കാഷ് ബാക്ക്, ഇന്ധന ഇളവുകൾ : മികച്ച റിവാര്‍ഡ് പോയിന്റുള്ള 5 ചെറുകിട ബിസിനസ് ക്രെഡിറ്റ് കാര്ഡുകളിവയാണ്
ചെറുകിട ബിസിനസ്സുകള്‍ക്ക് അവരുടെ സംരംഭത്തിന് ധനസഹായം നല്‍കാന്‍ ഒരു ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ കാര്‍ഡ് എടുക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുയോജ്യമായിരിക്കണം. മികച്ച നേട്ടമുള്ള ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതാണ് എന്നും ഉത്തമം.
ചെറുകിട ബിസിനസ്സുകള്‍ക്ക് അവരുടെ സംരംഭത്തിന് ധനസഹായം നല്‍കാന്‍ ഒരു ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ കാര്‍ഡ് എടുക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുയോജ്യമായിരിക്കണം. മികച്ച നേട്ടമുള്ള ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതാണ് എന്നും ഉത്തമം.
ചെറുകിട ബിസിനസ്സുകള്‍ക്ക് അവരുടെ സംരംഭത്തിന് ധനസഹായം നല്‍കാന്‍ ഒരു ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ കാര്‍ഡ് എടുക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുയോജ്യമായിരിക്കണം. മികച്ച നേട്ടമുള്ള ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതാണ് എന്നും ഉത്തമം.
ചെറുകിട ബിസിനസുകള്‍ അവരുടെ സംരംഭത്തിന് ധനസഹായം ലഭിക്കുന്ന ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരത്തിൽ കാര്‍ഡ് എടുക്കുമ്പോള്‍ അത് ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമായിരിക്കണം. പരമാവധി നേട്ടമുള്ള ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതാണ് ഉത്തമം. അതായത് റിവാര്‍ഡുകളില്‍ കിഴിവുകള്‍, ഓഫറുകള്‍, കാഷ്ബാക്ക്, ഇന്ധന ഇളവുകള്‍ അടക്കം ലഭിക്കുന്നതായിരിക്കണം. ബിസിനസിനാവശ്യമായ മികച്ച അഞ്ച് ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം.
1 എച്ചഡിഎഫ്‌സി ബിസിനസ് മണിബാക്ക് ക്രെഡിറ്റ് കാര്‍ഡ്
എച്ചഡിഎഫ്‌സി ബിസിനസ് മണിബാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് റിവാര്‍ഡുകളും ക്യാഷ്ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ചെലവഴിക്കലുകള്‍ക്ക് ഈ കാര്‍ഡ് അധിക റിവാര്‍ഡ് പോയിന്റുകള്‍ നല്‍കും.
∙ 150 രൂപയുടെ ഓരോ ഓണ്‍ലൈന്‍ പര്‍ച്ചേസിനും 4 റിവാര്‍ഡ് പോയിന്റുകള്‍.
∙ 150 രൂപയുടെ ഓരോ റീട്ടെയില്‍ പര്‍ച്ചേസിനും 2 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
∙ ഒരു വര്‍ഷം 1.8 ലക്ഷം രൂപ ചെലവഴിച്ചാല്‍ 2500 ബോണസ് റിവാര്‍ഡ് പോയിന്റുകള്‍
∙ നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ കാഷ്ബാക്ക് ആയി റിഡീം ചെയ്യാം.
2. സിറ്റി കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ്
സിറ്റിബാങ്ക് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ചെലവുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും സമ്മാനങ്ങളും നല്‍കും. ബിസിനസുകളുടെയും ജീവനക്കാരുടെയും ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
∙ ചെലവഴിക്കുന്ന ഓരോ 125 രൂപയിലും 2 റിവാര്‍ഡ് പോയിന്റുകള്‍ നേടാം.
∙പങ്കാളിത്ത റസ്റ്ററന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിന് 15 ശതമാനം വരെ കിഴിവ്
∙ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്ററി പ്രവേശനം
∙ഇന്ത്യന്‍ ഓയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് ഏകദേശം 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ്.
∙ഈ കാര്‍ഡ് യാത്രാ, വിനോദ ചെലവുകള്‍ കാര്യക്ഷമമാക്കുന്നതിനും സഹായിക്കും
3. ഐസിഐസിഐ ബാങ്ക് ബിസിനസ് അഡ്വാന്റേജ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ്
∙ഐസിഐസിഐ ബാങ്കിന്റെ ഈ ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് കാറുകള്‍ വാടകയ്ക്കെടുക്കല്‍, യാത്ര, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ പോലുള്ള ബിസിനസ് ചെലവുകള്‍ക്ക് ക്യാഷ്ബാക്ക് നല്‍കും
∙ആഭ്യന്തര, രാജ്യാന്തര യാത്രാ ചെലവുകള്‍ക്ക് 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. (എയര്‍ലൈനുകള്‍, ഹോട്ടല്‍ താമസങ്ങള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്കായി നടത്തുന്ന ചെലവുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ)
∙വ്യക്തിഗത വിമാന അപകടങ്ങളിലോ മരണത്തിലോ 75 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ
∙എച്ചപിസിഎല്‍ ഔട്ട്ലെറ്റുകളില്‍ 5,000 രൂപ ചെലവില്‍ 1 ശതമാനം വരെ ഇന്ധന സര്‍ചാര്‍ജ് ഇളവ്
∙60 ദിവസത്തിനുള്ളില്‍ 75,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍, ജോയിന്‍ ഫീസ് തിരികെ ലഭിക്കും.
