്തികൾ (സ്വതന്ത്ര തൊഴിലാളികൾ അല്ലെങ്കിൽ ബിസിനസ്സ് ഉടമകൾ) നേരിട്ടോ തദ്ദേശ സ്ഥാപനങ്ങൾ മുഖേനയോ അടയ്ക്കണം. ചില സംസ്ഥാനങ്ങളിൽ, പ്രതിമാസം 4,166 രൂപയിൽ കൂടുതൽ സമ്പാദിക്കുന്നവർ പ്രൊഫഷണൽ നികുതി നൽകണം എന്നാണ് നിയമം. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ ഒരാൾ പ്രതിമാസം 3 ലക്ഷം രൂപ സമ്പാദിക്കുമ്പോൾ മാത്രമേ ഈ നികുതി നൽകേണ്ടതുള്ളൂ. കേന്ദ്രഭരണ പ്രദേശങ്ങളിലും,ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളിലും പ്രൊഫഷണൽ നികുതി ചുമത്തില്ല. മഹാരാഷ്ട്രയിൽ പ്രതിമാസം 10,000 രൂപ വരെ വരുമാനമുള്ള സ്ത്രീകളിൽ നിന്ന് പ്രൊഫഷണൽ നികുതി ഈടാക്കില്ല.

ADVERTISEMENT

ആരൊക്കെ പ്രൊഫഷണൽ ടാക്സ് കൊടുക്കേണ്ട?

∙സ്ഥിരമായ വൈകല്യമുള്ള കുട്ടികളുണ്ടെങ്കിൽ മാതാപിതാക്കളെ ഒഴിവാക്കിയിട്ടുണ്ട് 

∙സായുധ സേനയിലെ അംഗങ്ങൾ (ആർമി,എയർഫോഴ്സ്,നേവി)

∙ ∙മുതിർന്ന പൗരന്മാർ

∙അന്ധത ഉൾപ്പെടെയുള്ള സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന വ്യക്തികളെ ഒഴിവാക്കിയിട്ടുണ്ട്

∙മാനസിക വൈകല്യമുള്ള വ്യക്തികളുടെ മാതാപിതാക്കളോ, രക്ഷിതാക്കളോ ഈ നികുതി കൊടുക്കേണ്ട 

English Summary:

Professional tax has to be paid by salaried people.It has to be paid to the State government by every individual earning over a specific monetary limit