കാര്‍ വാങ്ങാന്‍ ഒരുങ്ങുവാണോ? ഈ ബാങ്കുകള്‍ നല്‍കും കുറഞ്ഞ പലിശ
ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍, ആദ്യം കൈയ്യില്‍ എത്ര പണമുണ്ടെന്നാണ് നോക്കുക.പിന്നീടാണ് ബാങ്കുകളെ സമീപിക്കും. എന്നാല്‍ ഈ ബാങ്കുകളില്‍ നിന്ന് വാഹന വായ്പ എടുക്കുമ്പോള്‍ പലിശയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..ഒരോ ബാങ്കും നല്‍ക്കുന്ന വയ്പകള്‍ പല വിധത്തിലാണ്. അതിനാല്‍ ബാങ്കുകള്‍ വാഗ്ദാനം

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍ എന്താണ് ആദ്യം ചെയ്യുക? കൈയ്യില്‍ എത്ര പണമുണ്ടെന്ന് നോക്കും.പിന്നീട് വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കും. എന്നാല്‍ ഈ ബാങ്കുകളില്‍ നിന്ന് വാഹന വായ്പ എടുക്കുമ്പോള്‍ പലിശയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഒരോ ബാങ്കും നല്‍കുന്ന വായ്പകള്‍ പല വിധത്തിലാണ്.
അതിനാല്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വായ്പകള്‍ വിലയിരുത്തുക എന്നത് പ്രധാനമാണ്. പലിശ നിരക്കുകള്‍, പ്രോസസിങ് ഫീസ്, ഉള്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും അധിക ചാര്‍ജുകള്‍ എന്നിവ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ബാങ്കുകള്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അഞ്ച് ലക്ഷം രൂപ കാര്‍ ലോണ്‍ ആയി നല്‍കുമ്പോള്‍ വരുന്ന പലിശയും ഇഎംഐയും അറിയാം.
യൂക്കോ ബാങ്ക്
8.45 ശതമാനം മുതല്‍ 10.55 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10,246 മുതല്‍ 10,759 രൂപ വരെയാണ് വായ്പ തുക.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
8.70 ശതമാനം മുതല്‍ 10.45 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്, വായ്പ തുകയ്ക്ക് 10,307 രൂപ മുതല്‍ 10,735 രൂപ വരെ തിരിച്ചടവ് വരും.
കാനറ ബാങ്ക്
8.70 ശതമാനം മുതല്‍ 12.70 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10,307 മുതല്‍ 11,300 രൂപ വരെയാണ് നല്‍കേണ്ടത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
8.70 ശതമാനം മുതല്‍ 13.00 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. 10,307 രൂപ മുതല്‍ 11,377 രൂപ വരെ ഇഎംഐകള്‍ ലഭിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
8.75 ശതമാനം മുതൽ 8.95 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, 10,319 രൂപ മുതലാകും ഇ.എം.ഐ.
പഞ്ചാബ് നാഷണല്‍ ബാങ്ക്
8.75 ശതമാനം മുതല്‍ 10.60 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, 10,319 രൂപയ്ക്കും 10,772 രൂപയ്ക്കും ഇടയിലാണ് വായ്പ തുക.
ബാങ്ക് ഓഫ് ഇന്ത്യ
8.85 ശതമാനം മുതല്‍ 12.10 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. വായ്പ തുകയ്ക്ക് 10,343 മുതല്‍ 11,148 രൂപ വരെ തിരിച്ചടവാകും.
ഐഡിബിഐ ബാങ്ക്
8.85 ശതമാനം മുതല്‍ 9.65 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. വായ്പ തുക 10,343 രൂപ മുതല്‍ 10,538 രൂപ വരെ.