*ഒരു വര്‍ഷത്തില്‍ 7.5 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍, വാര്‍ഷിക ഫീസ് തിരികെ ലഭിക്കും
4. യെസ് പ്രോസ്പരിറ്റി ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്
യെസ് പ്രോസ്പരിറ്റി ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസുകള്‍ക്ക് അവരുടെ സാമ്പത്തികവും ചെലവും കൈകാര്യം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കാര്‍ഡ് ഉപഭോക്താവിന് റിവാര്‍ഡുകളും നല്‍കുന്നു.
∙30 ദിവസത്തിനുള്ളില്‍ നടത്തിയ ആദ്യ ഇടപാടിന് 10,000 റിവാര്‍ഡ് പോയിന്റുകള്‍ നേടാം.
∙ഓരോ 100 രൂപയും ട്രാവല്‍ ഏജന്‍സികള്‍, ആഭ്യന്തര എയര്‍ലൈനുകള്‍, ഡൈനിങ് എന്നിവയ്ക്കായി ചെലവഴിക്കുമ്പോള്‍ 4 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
∙മറ്റ് ഇടപാടുകള്‍ക്ക് 100 രൂപ ചെലവഴിച്ചാല്‍ 2 റിവാര്‍ഡ് പോയിന്റ് കിട്ടും.
∙ഓരോ കാര്‍ഡ് പുതുക്കലുകള്‍ക്കും ആനുകൂല്യങ്ങളായി 7,500 റിവാര്‍ഡ് പോയിന്റുകള്‍
∙ഈ ക്രെഡിറ്റ് കാര്‍ഡ് മരണത്തിന് കാരണമാകുന്ന വിമാന അപകടങ്ങളില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും വിദേശ യാത്രയ്ക്കിടയിലുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് 15 ലക്ഷം കവറേജും നല്‍കുന്നു.
∙ഇന്ത്യയിലുടനീളം 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ്.
5. ആക്‌സിസ് ബാങ്ക് മൈ ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്
ആക്സിസ് ബാങ്ക് മൈ ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്, ബിസിനസുകളുടെ ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
∙200 രൂപ ചെലവഴിക്കുമ്പോള്‍ 4 എഡ്ജ് പോയിന്റുകള്‍
∙ആദ്യ ഓണ്‍ലൈന്‍ പേയ്മെന്റില്‍ 100 പോയിന്റുകള്‍
∙2,500 രൂപയില്‍ കൂടുതലുള്ള നിങ്ങളുടെ ചെലവുകള്‍ ഇഎംഐകളാക്കി മാറ്റാം.
∙ഓരോ മൂന്നു മാസത്തിലും 2 കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം നേടുക.
∙1 ദശലക്ഷത്തിലധികം വിസ എടിഎമ്മുകളില്‍ നിന്ന് നിങ്ങള്‍ക്ക് ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം വരെ പിന്‍വലിക്കാം.
∙ ഇന്ത്യയിലെ ഇന്ധന സ്റ്റേഷനുകളിലുടനീളം 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ് നേടാം.
* ഇന്ത്യയിലെ എല്ലാ ഇന്ധന ഇടപാടുകള്‍ക്കും 1% ഇന്ധന സര്‍ചാര്‍ജ് ഇളവ്.
വാല്‍ക്കഷ്ണം:
റിവാര്‍ഡ് പ്രോഗ്രാമുകള്‍ ചെറുകിട ബിസിനസുകള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രോത്സാഹനമായാണ് നല്‍കുന്നത്. നിങ്ങള്‍ നടത്തുന്ന ഓരോ വാങ്ങലിലും പരമാവധി നേട്ടമെടുക്കാൻ ഈ റിവാര്‍ഡുകള്‍ നിങ്ങളെ സഹായിച്ചേക്കാം.
എന്നിരുന്നാലും, റിവാര്‍ഡുകള്‍ക്കൊപ്പം വിവിധ ഫീസ്, പലിശ നിരക്കുകള്‍, റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യുന്നതിനുള്ള പ്രക്രിയ, നിങ്ങളുടെ ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ മനസ്സില്‍ വയ്‌ക്കേണ്ടതാണ്. ക്രെഡിറ്റ് കാര്‍ഡ് സവിശേഷതകള്‍ വര്‍ഷാ വര്‍ഷം മാറിക്കൊണ്ടിരിക്കും.