വരുന്നു 'ലൈഫ് സ്റ്റൈൽ ടാക്സ്' പണക്കാരെ പിണക്കുമോ?
കുറഞ്ഞ വിലയുള്ള സാധങ്ങൾക്ക് കുറഞ്ഞ നികുതി, കൂടുതൽ വിലയുള്ള സാധങ്ങൾക്ക് കൂടുതൽ നികുതി എന്ന രീതി ഇന്ത്യയിൽ വരുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ദുശീലം വളർത്തുന്ന സാധനങ്ങൾക്കും പൊങ്ങച്ചം കാണിക്കാനും, സുഖസൗകര്യം കൂട്ടാനും വാങ്ങുന്ന സാധനങ്ങൾക്കും നികുതി കൂട്ടണം എന്ന് സാമ്പത്തിക വിദഗ്ധർ കേന്ദ്ര

കുറഞ്ഞ വിലയുള്ള സാധനങ്ങൾക്ക് കുറഞ്ഞ നികുതി, കൂടുതൽ വിലയുള്ള സാധനങ്ങൾക്ക് കൂടുതൽ നികുതി എന്ന രീതി ഇന്ത്യയിൽ വരുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ദുഃശീലം വളർത്തുന്ന സാധനങ്ങൾക്കും പൊങ്ങച്ചം കാണിക്കാനും സുഖസൗകര്യം കൂട്ടാനും വാങ്ങുന്ന സാധനങ്ങൾക്കും നികുതി കൂട്ടണം എന്ന് സാമ്പത്തിക വിദഗ്ധർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തതാണിത്.
നിലവിൽ പല സാധനങ്ങൾക്കും പല രീതിയിലാണ് ജി എസ് ടി. 5 ശതമാനം മുതൽ 28 ശതമാനം വരെയുള്ള നികുതിക്കപ്പുറം 35 ശതമാനം നികുതിയാണ് ലൈഫ്‌സ്‌റ്റൈലുമായി ബന്ധപ്പെട്ട സാധനങ്ങൾക്ക് ചുമത്താൻ ഉദ്ദേശിക്കുന്നത്. 148 സാധനങ്ങൾക്ക് ആണ് ഈ 'കടുത്ത' നികുതി പരിധി ശുപാർശ ചെയ്തിരിക്കുന്നത്. ഡിസംബർ 21 നു ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാം. 35 ശതമാനം നികുതി നടപ്പിലാക്കിയാൽ സിഗരറ്റ്, കോക്ക് പോലുള്ള പാനീയങ്ങൾക്ക് 'വലിയ വില കൊടുക്കേണ്ടി വരും' എന്നർത്ഥം. ഒരു പരിധിയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾക്കും കടുത്ത നികുതി ബാധകമാകും. 15000 രൂപക്ക് മുകളിലുള്ള ഷൂകളും ഉയർന്ന നികുതിക്ക് കീഴിൽ വരും. 25000 രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകൾക്കും 35 ശതമാനം നികുതി വരും.
വില കുറയാൻ സാധ്യതയുള്ളവ
സൈക്കിളുകൾ വില കുറയും. നിലവിലെ 12 ശതമാനം നികുതിയിൽ നിന്ന് 5 ശതമാനമാകും എന്നാണ് സൂചന. കുട്ടികൾക്ക് എഴുതാനുള്ള നോട്ട് ബുക്കുകൾക്ക് വില കുറയും. നിലവിലെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് താഴ്ത്തും. 20 ലിറ്ററിന് മുകളിലുള്ള പാക്കേജ്ഡ് കുടിവെള്ളത്തിന് 18 ശതമാനം നികുതിയിൽ നിന്ന് 5 ശതമാനമാക്കും. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് 18 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കും. ഇത് വലിയ ആശ്വാസമായിരിക്കും സാധാരണക്കാരന് നൽകുക.
നികുതി വർദ്ധനവ് ഇന്ത്യയിലെ അസമത്വം കുറക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഇത് എത്ര കണ്ടു നടപ്പിലാകും എന്ന് ഡിസംബർ 21 നു ശേഷം അറിയാം.