ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം കാണാതായി, എന്തുചെയ്യണമെന്നറിയാതെ കുടുംബം
വീട്ടില്‍ സൂക്ഷിച്ചാല്‍ കളവു പോയാലോ എന്ന പേടിയിലാണ് പലരും സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത്. ഒരു രീതിയിലും നഷ്ടപ്പെടില്ല എന്ന ഉറപ്പും, മനഃസമാധാനവും ഉള്ളതുകൊണ്ടാണ് വര്‍ഷാവര്‍ഷം പണം കൊടുത്ത് ലോക്കര്‍ എഗ്രിമെന്റ് പുതുക്കുന്നതും. എന്നാല്‍ ഇങ്ങിനെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കളവു പോകുമോ?

അതിനും സാധ്യതയുണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില മോദിനല്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ലോക്കറിലുണ്ടായിരുന്ന 50 ലക്ഷത്തോളം രൂപ മൂല്യമുള്ള വസ്തുക്കള്‍ നഷ്ടമായെന്നാണ് ഇഷ ഗോയല്‍ എന്ന ഉപഭോക്താവിന്റെ പരാതി. ഉടന്‍ എത്തണമെന്നു പറഞ്ഞ് ബാങ്കില്‍ നിന്നു വിളി വന്നതായി അവര്‍ പറയുന്നു. ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമൊപ്പം ബാങ്കിലെത്തുമ്പോഴാണ് അവരുടെ ലോക്കര്‍ കുത്തിത്തുറന്ന് ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടതായി അറിയുന്നത്.
ലോക്കറില്‍ 40 മുതല്‍ 50 പവന്‍ വരെ സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നു. ലോക്കറില്‍ നിന്നും എങ്ങിനെ മോഷണം പോയി എന്ന് ചോദിച്ചപ്പോള്‍ ബാങ്ക് ജീവനക്കാര്‍ മൗനം പാലിക്കുകയാണ് എന്ന് ഇവര്‍ പറയുന്നു. 25 വര്‍ഷമായി തങ്ങള്‍ക്കിവിടെ അക്കൗണ്ട് ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലോക്കറില്‍ നിന്ന് സ്വര്‍ണം മോഷണം പോയത് അതീവ ഗുരുതര സുരക്ഷാ വീഴ്ച ആയതിനാല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്കറിന്റെ താക്കോല്‍ മാറി കൊടുത്തപ്പോള്‍ സ്വര്‍ണം മുഴുവന്‍ കളവ് പോയി. എന്നാല്‍ ഈ സംഭവത്തില്‍ ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താനായി.
ലോക്കര്‍ പരിശോധിക്കണം
ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ ഇടയ്ക്കിടെ തുറന്നു നോക്കി, എല്ലാം കൃത്യമായി ഇല്ലേ എന്ന് ഉറപ്പു വരുത്തണം എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം. ഇതൊക്കെ മറ്റെവിടെയോ സംഭവിച്ചതല്ലേ, നമ്മുടെ നാട്ടില്‍ സംഭവിക്കില്ല എന്ന വിശ്വാസം നല്ലതല്ല.കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 26 കിലോഗ്രാമിലേറെ സ്വര്‍ണാഭരണങ്ങളുമായി നമ്മുടെ നാട്ടിലെ ബാങ്ക് മാനേജറെ കാണാതായ സംഭവം കഴിഞ്ഞ ഓഗസ്റ്റിലാണല്ലോ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മാനേജറെ കൊച്ചിയിലേക്കു സ്ഥലം മാറ്റിയതിന് പിന്നാലെ നടത്തിയ പതിവ് പുനര്‍മൂല്യനിര്‍ണയ പ്രക്രിയയ്ക്കിടെയാണ് ആഭരണങ്ങള്‍ കാണാതായ വിവരം പുറത്തറിയുന്നത്. പണയം വെച്ച സ്വര്‍ണം വരെ ഇങ്ങനെ നഷ്ടമായ വാര്‍്ത്തകള്‍ പുറത്തു വരുന്നതിനിടെ ലോക്കറിലെ നമ്മുടെ ആഭരണങ്ങള്‍ ഇടക്കിടെ പരിശോധിക്കുന്നതു തന്നെയാവും നല്ലത്.