ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു: ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ നമ്മള്‍ അധികംപേരും തോറ്റുപോകുന്നത്.’ ഗുരു പറഞ്ഞു: ‘യഥാര്‍ഥത്തില്‍ ജീവിതമെന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷേ, ഓരോരുത്തര്‍ക്കും ദൈവം വെവ്വേറെ ചോദ്യപേപ്പറാണ് നല്‍കുന്നത്. ഇതറിയാതെ നാം ‍ അടുത്തിരിക്കുന്നവനെ പകര്‍ത്താന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു: ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ നമ്മള്‍ അധികംപേരും തോറ്റുപോകുന്നത്.’ ഗുരു പറഞ്ഞു: ‘യഥാര്‍ഥത്തില്‍ ജീവിതമെന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷേ, ഓരോരുത്തര്‍ക്കും ദൈവം വെവ്വേറെ ചോദ്യപേപ്പറാണ് നല്‍കുന്നത്. ഇതറിയാതെ നാം ‍ അടുത്തിരിക്കുന്നവനെ പകര്‍ത്താന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് അധികംപേരും തോറ്റുപോകുന്നത്.’

ഈ ജീവിതപാഠം ഏതു ബിസിനസ്  ആരംഭിക്കുമ്പോഴും ഓര്‍ക്കേണ്ടതാണ്. സുഹൃത്തുക്കളോടൊപ്പമാണ് കച്ചവടത്തിന് ഇറങ്ങുന്നതെങ്കില്‍ പ്രത്യേകിച്ചും.

ADVERTISEMENT

കൂട്ടുസംരംഭങ്ങള്‍ ആരംഭിക്കുന്നവർ ഏറെയാണ്.  കാമ്പും കരുത്തുമുള്ള കൂട്ടുകെട്ടുകള്‍ വിജയത്തിന്റെ ആധാരശിലയാണുതാനും. എന്നാൽ കൂട്ടുകെട്ട്  എങ്ങനെ രൂപപ്പെടുന്നു എന്നതു പ്രധാനമാണ്. പരസ്പരമുള്ള ആശയവിനിമയമാണ് കൂട്ടായ്മയുടെ ആദ്യപടി. പൊരുത്തവും പൊരുത്തക്കേടും  അറിയാനുള്ള മാര്‍ഗം തുടര്‍ച്ചയായ  സംസാരങ്ങളാണ്. എത്രമാത്രം സമരസപ്പെടല്‍ സാധ്യമാകുമെന്ന അന്വേഷണംകൂടിയാണ് അവിടെ നടക്കുന്നത്. ആശയവിനിമയം ഫലപ്രദമായാലേ ബിസിനസ് ആശയം ചര്‍ച്ചചെയ്യേണ്ടതുള്ളൂ.  ധനശേഷിയാണ് കച്ചവടവിജയത്തിന്റെ പ്രധാന ഘടകം എന്ന ധാരണ ഉപേക്ഷിക്കണം. വിശദമായ പഠനവും വിശകലനങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനം. മൂലധനം ഇറക്കുന്നവരുടെ മിടുക്കുകൊണ്ടു മാത്രം വിജയിക്കണമെന്നില്ല. മുന്നോട്ടുപോകുമ്പോള്‍  വിദഗ്ധരും അനുഭവസ്ഥരുംകൂടി നിങ്ങളുടെ ചര്‍ച്ചകളിലേക്കു കടന്നുവരണം. ഒരുപക്ഷേ,  ആ കൂടിക്കാഴ്ചകള്‍ അതുവരെയുണ്ടായ ആലോചനകളെ അടിമുടി മാറ്റിമറിക്കാം. അത് ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടാകണം. 

കച്ചവടക്കൂട്ടായ്മകള്‍ രൂപപ്പെട്ടാൽ ‍പിന്നെ എല്ലാം ‘യെസ്’ എന്ന ചുരുക്കത്തിലേക്കു മാത്രം മാറരുത്. ‘നോ’ പറയാനുംകൂടി കഴിയണം. കൂട്ടായ്മ നിലനിര്‍ത്താന്‍ യെസ് മാത്രം പറയുന്നത് തകര്‍ച്ചയിലേക്കുള്ള ചവിട്ടുപടിയാകും.  

ADVERTISEMENT

പ്രശസ്ത നടി സോഫിയാ ലോറന്‍സ് തനിക്കു ചാര്‍ളി ചാപ്ലിന്‍ നല്‍കിയ ഒരു ഉപദേശത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം  എഴുതിയിട്ടുണ്ട്: ‘സോഫിയാ, നിനക്കൊരു കുറവുണ്ട്. പൂര്‍ണമായും സന്തോഷവതിയാകണം എങ്കിൽ ‍ ‘നോ’ എന്നു പറയാന്‍ കഴിയണം. ഇപ്പോൾ അതിനു നിനക്കു കഴിയില്ലെന്നത് ഗുരുതരമായ ന്യൂനതയാണ്. അതു പരിഹരിക്കണം.  എനിക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ, അതിനു സാധിച്ചതോടെ ജീവിതം കൂടുതല്‍ എളുപ്പമായിത്തീര്‍ന്നു.’

ഹെര്‍ബര്‍ട്ട് ഫെന്‍സ്റ്റര്‍ഹായിമും ജീന്‍ ബെയറും ചേര്‍ന്നെഴുതിയ മോട്ടിവേഷണല്‍ പുസ്തകത്തിന്റെ  പേരുതന്നെ രസകരമാണ്, ‘ഡോണ്ട് സെ യെസ്, വെന്‍ യു വാണ്ട് ടു സേ നോ’ എന്നാണത്.  ഇത്തരത്തിലൊരു ശീലം വ്യക്തിജീവിതത്തിലും  കൂട്ടകച്ചവടത്തിലും പരമപ്രധാനമാണ്. വിജയം എപ്പോഴും ‘യെസു’കളെ ആശ്രയിച്ചു മാത്രമല്ല, ‘നോ’കളുടെകൂടി ആകത്തുകയാണ്.

ADVERTISEMENT

അപ്പോള്‍ മറക്കണ്ട: സ്‌മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്.

സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Learn the importance of saying "no" in business partnerships, even with friends. Discover how honest communication and setting boundaries can lead to greater success.